Latest News

മു​ൻ റ​ഷ്യ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വി​ഷ​പ്ര​യോ​ഗം, ഇ​ത്ത​ര​ത്തി​ലൊ​രു കൊ​ല​പാ​ത​ക ശ്ര​മം ഇതാദ്യം! ബ്രി​ട്ട​ൻ അ​ന്വേ​ഷ​ണത്തിന്​

2018-03-09 02:40:54am |

ല​ണ്ട​ൻ: മു​ൻ റ​ഷ്യ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ സെ​ർ​ജി സ്ക്രി​പ​ലി​നെ​യും മ​ക​ൾ യൂ​ലി​യ​യെ​യും മാ​ര​ക വി​ഷം പ്ര​യോ​ഗി​ച്ച്​ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ബ്രി​ട്ട​ൻ അ​ന്വേ​ഷ​ണം ക​ർ​ശ​ന​മാ​ക്കി.  സം​ഭ​വ​ത്തി​ലെ റ​ഷ്യ​യു​ടെ പ​ങ്കി​ലേ​ക്കാ​ണ് അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലൊ​രു കൊ​ല​പാ​ത​ക ശ്ര​മം ഇ​താ​ദ്യ​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. വി​ഷ​വ​സ്തു ക​ണ്ടു​പി​ടി​ച്ച​ത് അന്വേഷണം  എ​ളു​പ്പ​മാ​ക്കുമെ​ന്നാ​ണ് പൊ​ലീ​സി‍​െൻറ വി​ശ്വാ​സം. നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന സ്ക്രി​പ​ലി‍​െൻറ​യും മ​ക​ളു​ടെ​യും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച ബ്രി​ട്ട​നി​ലെ സാ​ലി​സ്ബ​റി​യി​ലെ റെ​സ്​​റ്റാ​റ​ൻ​റി​ൽ വെ​ച്ചാ​യി​രു​ന്നു സ്ക്രി​പ​ലി​നും മ​ക​ൾ​ക്കും നേ​രെ വി​ഷ​പ്ര​യോ​ഗ​മു​ണ്ടാ​യ​ത്.  തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്ക്രി​പ​ലി‍​െൻറ ഭാ​ര്യ 2012ലാ​ണ് കാ​ൻ​സ​ർ ബാ​ധി​ച്ച് മ​രി​ച്ച​ത്. ക​ര​ൾ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് മ​ക​നും ക​ഴി​ഞ്ഞ വ​ർ​ഷം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

റ​ഷ്യ​ൻ സേ​ന​യി​ലി​രി​ക്കെ ബ്രി​ട്ടീ​ഷ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എം.​ഐ സി​ക്സി​ന് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ​തി​ന് സ്ക്രി​പ​ലി​നെ ജ​യി​ലി​ല​ട​ച്ചി​രു​ന്നു. പി​ന്നീ​ട് യു.​എ​സി​ന്​ കൈ​മാ​റി. കേ​സി​ൽ മാ​പ്പ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ്​​ക്രി​പ​ൽ  ബ്രി​ട്ട​നി​ലേ​ക്ക്​ കു​ടി​യേ​റു​ക​യാ​യി​രു​ന്നു. വ​ധ​ശ്ര​മ​ത്തി​ൽ റ​ഷ്യ​ൻ പ​ങ്ക് വ്യ​ക്ത​മാ​യാ​ൽ, 2018ലെ  ​ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ബ്രി​ട്ട​ൻ ബ​ഹി​ഷ്ക​രി​ച്ചേ​ക്കും.