Latest News

ഗ്ലോസ്കോയിൽ മലയാളി നഴ്സ് ക്യാൻസർ മൂലം മരിച്ചു; മരണം ഒരു വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

2018-04-07 01:30:36pm |

ഗ്ലാസ്‌കോ.ഗ്ലാസ്കോക്ക് സമീപം ഗ്ലൈഡ് ബാങ്കിൽ  കോതമംഗലം സ്വദേശിനിയായ മലയാളി നേഴ്സ് റജി പോൾ  ( 45 )നിര്യാതയായി . കഴിഞ്ഞ ഒരു വർഷമായി ക്യാൻസർ രോഗ ബാധിതയായി ചികിത്സയിൽ ആയിരുന്നു .കോതമംഗലം മുത്തംകുഴി സ്വദേശിയായ  പ്ലാംകുഴിയിൽ പോൾ വർഗീസിന്റെ ഭാര്യ ആണ് . കഴിഞ്ഞ പതിനാലു വർഷത്തോളമായി ഗ്ലാസ്‌കോ യിൽ താമസിച്ചു വരികയായിരുന്നു , മക്കൾ മെഡിസിൻ വിദ്യാർഥിയായ  ഫേബ പോൾ  ഹൈ സ്‌കൂൾ വിദ്യാർഥിനി യായ കെസിയ പോൾ എന്നിവർ .

എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിനിയാണ് മരിച്ച റജി . ദീർഘകാലം മസ്കറ്റിൽ  ജോലി ചെയ്തതിനു ശേഷം ആണ് പോളും  കുടുംബവും യു കെയിൽ  എത്തിയത് . മൃതദേഹം ഇപ്പോൾ സെന്റ് മാർഗെരെറ്റ്  ഹോസ്പൈസിൽ ആണ് ഉള്ളത് .പോളിന്റെയും , റജിയുടെയും  നിരവധി  ബന്ധുക്കൾ യു കെയിൽ ഉണ്ട് . റജിയുടെ ഒപ്പം നഴ്സിംഗ് പഠിച്ച നിരവധി സുഹൃത്തുക്കളും യു കെ യുടെ വിവിധ ഭാഗങ്ങളിൽ ഉണ്ട് . റജി  രോഗബാധിത ആയപ്പോൾ മുതൽ പ്രാർഥനയുമായി ഇവരെല്ലാം ഒപ്പമുണ്ടായിരുന്നു . മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകാൻ ആണ് ബന്ധുക്കൾ ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത് .