Latest News

എലിസബത്ത് രാജ്ഞിയുടെ പൂര്‍വ്വികനായിരുന്നോ പ്രവാചകന്‍ മുഹമ്മദ് നബി? രാജ്ഞിയുടെ വേരുകള്‍ തേടി പോയ മൊറോക്കന്‍ പത്രം കണ്ടെത്തിയത്...

2018-04-10 01:55:32am |

ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി പ്രവാചകനായ മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചക്കാരിയാണ് എന്ന അവകാശവാദുമായി മൊറോക്കോയില്‍ നിന്നുള്ള പത്രം രംഗത്ത്. മുമ്പ് ചില ചരിത്രകാരന്മാരും ഈ വാദവുമായി രംഗത്ത് വന്നിരുന്നു. എലിസബത്ത് രാജ്ഞിയുടെ കുടുംബ ചരിത്രത്തില്‍ 43 തലമുറകള്‍ക്കു മുമ്പ് ജീവിച്ചിരുന്നയാളാണു പ്രവാചകന്‍ എന്നു പറയുന്നു. 1986 ലാണ് ആദ്യമായി ഇങ്ങനെ ഒരു ചിന്ത ഉയര്‍ന്നു വന്നത്.

uploads/news/2018/04/207546/7.gif

ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ജനിതക രഹസ്യം തേടിയ ബുര്‍ക്‌സ് പീറേജ് ലിമിറ്റാഡാണ് ആദ്യമായി ഇങ്ങനെ ഒരു ബന്ധത്തെക്കുറിച്ചുള്ള കാര്യം ഉന്നയിച്ചത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ അന്നത്തെ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ക്ക് കത്തായി അയക്കുകയും ചെയ്തിരുന്നു. പ്രവാചകന്റെ രക്തമാണ് രാജ്ഞിയില്‍ ഉള്ളത് എന്നു വളരെ കുറിച്ച് ബ്രീട്ടുകാര്‍ക്കെ അറിയു എങ്കിലും മുസ്ലീം മതപണ്ഡിതര്‍ക്ക് ഇക്കാര്യം നേരത്തെ അറിയാം എന്നു കത്തില്‍ പറയുന്നു.

പതിനൊന്നാം നൂറ്റാണ്ടില്‍ സ്‌പെയിനിലെ സെവിലേയില്‍ നിന്നു പലായനം ചെയ്ത സെയ്ദ എന്ന മുസ്ലീം രാജകുമാരിയില്‍ നിന്നാണു രാജ്ഞിയുടെ പൂര്‍വ്വികരുടെ ആരംഭം എന്നു ബുര്‍ക്‌സ് അവകാശപ്പെടുന്നു. പിന്നീടാണ് ഇവര്‍ ക്രൈസ്തവ മതത്തിലേയ്ക്കു പരിവര്‍ത്തനം ചെയ്തത്. രാജാവായിരുന്ന അല്‍ മുതമീന്‍ ബിന്‍ അബാദിന്റെ നാലാമത്തെ ഭാര്യയായിരുന്ന സെയ്ദയുടെ മകന്‍ സാഞ്‌ജോ പതിനൊന്നാം നൂറ്റാണ്ടില്‍ കേംബ്രിഡ്ജിലെ രാജകുമാരിയെ വിവാഹം ചെയ്തതയും ഇവര്‍ പറയുന്നു.

uploads/news/2018/04/207546/9.gif

എലിസബത്ത് രാജ്ഞിയുടെ രക്തബന്ധം പതിനാലാം നൂറ്റാണ്ടിലെ യേള്‍ ഓഫ് കേംബ്രിഡ്ജും അതിനു മുമ്പുള്ള മദ്ധ്യകാലഘട്ടത്തിലെ മുസ്ലീം സ്‌പെയിന്‍ പ്രവാചകന്റെ മകളായ ഫാത്തിമയിലേയ്ക്കും എത്തുന്നുണ്ട് എന്ന് മൊറോക്കന്‍ പത്രം പറയുന്നു. രാജ കുടുംബത്തിനു മദ്ധ്യകാലഘട്ടത്തിലെ മുസ്ലീം സ്‌പെയിനുമായുള്ള ബന്ധത്തെക്കുറിച്ചു മുന്‍ ഈജീപ്ഷ്യന്‍ മതപണ്ഡിതന്‍ അലി ഗോമ മുമ്പു തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ചരിത്രകാരന്മാര്‍ ഇതു തള്ളി.