Latest News

മുൻ ചാരനെതിരെ വിഷവാതക പ്രയോഗ വിവാദം കൊഴുക്കുന്നു! ബ്രി​ട്ട​​െൻറ അടിയന്തര മന്ത്രിസഭ യോഗം, വ്യാജ ആരോപണമെന്ന്​ റഷ്യ

2018-03-12 02:44:06am |

ല​ണ്ട​ൻ: മു​ൻ റ​ഷ്യ​ൻ ചാ​ര​നെ​തി​രെ ബ്രി​ട്ടീ​ഷ്​ ന​ഗ​ര​മാ​യ സാ​ലി​സ്ബ​റി​യി​ൽ വി​ഷ​വാ​ത​ക പ്ര​യോ​ഗം ന​ട​ന്ന സം​ഭ​വ​ത്തി​ൽ ബ്രി​ട്ട​നി​ൽ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭ യോ​ഗം. വി​ഷ​വാ​ത​കം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ യോ​ഗം ചേ​രു​ന്ന​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ സാ​ലി​സ്​​ബ​റി​യി​ൽ മു​ൻ റ​ഷ്യ​ൻ ചാ​ര​ൻ സെ​ർ​ജി സ്​​ക്രി​പാ​ലും മ​ക​ൾ യൂ​ലി​യ​യും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ന​ഗ​ര​ത്തി​ലെ ​ഷോ​പ്പി​ങ്​ സ​െൻറ​റി​നു പു​റ​ത്തെ ബെ​ഞ്ചി​ൽ ഇ​രു​വ​രും ബോ​ധ​ര​ഹി​ത​രാ​യി കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ ​അ​േ​ന്വ​ഷ​ണ​ത്തി​ലാ​ണ്​ വി​ഷ​വാ​ത​ക പ്ര​യോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇം​ഗ്ല​ണ്ടി​നെ മു​ൾ​മു​ന​യി​ലാ​ക്കി​യ സം​ഭ​വ​ത്തി​നു പി​ന്നി​ൽ റ​ഷ്യ​യാ​ണെ​ന്നാ​ണ്​ ആ​രോ​പ​ണം.

റ​ഷ്യ ഇ​ത്​ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. അ​ബോ​ധാ​വ​സ്​​ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​രു​വ​രും അ​തി ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ തു​ട​രു​ക​യാ​ണ്. സ്​​ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​​െൻറ നി​ല​യും ഗു​രു​ത​ര​മാ​ണ്. ഇ​ദ്ദേ​ഹ​മു​ൾ​പ്പെ​ടെ 21 പേ​ർ​ക്കാ​ണ്​ ശാ​രീ​രി​ക അ​സ്വാ​സ്​​ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച വി​ഷ​വാ​ത​കം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ്ര​തി​യെ​ക്കു​റി​ച്ച സൂ​ച​ന​ക​ളും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സു​ര​ക്ഷ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണ്​ മ​ന്ത്രി​മാ​രു​ടെ യോ​ഗം​ ചേ​രു​ന്ന​ത്. ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ സ്​​ഥ​ലം അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക്കാ​യി വ​ള​ച്ചു​കെ​ട്ടി​യി​ട്ടു​ണ്ട്. ഇ​വ​ർ സ​ന്ദ​ർ​ശി​ച്ച പ​ബ്ബും റ​സ്​​റ്റാ​റ​ൻ​റും സീ​ൽ ചെ​യ്​​തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ റ​ഷ്യ​യു​ടെ പ​ങ്ക്​ സ്​​ഥി​രീ​ക​രി​ച്ചാ​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ബാ​ധി​ക്കും. 

വി​ഷ​പ്ര​േ​യാ​ഗ​ത്തി​ൽ ത​ങ്ങ​ൾ​ക്കെ​തി​രെ ബ്രി​ട്ട​ൻ ന​ട​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്​ റ​ഷ്യ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്​​റോ​വാ​ണ്​ ഇ​ത്യോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ആ​ഡി​സ്​ അ​ബ​ബ​യി​ൽ​വെ​ച്ച്​ ബ്രി​ട്ട​​െൻറ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​കി​യ​ത്. 

ഞാ​യ​റാ​ഴ്​​ച ബ്രി​ട്ട​നി​ലെ സാ​ലി​സ്​​ബ​റി​യി​ലെ റെ​സ്​​റ്റാ​റ​ൻ​റി​ൽ​വെ​ച്ചാ​ണ്​​ സെ​ർ​ജി സ്​​ക്രി​പ​ലി​നും മ​ക​ൾ​ക്കും നേ​രെ  മാ​ര​ക വി​ഷ​പ്ര​യോ​ഗ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​​ക്കേ​റ്റ ഇ​രു​വ​രും ചി​കി​ത്സ​യി​ലാ​ണ്. 21 പേ​ർ​ക്ക്​ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബ്രി​ട്ടീ​ഷ്​ മാ​ധ്യ​മ​ങ്ങ​ളും രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​വും റ​ഷ്യ​ൻ പ​ങ്കി​നെ​ക്കു​റി​ച്ച്​ സം​ശ​യ​മു​ന്ന​യി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച്​ അ​േ​​ന്വ​ഷ​ണം ന​ട​ത്തു​മെ​ന്നും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും​​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ പ​റ​ഞ്ഞി​രു​ന്നു. പൊ​ലീ​സ്​ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റ​ഷ്യ​ൻ സേ​ന​യി​ലി​രി​​ക്കെ ബ്രി​ട്ടീ​ഷ്​ ര​ഹ​സ്യാ​േ​ന്വ​ഷ​ണ ഏ​ജ​ൻ​സി​ക്ക്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ന​ൽ​കി​യ​തി​ന്​ 2010ൽ ​​സെ​ർ​ജി സ്​​ക്രി​പ​ലി​നെ റ​ഷ്യ ജ​യി​ലി​ല​ട​ച്ചി​രു​ന്നു. പി​ന്നീ​ട്​ ജ​യി​ൽ മോ​ചി​ത​നാ​യ ഇ​ദ്ദേ​ഹം ബ്രി​ട്ട​നി​ലേ​ക്ക്​ കു​ടി​യേ​റു​ക​യാ​യി​രു​ന്നു.