വിമാനയാത്രാ ചിലവ് 80 ശതമാനം കുറയും; വേഗം 40 ശതമാനം കൂടും! 12 വര്‍ഷങ്ങള്‍ക്കപ്പുറം നമ്മുടെ ആകാശ യാത്ര ഇങ്ങനെയാകുമോ?

വിമാനയാത്രയില്‍ വിപ്ലവകരമായ മാറ്റവുമായി സുനും എയറോ എന്ന അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ്. ഇലക്ട്രിക് വിമാനങ്ങളിലൂടെ വ്യോമയാന രംഗത്ത് വന്‍ വിപ്ലവും ചരിത്രവും കുറിക്കാനുള്ള ഒരുക്കത്തിലാണ് സുനും എയറോ. വൈദ്യുതിയില്‍ ഓടുന്ന ചെറു വിമാനങ്ങളാണ് ആദ്യ ഘട്ടത്തിലെ പരിഗണന. സാധാരണ വിമാനങ്ങളെക്കാള്‍ 80 ശതമാനം ചിലവു കുറവും 40 ശതമാനം കൂടുതല്‍ വേഗതയുമാണ് വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വിമാനങ്ങളുടെ പ്രത്യേകത.
ചെറുകിട വിമാനത്താവളങ്ങള്‍ വഴി സര്‍വ്വീസ് നടത്താന്‍ ഈ വിമാനങ്ങള്‍ക്ക് സാധിക്കും. ഇതു വഴി രാജ്യാന്തര വിമാനത്താവളങ്ങളിലെ ലാന്‍ഡിങ് ചാര്‍ജ്, സമയ നഷ്ടം എന്നിവ ഒഴിവാക്കാന്‍ സാധിക്കും. പ്രശസ്ത വിമാന കമ്പനിയായ ബോയിങിന്റെ പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പ് ആണ് സുനും എയറോ.
10 യാത്രക്കാരുമായി പോകാന്‍ കഴിയുന്ന ചെറു വിമാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. 700 മൈല്‍ വരെ പറക്കാന്‍ സാധിക്കുന്ന ചെറു വിമാനം 2020ഓടെ ഉണ്ടാക്കുമെന്നു സുനും പറയുന്നു. 2030ഓടെ 50 യാത്രക്കാരെ വഹിക്കുന്ന വിമാനങ്ങള്‍ എത്തുമെന്നും സുനും എയറോ ഉറപ്പു തരുന്നു.