Latest News

വിവാഹത്തിനു മുൻപ് മേഗന് സ്നാനവും സ്ഥിരീകരണവും; എലിസബത്ത് രാജ്ഞി എത്തിയില്ല

2018-03-11 04:43:54am |

ലണ്ടൻ∙ ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും (33) യുഎസ് ടിവി താരം മേഗൻ മാർക്കലിന്റെയും (36) വിവാഹത്തിനു മുന്നോടിയായി കാന്റർബറി ആർച്ച്ബിഷപ്പിന്റെ കാർമികത്വത്തിൽ മേഗന്റെ സ്നാന, സ്ഥിരീകരണ ശുശ്രൂഷകൾ നടത്തി. ഡെയ്‌ലി മിറർ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സെന്റ് ജയിംസ് പാലസിലെ റോയൽ ചാപ്പലിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ രീതി അനുസരിച്ചു നടന്ന സ്നാന, സ്ഥിരീകരണ ശുശ്രൂഷകൾക്കു ഹാരി രാജകുമാരന്റെ പിതാവ് ചാൾസും ഭാര്യ കാമിലയും സാക്ഷ്യംവഹിച്ചു. ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞി എത്തിയിരുന്നില്ല. മേഗൻ പ്രൊട്ടസ്റ്റന്റ് സഭയിലാണു ജനിച്ചുവളർന്നത്. വിൻഡ്സർ കൊട്ടാരത്തിൽ, മേയ് 19നു നടക്കുന്ന വിവാഹച്ചടങ്ങ് ആശീർവദിക്കുന്നതും കാന്റർബറി ആർച്ച്ബിഷപ്പായിരിക്കും.

ജലസ്‌നാനത്തിന്റെ അര്‍ത്ഥം

 

റോമര്‍ 6:17 ജലസ്‌നാനത്തിന്റെ അര്‍ത്ഥം വ്യക്തമായി വിവരിക്കുന്നു. അവിടെ നമ്മുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നും സ്‌നാനത്തില്‍ നാം ക്രിസ്തുവിനോടകൂടെ കുഴിച്ചിടപ്പെടന്നുവെന്നും പ്രസ്താവിച്ചിട്ടുണ്ട്. നമുക്കു മാനസാന്തരാനുഭവമില്ലാതിരുന്ന കാലങ്ങളില്‍ നമുക്കുണ്ടായിരുന്ന മനസ്സാണ് നമ്മുടെ പഴയ മനുഷ്യന്‍ . അത് ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പട്ടിരിക്കുന്നു (റോമര്‍ 6:6).

ഇതു നമ്മുടെ ജീവിതത്തില്‍ ഒരു യാഥാര്‍ത്ഥമായിത്തീരുന്നതിനുമമ്പുതന്നെ ആ കാര്യം നാം മനസ്സിലാക്കിയിരിക്കണമെന്നില്ല .ദൈവം സംസാരിക്കുന്ന കാര്യം നാം വിശ്വസിക്കുക മാത്രം ചെയ്ക. കാല്‍വറിയില്‍ ക്രിസ്തു ക്രൂശിക്കപ്പെട്ടുവെന്ന് ദൈവവചനം പറയുമ്പോള്‍ അതു നാം എത്ര ഉറപ്പായി വിശ്വസിക്കുന്നുവോ അതുപോലെതന്നെ നമ്മുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടുരിക്കുന്നുവെന്ന് ദൈവവചനം പറയുമ്പോള്‍ നാം അതു വിശ്വസിക്കുന്നു. ഈ രണ്ടു സത്യങ്ങളും വിശ്വാസത്താല്‍ നാം അംഗീകരിക്കുന്നു.

പഴയ മനുഷ്യനും ജഡവും ഒന്നല്ല, ദൈവഹിതത്തെ എതിര്‍ത്തുകൊണ്ട് നമ്മില്‍ കുടികൊള്ളുന്ന തിന്മകളുടെയെല്ലാം കലവറയാണ് ജഡം. നാം മരിക്കുന്ന ദിവസം വരെയും ഇത് നമ്മോടൊപ്പം ഉണ്ടായിരിക്കും.

നമ്മുടെ ഭവനത്തില്‍ കടക്കുവാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം കൊള്ളക്കാരോട് ജഡത്തെ ഉപമിക്കാം. കൊള്ളക്കാര്‍ക്ക് ഭവനത്തില്‍ കടക്കുന്നതിനുവേണ്ടി എപ്പോഴും വാതില്‍ തുറന്നു കൊടുക്കുന്നവനും വീട്ടിനുള്ളില്‍ത്തന്നെവസിക്കുന്നവനുമായ അവിശ്വസ്തനായ ഒരു ഭൃത്യനെപ്പോലെയാണ് പഴയമനുഷ്യന്‍. ആ അവിശ്വസ്തനായ ഭൃത്യനാണ് ഇപ്പോള്‍ സ്‌നാനത്തോടുകൂടി മരിച്ച അടക്കപ്പെട്ടത്. കൊള്ളക്കാര്‍ ഇപ്പോഴും പഴയപടി പ്രവര്‍ത്തിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാലിപ്പോള്‍ കൊള്ളക്കാര്‍ക്കെതിരേ വാതില്‍ അടച്ചിടുവാന്‍ ഉത്സാഹിക്കുന്ന ' പുതിയ മനുഷ്യന്‍' എന്നൊരു ഭൃത്യന്‍ നമുക്കു്.

