Latest News

എഡിൻബറോയിൽ മലയാളി നഴ്സ് ക്യാൻസർ മൂലം മരിച്ചു .

2018-04-14 08:05:48pm |

ലിവിങ്സ്റ്റൺ . യു കെ മലയാളികളെ കണ്ണീരിൽ ആഴ്ത്തി വീണ്ടും ഒരു മലയാളി മരണം കൂടി വളരെ വേദനയോടെ ഞങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ് , കഴിഞ്ഞ കുറെ ദിവസങ്ങളിലായി യു കെ യുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മരണ പരമ്പര കളുടെ അവസാന കണ്ണിയായി  എഡിൻബറോക്ക്‌ സമീപം ലിവിങ്‌സ്റ്റണിൽ മലയാളി നേഴ്സ് ക്യാൻസർ രോഗം മൂലം മരിച്ചു .നാട്ടിൽ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയായ ഷീജ ബാബു (45 ) ആണ് അല്പം മുൻപ് ലിവിങ്‌സ്റ്റണിലെ സെന്റ് ജോൺസ് ആശുപത്രിയിൽ നിര്യാത യായത് . ബാബു അബ്രഹാമിന്റെ ഭാര്യയാണ് .മൂന്നു മക്കളാണ്ഇവർക്കുള്ളത് .സ്റ്റെഫാൻ , സൂരജ് , സ്നേഹ എന്നിവരാണ് മക്കൾ , കഴിഞ്ഞ ആര് മാസമായി ക്യാൻസർ രോഗം സ്ഥിരീകരിച്ചിട്ട് . ലിവിങ്‌സ്റ്റണിലെ പീകോക്ക് നഴ്സിംഗ് ഹോമിൽ ജീവനക്കാരിയായിരുന്നു ഷീജ