Latest News

60,000 പൗ​ണ്ട്​ കോ​ഴ്​​സ്​ ഫീ ​ന​ൽ​കി, ഉയർന്ന മാർക്കോടെ ജയിച്ചിട്ടും ജോലിയില്ല; ആം​ഗ്ലി​യ റ​സ്​​കി​ൻ വാഴ്​സിറ്റിക്കെതിരെ മുൻ വിദ്യാർഥിയുടെ കേസ്

2018-03-13 02:31:27am |

ല​ണ്ട​ൻ: ര​ണ്ടു​വ​ർ​ഷ​ത്തെ കോ​ഴ്​​സ്​ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും തൊ​ഴി​ലൊ​ന്നും ല​ഭി​ക്കാ​ത്ത മു​ൻ വി​ദ്യാ​ർ​ഥി യൂ​നി​വേ​ഴ്​​സി​റ്റി​ക്കെ​തി​രെ നി​യ​മ​യു​ദ്ധ​ത്തി​ന്. ബ്രി​ട്ട​നി​ലെ ആം​ഗ്ലി​യ റ​സ്​​കി​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യാ​ണ്​ പ്ര​തി​സ്​​ഥാ​ന​ത്ത്. 60,000 പൗ​ണ്ട്​ (54 ല​ക്ഷം രൂ​പ) കോ​ഴ്​​സ്​ ഫീ ​ന​ൽ​കി​യാ​ണ്​ പോ​ക്​ വോ​ങ്​ എ​ന്ന വി​ദ്യാ​ർ​ഥി​നി 2011-13 കാ​ല​യ​ള​വി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​ സ്​​ട്രാ​റ്റ​ജി​യാ​യി​രു​ന്നു വി​ഷ​യം. ലോ​ക​ത്തു​ട​നീ​ള​മു​ള്ള മി​ക​ച്ച വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ​േപ്ല​സ്​​മ​െൻറ്​ വാ​ഗ്​​ദാ​ന​ത്തോ​ടെ​യാ​യി​രു​ന്നു പ​ഠ​നം തു​ട​ങ്ങി​യ​ത്.

കോ​ഴ്​​സ്​ ക​ഴി​ഞ്ഞ്​ വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ഇൗ ​ബി​രു​ദം കൊ​ണ്ട്​ ഫ​ല​മൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ്​ പ​രാ​തി. ബ്രി​ട്ട​നി​ലെ വാ​ഴ്​​സി​റ്റി​ക​ളി​ൽ മോ​ശ​മ​ല്ലാ​ത്ത റാ​ങ്കി​ങ്​ നി​ല​നി​ർ​ത്തു​ന്ന സ്​​ഥാ​പ​ന​മാ​ണ്​ ആം​ഗ്ലി​യ റ​സ്​​കി​ൻ യൂ​നി​വേ​ഴ്​​സി​റ്റി. എ​ന്നാ​ൽ, സ്​​ഥാ​പ​ന​ത്തി​ൽ പ​ല​പ്പോ​ഴും അ​ധ്യാ​പ​ക​ർ അ​കാ​ര​ണ​മാ​യി ക്ലാ​സ്​ മു​ട​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളോ​ട്​ സ്വ​ന്ത​മാ​യി പ​ഠി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ പോ​ക്​ വോ​ങ്​ പ​റ​യു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി സം​ബ​ന്ധി​ച്ച്​​ ആ​ശ​ങ്ക​ക​ളൊ​ന്നു​മി​ല്ലാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ളെ നി​ല​പാ​ട്​ മാ​റ്റാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​താ​കും ത​​െൻറ പ​രാ​തി​യെ​ന്നാ​ണ്​ വി​ദ്യാ​ർ​ഥി​യു​ടെ പ്ര​തീ​ക്ഷ. നേ​ര​ത്തെ, ഫ​സ്​​റ്റ്​ ക്ലാ​സ്​ ബി​രു​ദം ന​ൽ​കാ​ത്ത​തി​ന്​ ഫാ​യി​സ്​ സി​ദ്ദീ​ഖി​യെ​ന്ന യു​വാ​വ്​ അ​ടു​ത്തി​ടെ ഒാ​ക്​​സ്​​ഫ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​ക്കെ​തി​രെ നി​യ​മ​യു​ദ്ധം ന​ട​ത്തി​യി​രു​ന്നു.