പാപം ചെയ്യുവാനാഗ്രഹിക്കുന്ന പഴയ മനുഷ്യന്റെ മരണം. ശവസംസ്‌കാരം എന്നിവയെപ്പറ്റിയും മേലാല്‍" ജീവന്റെ പുതുക്കത്തില്‍" നടക്കുവാനായി ക്രിസ്തവിനോടുകൂടെ നാം ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നതിനെപ്പറ്റിയും സാക്ഷ്യം പറയുകയാണ് സ്‌നാനത്തില്‍ നാം ചെയ്യുന്നത ്(റോമര്‍ 6:4).

നോഹയുടെ കാലത്തുായ ജലപ്രളയം ജലസ്‌നാനത്തിന്റെ ഒരു പ്രതീകം കൂടിയാണ് (1 പത്രോസ് 3;20,21). ജലപ്രളയത്തിലൂടെ അന്നത്തെ ലോകം മുഴുവന്‍ നശിക്കപ്പെട്ടു. നോഹ പെട്ടകത്തിലൂടെ ആ പ്രളയത്തെ തരണം ചെയ്കയും അതില്‍നിന്നും പുറത്തേക്ക്- തികച്ചും പുതുതായ ഒരു ലോകത്തിലേക്ക് - വരികയും ചെയ്തു. പഴയ ലോകവും അതിലുള്ള സകലവും ജലപ്രളയത്താല്‍ മൂടപ്പെട്ടുപോയി ഇതുതന്നെയാണ് സ്‌നാനത്തിലും നാം സാക്ഷീകരിക്കുന്നത്. ലോകവുമായുള്ള നമ്മുടെ പഴയ ബന്ധം (ലോകത്തിന്റെ സമ്പ്രദായങ്ങളും ലൗകികസ്‌നേഹിതരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു) മുഴുവനായി ഇപ്പോള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ നാം വെള്ളത്തില്‍ നിന്നു പുറത്തേക്ക് -തികച്ചും പുതിയ ഒരു ലോകത്തിലേക്ക് -പ്രവേശിക്കുകയാണ് ചെയ്യുന്നത്

 

സ്‌നാനപ്പെടേണ്ട വിധം

 

എങ്ങനെയാണ് സ്‌നാനപ്പെടേണ്ടത്? ഈ ചോദ്യത്തിലേക്ക് നാം ഇനി കടക്കുകയാണ്.

' ബാപ്റ്റിസം' (സ്‌നാനം) എന്ന പദത്തിന്റെ ഉദ്ഭവം നോക്കിയാല്‍ അത് ഒരു ഇംഗ്ലീഷ് പദമല്ല എന്നു ഗ്രഹിക്കാം. പുതിയ നിയമത്തിന്റെ മൂലം ഗ്രീക്കുഭാഷയിലാണ് എഴുതപ്പെട്ടത്. ' ബാപ്റ്റിസം' എന്ന വാക്ക് ഗ്രീക്കിലിള്ള 'ബാപ്‌റ്റോ' എന്ന വാക്കില്‍നിന്നാണ് ഉണ്ടായിട്ടുള്ളത്. ഈ പദത്തിന് 'ഒരു ദ്രാവകത്താല്‍ മൂടപ്പെടുക' അല്ലെങ്കില്‍ 'മുഴുകുക' എന്നാണര്‍ത്ഥം. ആദിമകാലത്തെ അപ്പോസ്തലന്മാര്‍ ബപ്റ്റിസം എന്ന പദത്തെ വെള്ളത്തില്‍ മുഴുകുക എന്ന ഈ അര്‍ത്ഥത്തില്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഒരുവന്റെ തലമേല്‍ വെള്ളം തളിക്കുന്നത് തീര്‍ച്ചയായും ബാപ്റ്റിസമല്ല.

ഫിലിപ്പോസ് എത്യോപ്യക്കാരനായ ഷണ്ഡനെ സ്‌നാനം കഴിപ്പിച്ചപ്പോള്‍ അവര്‍ ''ഇരുവരും വെള്ളത്തില്‍ ഇറങ്ങി '' എന്നും 'വെള്ളത്തില്‍ നിന്നു കയറി ' എന്നും എഴുതിയിരിക്കുന്നു (അപ്പോ. 8;38,39). യേശുവിന്റെ സ്‌നാനത്തെപ്പറ്റിയും തുല്യമായ വാക്കുകള്‍ എഴുതിയിരിക്കുന്നതായി നാം വായിക്കുന്നു. ''സ്‌നാനം കഴിഞ്ഞു വെള്ളത്തില്‍നിന്നു കയറിയ ഉടനേ...''(മര്‍ക്കോ.1:10).

