Latest News

നിങ്ങളുടെ നാട്ടിലുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ നഴ്‌സിങിനു ശേഷം യുകെ മോഹം മനസ്സില്‍ താലോലിക്കുന്നവരാണോ? എങ്കില്‍ മടിക്കേണ്ട അവര്‍ക്കുള്ളതാകാം നാട്ടിലുള്ള ഈ അവസരം

2018-04-09 02:38:31am |

ലണ്ടന്‍: യോഗ്യതയുള്ള നഴ്‌സുമാര്‍ക്ക് റിക്രൂട്ട്‌മെന്റ്് ഫീസില്ലാതെ തികച്ചും സൗജന്യമായി യുകെയിലെ ആശുപത്രികളില്‍ ജോലി ലഭിക്കാനുള്ള സുവര്‍ണാവസരം വീണ്ടും. ഈ മാസം ഡല്‍ഹിയിലും കേരളത്തിലുമായി നടക്കുന്ന റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ പങ്കെടുത്ത് യോഗ്യത നേടിയാല്‍ വിമാന ടിക്കറ്റ് അടക്കം സൗജന്യാമായി നേടാം. യുകെയിലെ പ്രമുഖ മലയാളി റിക്രൂട്ട്‌മെന്റ് ഫേമായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയാണ് ഈ സുവര്‍ണാവസരം ഒരുക്കുന്നത്. എന്‍എച്ച്എസിലേക്കുള്ള ഡയറക്ട് റിക്രൂട്ട്‌മെന്റാണ് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഒരുക്കുന്നത്.

ഏപ്രില്‍ 13,14 തീയതികളില്‍ ഡല്‍ഹിയിലും 16,17 തീയതികളില്‍ കൊച്ചിയിലും 18ന് കോട്ടയത്തുമാണ് എന്‍എച്ച്എസിന്റെ ഡയറക്ട് ഇന്റര്‍വ്യൂ നടക്കുക. യുകെയിലെ വിവിധ ആശുപത്രികളിലേക്കും   നിയമം. റിക്രൂട്ട്‌മെന്റും എയര്‍ ടിക്കറ്റും വരെ സൗജന്യമായി നല്‍കുന്ന പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ വഴി ഇപ്പോള്‍ത്തന്നെ രജിസ്റ്റര്‍ ചെiയ്യാവുന്നതാണ്.

സീനിയര്‍ സ്റ്റാഫ് നഴ്‌സ്,   രജിസ്റ്റേര്‍ഡ് സ്റ്റാഫ് നഴ്‌സ് (ആര്‍ജിഎന്‍) തസ്തികകളിലേക്കാകും നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ വിസ ഹെല്‍ത്ത് സര്‍ചാര്‍ജ്, 550 പൗണ്ട് വരെ സൗജന്യ എയര്‍ ടിക്കറ്റ്, ജോലിയില്‍ പ്രവേശിച്ച് ആദ്യ രണ്ടാഴ്ചത്തേക്ക് സൗജന്യ താമസവും ബ്രേക്ഫാസ്റ്റും, ഒരു മാസത്തേക്ക് 400 പൗണ്ടിന്റെ സൗജന്യ താമസം, ടെനന്റ് ഡെപ്പോസിറ്റായി നല്‍കേണ്ട തുക, കരാര്‍ കാലാവധി വിജയകരമായ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് സൗജന്യ റിട്ടേണ്‍ ടിക്കറ്റ്, ഐഇഎല്‍ടിഎസ് പരീക്ഷ ആദ്യവട്ടം തന്നെ ജയിക്കുന്നവര്‍ക്ക് പരീക്ഷാ ഫീസ് മടക്കി നല്‍കും തുടങ്ങിയ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐഇഎല്‍ടിഎസിന് ഓരോ വിഷയത്തിനും സ്‌കോര്‍ ഏഴു ലഭിക്കുന്നവരെയാണ് തെരഞ്ഞെടുക്കുക. 6.5 ഉള്ളവര്‍ക്ക് ആറു മാസത്തിനുള്ളില്‍ ടെസ്റ്റ്് എഴുതി സ്‌കോര്‍ നേടിയാലും മതിയാകും. 12 മാസത്തെ പ്രവര്‍ത്തിപരിചയമുള്ള ജിഎന്‍എം/ ബിസിഎസ് ട്രെയിനിങ് ഉള്ള നഴ്‌സുമാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. മൂന്നു വര്‍ഷത്തെ ടിയര്‍ 2 വിസയാണ് നല്‍കുന്നത്. മൂന്നു കൊല്ലത്തിന് ശേഷം വിസ വീണ്ടും മൂന്നു വര്‍ഷം കൂടി നേരിട്ടു നല്‍കും. നഴ്‌സിങ് തസ്തിക ഷോട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഉള്ളതിനാല്‍ അഞ്ചു വര്‍ഷം ഇവര്‍ക്ക് പിആര്‍ ലഭിക്കും. കുടുംബത്തെ കൊണ്ടുപോകാനും അവര്‍ക്ക് ഫുള്‍ ടൈം വര്‍ക്ക് ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്.

ഐഇഎല്‍റ്റിഎസ് നാലു ബാന്‍ഡിലും ഏഴു വീതം ഉള്ളവര്‍ക്കാണ് നിയമനം ലഭിക്കുക. ആറു മാസത്തിനിടയില്‍ നടന്ന രണ്ടു പരീക്ഷകളിലായി നാലു ബാന്‍ഡുകളും ക്ലിയര്‍ ചെയ്താലും അംഗീകാരം ലഭിക്കും. അതല്ലെങ്കില്‍ ഒഇറ്റി എന്ന പരീക്ഷയില്‍ നാലു വിഷയത്തിലും ബി ഗ്രേഡ് നേടിയാലും നിയമനം നടക്കും. കഴിഞ്ഞ് രണ്ടു വര്‍ഷത്തിനിടയില്‍ നഴ്‌സിങ് പാസ്സാവുകയും പരീക്ഷയും പഠനവും ഇംഗ്ലീഷ് അധ്യയന മാധ്യമത്തിലാണ് എന്നു തെളിയുകയും ചെയ്യുന്നവര്‍ക്കും നിയമനം ലഭിക്കും. ഇതിന്റെ വിശദാംശങ്ങള്‍ ആദ്യമേ ചോദിച്ചു മനസ്സിലാക്കേണ്ടതാണ് കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഉറപ്പാണ്.

ഐഇഎല്‍ടിഎസ് സ്‌കോര്‍ 6.5 നേടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇവര്‍ക്ക് സൗജന്യ ഐഇഎല്‍ടിഎസ് പരിശീലനം എന്‍എച്ച്എസ് നല്‍കും. നിയമനത്തിനു മുന്‍പുള്ള ഇന്റര്‍വ്യൂ ആയതിനാല്‍ ഐഇഎല്‍ടിഎസ്, ഒഇടി യോഗ്യതകള്‍ നേടിയതിന്റെ പകര്‍പ്പിനൊപ്പം ബയോഡാറ്റ കൂടി അയക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് ഇന്റര്‍വ്യൂവിന് ക്ഷണിക്കുക ഓണ്‍ലൈനായി രജിസറ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക