Latest News

സി​റി​യ​യി​ൽ യു.​എ​സി​നൊ​പ്പം വ്യോ​മാ​ക്ര​മ​ണം​: പാ​ർ​ല​മെൻറി​നെ മ​റി​ക​ട​ന്ന​തി​ന്​ മേ​യ്​​ക്കെ​തി​രെ വി​മ​ർ​ശ​നം

2018-04-17 02:08:43am |

ല​ണ്ട​ൻ: പാ​ർ​ല​മ​​െൻറി​നെ മ​റി​ക​ട​ന്ന്​ സി​റി​യ​യി​ൽ യു.​എ​സി​നൊ​പ്പം വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം. ധി​റു​തി പി​ടി​ച്ചെ​ടു​ക്കേ​ണ്ട തീ​രു​മാ​ന​മാ​യ​തി​നാ​ലാ​ണ്​ പാ​ർ​ല​മ​​െൻറി​​​െൻറ അ​നു​മ​തി തേ​ടാ​തി​രു​ന്ന​തെ​ന്നാ​ണ്​ മേ​യു​ടെ വി​ശ​ദീ​ക​ര​ണം.

മേ​യു​ടെ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി അം​ഗ​ങ്ങ​ളി​ൽ​നി​ന്നു​ത​ന്നെ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​ട്ടു​ണ്ട്. സി​റി​യ​യി​ൽ തു​ട​ർ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ ​ബ്രി​ട്ട​ന്​ പ​ദ്ധ​തി​യി​ല്ലെ​ങ്കി​ലും സ്വ​ന്തം ജ​ന​ത​ക്കു​നേ​രെ രാ​സാ​യു​ധാ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന്​ വി​ദേ​ശ​കാ​​ര്യ സെ​ക്ര​ട്ട​റി ബോ​റി​സ്​ ​േജാ​ൺ​സ​ൺ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. 

അതേസമയം സി​റി​യ​യി​ൽ​നി​ന്ന്​ ഉ​ട​ൻ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ യു.​എ​സ്.  സൈ​ന്യം എ​ത്ര​യും പെ​ട്ടെ​ന്ന് തി​രി​കെ നാ​ട്ടി​ലെ​ത്ത​ണ​മെ​ന്നാ​ണ്​ പ്ര​സി‍ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പി​​െൻറ നി​ല​പാ​ടെ​ന്ന്  വൈ​റ്റ്​​ഹൗ​സ്​ പ്ര​സ്​ സെ​​ക്ര​ട്ട​റി സാ​റ സാ​ൻ​ഡേ​ഴ്സ് അ​റി​യി​ച്ചു.  സി​റി​യ​യി​ൽ സൈ​ന്യ​ത്തെ നി​ല​നി​ർ​ത്തേ​ണ്ട  ആ​വ​ശ്യ​ക​ത യു.​എ​സി​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ന്ന്  ഫ്ര​ഞ്ച് പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ നേ​ര​ത്തേ സൂ​ചി​പ്പി​ച്ചി​രു​ന്നു. 

ആ​ക്ര​മ​ണം ന​ട​ത്തി തി​രി​കെ പോ​ര​ണ​മെ​ന്നാ​യി​രു​ന്നു യു.​എ​സി​​െൻറ നി​ല​പാ​ട്. എ​ന്നാ​ൽ,  ആ​വ​ശ്യ​പ്ര​കാ​രം അ​വ​ർ  സി​റി​യ​യി​ൽ തു​ട​രും. വ്യോ​മാ​ക്ര​മ​ണം രാ​സാ​യു​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​  മാ​ത്ര​മാ​യി ചു​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ,  ​െഎ.​എ​സ്​ ഭീ​ക​ര​രെ തു​ര​ത്തി അ​വ​രു​ടെ തി​രി​ച്ചു​വ​ര​വ് ത​ട​യു​ക​യു​മാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് യു.​എ​സ് വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്​​ച​യാ​ണ്​ സി​റി​യ​യി​ലെ രാ​സാ​യു​ധ കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ ബ്രി​ട്ട​​െൻറ​യും ഫ്രാ​ൻ​സി​​െൻറ​യും പി​ന്തു​ണ​യോ​ടെ യു.​എ​സ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും മ​റ്റു രാ​ഷ്​​ട്ര​ങ്ങ​ളും രം​ഗ​ത്തു​വ​ന്നു.