പുതിയനിയമത്തില്‍ സ്‌നാനം എപ്പോഴും വെള്ളത്തില്‍ മുഴുകുന്ന വിധത്തിലാണ് നടത്തപ്പെട്ടിട്ടുള്ളത് . സ്‌നാനം ഒരു ശവസംസ്‌കാരം അഥവാ കുഴിച്ചിടല്‍ ആകയാല്‍ മുഴുകല്‍ മാത്രമേ അതിനെ സൂക്ഷ്മമായി കുറിക്കുകയുള്ളുവെന്ന കാര്യം വ്യക്തമാണ്. എന്തെന്നാല്‍ ആളുകളുടെ തലമേല്‍ മണ്ണു വിതറിയട്ടല്ല, നേരേ മറിച്ച് അവരെ പൂര്‍ണ്ണമായും ഭൂമിക്കുള്ളില്‍ മറവു ചെയ്തിട്ടാണ് നാം അവരെ സംസ്‌കരിക്കുന്നത്.

ആരുടെ ജീവിതത്തില്‍ പഴയമനുഷ്യന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നുവോ അവര്‍ , അതായത് ഇനി മേലാല്‍ പാപം ചെയ്‌വാനാഗ്രഹിക്കാത്തവര്‍, മാത്രമാണ് സ്‌നാനത്തിനു യോഗ്യരെന്ന വസ്തുത ഇതില്‍നിന്നും വ്യക്തമാകുന്നു. എന്തുകൊണ്ടെന്നാല്‍ മരിച്ചവരെ മാത്രമേ കുഴിച്ചിടാന്‍ കഴിയൂ. മരിക്കാത്ത ഒരാളെ കഴുച്ചിടുന്നത് ഒരു കുറ്റകൃത്യമാണ്.

നാം സ്‌നാനമേല്ക്കുമ്പോള്‍ അവസാനമായി വെള്ളത്തില്‍ മുഴുകുന്ന ശരീരഭാഗം നമ്മുടെ തലയുടെ മുകള്‍വശമാണ്. ഇത് പ്രതീകാത്മകമായ പ്രാധാന്യം ഉള്ളതത്രേ. നമ്മില്‍ മരണത്തിനേല്‍പ്പിക്കുവാന്‍ ഏറ്റവും പ്രയാസമുള്ള ഘടകം നമ്മിലുള്ള യുക്തിയുടെ ആധിപത്യമാണ്! ആദാമിന്റെ മക്കള്‍ അവരുടെ യുക്തി പറയുന്ന കാര്യങ്ങള്‍ അനുസരിച്ചാണ് ജീവിക്കുന്നത്. സ്‌നാനത്തില്‍ ആ വിധത്തിലുള്ള ജീവിതത്തിന്, അതായത് യുക്തിയില്‍ ചാരുന്നതിന്, നാം മരിച്ചിരിക്കുന്നതായും ഇപ്പോള്‍ നാം ദൈവത്തിന്റെ വായില്‍ നിന്നു പുറപ്പെടുന്ന എല്ലാ വചനത്തിനാലും ജീവിക്കുന്നതായും സാക്ഷീകരിക്കുന്നു (മത്താ. 4:4, റോമര്‍ 1 : 17).

സ്‌നാനം ഒരു നിസ്സാര കാര്യമെന്നു പറഞ്ഞു പല ക്രിസ്ത്യാനികള്‍ അതിനെ അവഹേളിക്കുന്നു്. നയമാന്‍ തന്റെ കുഷ്ടരോഗം നീങ്ങി സൗഖ്യം പ്രാപിക്കുന്നതിലേക്ക് യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങണമെന്ന് ഏലീശ നല്‍കിയ കല്പനയെ ആദ്യം നിന്ദിച്ചതായി നാം വായിക്കുന്നു. എന്നാല്‍ ആ ലളിതമായ കല്പന അനുസരിച്ചപ്പോഴാണ് അവന്‍ സൗഖ്യം പ്രാപിച്ചത്(2 രാജാ. 5:10-14). ചെറിയ ചെറിയ കാര്യങ്ങളിലാണ് ദൈവം നമ്മുടെ അനുസരണത്തെ പരീക്ഷിക്കുന്നത്.

ദൈവത്തോടുള്ള അനുസരണം ഒരിക്കലും നാം താമസിപ്പിക്കരുത് . നിങ്ങളുടെ പഴയമനുഷ്യന്‍ വാസ്തവമായി മരിച്ചിട്ടുെങ്കില്‍ അവനെ ഉടന്‍തന്നെ കുഴിച്ചിടേതാണ്. മരിച്ച ഒരു മനുഷ്യനെ സംസ്‌കരിക്കാതിരിക്കുന്നത് ഒരു കുറ്റകൃത്യമാണ്. ''എന്തിനു താമസിക്കുന്നു? എഴുന്നേറ്റു സ്‌നാനമേല്‍ക്കുക '' (അപ്പോ. 22:16).