Latest News

അസിഫയുടെ മരണം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍! ലോകത്തിനു മുന്നില്‍ തലകുനിച്ച് ഇന്ത്യ

2018-04-13 03:27:00am |

എട്ടു വയസ്സുകാരി അസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം രാജ്യാന്തര ശ്രദ്ധനേടുന്നു. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെടുത്തി സംഭവം ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകത്തിനു മുന്നില്‍ തലകുനിച്ച് ഇന്ത്യ. വിഷയത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാ ഗേറ്റില്‍ തിരിതെളിച്ചു പ്രതിഷേധം രേഖപ്പെടുത്തി. അതിനിടെ ബാലികയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍  വിശദാംശങ്ങള്‍ പുറത്തുവന്നു.

എട്ടുവയസുകാരി ആസിഫയ്ക്കു സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല ജമ്മുകാശ്മീര്‍. ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ച് ആ എട്ടുവയസുകാരിയെ ആറുപേര്‍ ചേര്‍ന്നു മണിക്കൂറുകളോളം ബലാത്സംഗം ചെയ്തു. മയക്കു മരുന്ന് ഉപയോഗിച്ചു മയക്കി കിടത്തിയ ശേഷമായിരുന്നു ആക്രമണം. ഒടുവില്‍ ക്രൂരമായി കൊന്നു തള്ളും വരെ ആക്രണം തുടര്‍ന്നു. ക്രൂരമായ ബലാത്സംഗത്തിനു ശേഷം വലിയ കല്ലുപയോഗിച്ച് അവളുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മനസാക്ഷി മരവിപ്പിക്കുന്ന വിവരങ്ങളാണു പോലീസ് കുറ്റപത്രത്തിലുടെ പുറത്തു വിട്ടിരിക്കുന്നത്. ജനുവരി പത്തിനു രസനയിലെ വീടിന് പരിസരത്തു നിന്നു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്കു ശേഷം പരിസരത്തെ വനപ്രദേശത്തു നിന്നും കണ്ടെത്തുകയായിരുന്നു. സംഭവം ആസൂത്രിതമാണ് എന്നു പോലീസ് പറയുന്നു. ഗ്രാമത്തിലെ മുസ്ലീം നാടോടികളായ ബക്കര്‍വാളുകളെ നാടുകടത്താനും ഭയപ്പെടുത്തി ഓടിക്കാനും വേണ്ടിയാണ് ആക്രമികള്‍ ഇത്തരത്തില്‍ ക്രൂരമായ പ്രവൃത്തി ചെയ്തത്. പ്രദേശത്തെ അമ്പലം സൂക്ഷിപ്പുകാരന്‍ കൂടിയാണു സംഭവത്തിലെ പ്രധാന പ്രതിയായ സഞ്ജിറാം.

uploads/news/2018/04/208409/15.gif

ദീപക് ഖജൂരിയ

രസാന സ്വദേശിയായ മന്നു എന്ന പര്‍വേശ് കുമാര്‍, സ്‌പെഷില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, സഞ്ജിറാമിന്റെ മകന്‍ ഷമ്മ, പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകന്‍ വിശാല്‍ എന്നിവരാണു കുറ്റ കൃത്യത്തില്‍ പങ്കാളികള്‍. മീററ്റില്‍ പഠിക്കുന്ന വിശാലിനെ ജനുവരി 11 ന് കസിന്‍ ഫോണ്‍ ചെയ്തു വരുത്തുകയായിരുന്നു. നിനക്കു നിന്റെ കാമതൃപ്തിക്കായി ഇങ്ങോട്ടു വരാം എന്നായിരുന്നു വിശാലിനോടു ബന്ധു ഫോണിലൂടെ വിളിച്ചു പറഞ്ഞത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയായിരുന്നു പെണ്‍കുട്ടിയുടെ തലയില്‍ കല്ലു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. ക്ഷേത്രം സൂക്ഷിപ്പുകാരന്റെ മകനും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും പോലീസ് ഉദ്യോഗസ്ഥനും നിരവധി തവണ പെണ്‍കുട്ടിയ ബലാത്സംഗത്തിന് ഇരയാക്കി. ആവശ്യം കഴിഞ്ഞു പെണ്‍കുട്ടിയെ കൊല്ലുന്നതിനു തൊട്ടു മുമ്പ് തനിക്ക് അവളെ ഒരിക്കല്‍ കൂടി ബലാത്സംഗം ചെയ്യണം എന്ന് ആവശ്യപ്പെട്ട് സ്‌പെഷില്‍ പോലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജൂരിയ വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നു പറയുന്നു. സംഭവത്തില്‍ ആളുകള്‍ക്കു സംശയം തോന്നാതിരിക്കാന്‍ സഞ്ജി റാവു അമ്പലത്തിലെ പൂജകളും ചടങ്ങുകളും മുടക്കിരുന്നില്ല. പെണ്‍കുട്ടിയെ കാട്ടില്‍ കൊണ്ടു പോയി കൊലപ്പെടുത്തിയാല്‍ മതി എന്നു തീരുമാനിച്ചത് ഇയാളായിരുന്നു.

 

uploads/news/2018/04/208409/16.gif

സഞ്ജിറാം

ഇതു കൂടാതെ തെളിവു നശിപ്പിക്കാനായി മറ്റ് രണ്ടു പോലീസുകാരും ഈ കുറ്റ കൃത്യത്തില്‍ പങ്കാളികളായി. തെളിവു നശിപ്പിക്കാന്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കും മുമ്പ് കുട്ടിയുടെ വസ്ത്രങ്ങള്‍ അലക്കിയതായി അന്വേഷണ സംഘം കണ്ടെത്തി. 4 ലക്ഷം രൂപയാണ് സാഞ്ജി റാവുവില്‍ നിന്ന് ഇതിനായി പോലീസുകാര്‍ കൈപ്പറ്റിയത്. കുതിരയെ പുല്ലു തീറ്റിക്കാനായി കൊണ്ടു പോയതായിരുന്നു അവള്‍. കേസില്‍ ഉള്‍പ്പെട്ടവര്‍ കുതിരയെ കൊണ്ട് എത്തിച്ചു താരം എന്നു പറഞ്ഞാണു പെണ്‍കുട്ടിയെ തട്ടി കൊണ്ടു പോയത് അപകടം മനസിലാക്കിയ പെണ്‍കുട്ടി തിരിഞ്ഞൊടാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂക്കുപൊത്തി പ്രതികള്‍ ബോധം കെടുത്തുകയായിരുന്നു. കുട്ടിയെ കാണാതായതിന്റെ തൊട്ട് അടുത്ത ദിവസം മാതാപിതാക്കള്‍ അമ്പലത്തില്‍ എത്തി പെണ്‍കുട്ടിയെ അന്വേഷിച്ചിരുന്നു. എന്നാല്‍ അവള്‍ ബന്ധു വീടുകളിലോ മറ്റോ പോയിട്ടുണ്ടാകും എന്ന മറുപടിയാണ് സാഞ്ജി റാവു മാതാപിതാക്കള്‍ക്കു നല്‍കിയത്. ഈ സമയം അമ്പലത്തിനുള്ളില്‍ പെണ്‍കുട്ടി മയങ്ങി കിടപ്പുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്കു ശേഷം ജനുവരി 23 നാണു പ്രത്യേക അന്വേഷണ സംഘം രൂപികരിക്കുന്നത്. തുടക്കത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് സഞ്ജി റാമിനെ സംശയം ഉണ്ടായിരുന്നു.