Latest News

ഇന്ത്യൻ കമ്പനികളിൽ ജോലി ലഭിക്കാൻ പ്രയോജനം! ബ്രിട്ടനിലെ കോളജിൽ ഹിഗ്ലിഷ് പഠനത്തിന് തിരക്കേറുന്നു

2018-03-11 04:49:19am |

ലണ്ടൻ∙ വിദ്യാർഥി താൽപര്യത്തെ തുടർന്നു ഹിഗ്ലിഷ് കോഴ്സ് വിപുലമാക്കാൻ പോർട്സ്മൗത്ത് കോളജ് തീരുമാനിച്ചു. കഴിഞ്ഞ നവംബറിൽ പരീക്ഷണാർഥം ആരംഭിച്ച കോഴ്സ് കഴിഞ്ഞയാഴ്ച പൂർത്തിയായെങ്കിലും ഒട്ടേറെപ്പേർ താൽപര്യത്തോടെ അന്വേഷിച്ചതിനെ തുടർന്നാണ് ഇംഗ്ലിഷും ഹിന്ദിയും കൂടിക്കലരുന്ന ഹിഗ്ലിഷ് കോഴ്സ് വിപുലപ്പെടുത്തുന്നതെന്നു കോളജിലെ ഇ6 പ്രോഗ്രാംസ് വിഭാഗം തലവൻ ജയിംസ് വാട്ടേഴ്സ് പറഞ്ഞു.

ആദ്യബാച്ചിൽ 18 വിദ്യാർഥികളുണ്ടായിരുന്നു. ഇന്ത്യൻ കമ്പനികളിൽ ജോലി ലഭിക്കാൻ ഈ കോഴ്സ് പ്രയോജനപ്പെടുന്നതായി വിദ്യാർഥികൾ പറയുന്നു. ഹിന്ദി എഴുതുന്നതിനു ദേവനാഗരി ലിപിക്കു പകരം റോമൻ ലിപി ഉപയോഗിക്കുന്നതിനാൽ പഠിതാക്കൾക്കും ഹിഗ്ലിഷ് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. അധികം വൈകാതെ നമ്മള്‍ ഒരുകാലത്ത് പരിഹസിച്ചു പറഞ്ഞിരുന്ന മംഗ്ലീഷും ബ്രിട്ടണില്‍ പാഠ്യപദ്ധതിയാകുമെന്ന് കരുതാം.