Latest News

അ​വ​ർ നി​ങ്ങ​ളെ ഉ​പ​ദ്ര​വി​ച്ചു, അ​വ​ർ നി​ങ്ങ​ളു​ടെ ഇ​ഷ്​​ട​പ്പെ​ട്ട​വ​രെ വേ​ദ​നി​പ്പി​ച്ചു, നി​ങ്ങ​ൾ​ക്ക്​ ഹൃ​ദ​യ​വേ​ദ​ന​യു​ണ്ടാ​ക്കി, ഇ​തി​നെ​ല്ലാം നി​ങ്ങ​ൾ എ​ന്തു ചെ​യ്യും? ബ്രി​ട്ട​നി​ൽ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണ​മാ​വ​ശ്യ​പ്പെ​ട്ട്​ അജ്ഞാത ക​ത്തുകൾ

2018-03-12 02:45:58am |

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണ​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്യു​ന്ന ക​ത്ത്​ നി​ര​വ​ധി​പേ​ർ​ക്ക്​ ല​ഭി​ച്ച സം​ഭ​വ​ത്തി​​​െൻറ  അ​ന്വേ​ഷ​ണം ഭീ​ക​ര​വി​രു​ദ്ധ പൊ​ലീ​സ്​ ഏ​റ്റെ​ടു​ത്തു. വ​രു​ന്ന ഏ​പ്രി​ൽ മൂ​ന്ന്​ മു​സ്​​ലിം​ക​ളെ ആ​ക്ര​മി​ക്കു​ന്ന ദി​ന​മാ​യി ആ​ച​രി​ക്കാ​നാ​ണ്​ ല​ഘു​ലേ​ഖ രൂ​പ​ത്തി​ലു​ള്ള ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പോ​സ്​​റ്റ്​ വ​ഴി​യാ​ണ്​ ല​ണ്ട​നി​ലെ​യും വെ​സ്​​റ്റ്​ മി​ഡ്​​ലാ​ൻ​ഡി​ലെ​യും നി​ര​വ​ധി​പേ​ർ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ത്ത്​ ല​ഭി​ച്ച​ത്. 

ചി​ല​ർ ക​ത്തു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. ‘അ​വ​ർ നി​ങ്ങ​ളെ ഉ​പ​ദ്ര​വി​ച്ചു, അ​വ​ർ നി​ങ്ങ​ളു​ടെ ഇ​ഷ്​​ട​പ്പെ​ട്ട​വ​രെ വേ​ദ​നി​പ്പി​ച്ചു, നി​ങ്ങ​ൾ​ക്ക്​ ഹൃ​ദ​യ​വേ​ദ​ന​യു​ണ്ടാ​ക്കി, ഇ​തി​നെ​ല്ലാം നി​ങ്ങ​ൾ എ​ന്തു ചെ​യ്യും?’ ല​ഘു​ലേ​ഖ ആ​ക്ര​മ​ണ​ത്തി​ന്​ ​പ്രേ​രി​പ്പി​ക്കു​ന്ന​ത്​ ഇ​ങ്ങ​നെ​യാ​ണ്. അ​ക്ര​മ​ത്തി​​െൻറ തോ​ത​നു​സ​രി​ച്ച്​ സ​മ്മാ​ന​മു​ണ്ടാ​കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. മു​സ്​​ലിം​ക​ളെ തെ​റി​പ​റ​യു​ക, ആ​സി​ഡ്​ ആ​ക്ര​മ​ണം ന​ട​ത്തു​ക, പ​ള്ളി​ക​ൾ ആ​ക്ര​മി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ക​ത്ത്​ ന​ൽ​കു​ന്നു​ണ്ട്. ക​ത്തി​​െൻറ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 

എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളും ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ആ​രും ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്നും പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. ബ്രി​ട്ട​നി​ലെ മു​സ്​​ലിം സം​ഘ​ട​ന​ക​ൾ, രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ, മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ സം​ഭ​വ​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി. ബ്രി​ട്ട​നി​ൽ 25 ല​ക്ഷ​ത്തി​ലേ​റെ മു​സ്​​ലിം​ക​ൾ ക​ഴി​യു​ന്നുണ്ട്​.