Latest News

140 കിലോമീറ്റര്‍ ദൂരത്തില്‍നിന്നും ക്രിസ്തുവിന്‍റെ ശബ്ദം ലോകത്തിന്‍റെ അകെയുള്ള 91.77 മില്യണ്‍ കിലോമീറ്റര്‍ സ്ഥലത്തേക്ക് എത്താന്‍ കാരണം കരുണയാണ് എന്നു മറക്കരുത്.

2017-04-13 03:22:26am |
നിങ്ങള്‍ വിശക്കുന്നവനു ഭക്ഷണം കൊടുക്കുമ്പോള്‍ അത് എനിക്കാണ് നല്‍കിയത് എന്നു ലോകത്തെ പഠിപ്പിച്ച യേശുക്രിസ്തു ,അന്നു നിലനിന്നിരുന്ന ജന്മി, പൗരോഹിതൃാ, കൂട്ടുകെട്ടിനെതിരെയും, പൊതു സമൂഹത്തിനു യോജിക്കാന്‍ കഴിയാത്ത അവരുടെ നിയമവൃവസ്ഥക്കെതിരെയും പ്രതികരിച്ച് ,സാധാരണക്കരോടൊപ്പം ജീവിച്ച്, അവന്‍റെ ഭാഷ സംസാരിച്ച്, തിന്മക്കെതിരെ പോരാടി ,റോമന്‍ നിയമം അനുസരിച്ചു തൂക്കിലേറ്റപ്പെട്ടു മരിച്ചു, 
അദ്ദേഹം മൂന്നു വര്‍ഷം കൊണ്ട് നടത്തിയ പൊതുപ്രവര്‍ത്തനം ഇസ്രായേലും പാലസ്റ്റയിന്‍ അടുങ്ങുന്ന 140 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമായിരുന്നു .എന്നാല്‍ ഇന്നു അദേഹത്തിന്റെ ചിന്തകള്‍ ലോകത്തിന്‍റെ ആകെയുള്ള   91.77 മില്യണ്‍ കിലോമീറ്ററിലേക്ക് പരക്കാനുള്ള കാരണം  കഷ്ട്ടതഅനുഭവിക്കുന്നവനോടുള്ള .ക്രിസ്തുവിന്‍റെ കരുണയാണ്‌ എന്നതില്‍ സംശയമില്ല .
 
പെസഹയും , ദുഖവെള്ളിയും ,ദുഖശനിയും പിന്നെ ഈസ്റ്റെറും ആഘോഷിക്കാന്‍ തയാറെടുക്കുന്ന നിങ്ങള്‍ ഈ കുടുംബങ്ങളുടെ ദുഖം കൂടി കാണാതിരിക്കരുത് ., ക്രിസ്തുവിന്റെ കരുണ നിങ്ങളിലൂടെ    തോപ്രംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ, ഷാനുമോന്‍ ശശിധരനും വേണ്ടി ചൊരിയണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു  ഇതുവരെ ഞങ്ങള്‍ക്ക്  ലഭിച്ചത് 1881 പൗണ്ടാണ്.  ബാങ്കിന്‍റെ സമ്മറി സ്റ്റേറ്റ്മെന്‍റ് താഴെ പ്രസിദ്ധീകരിക്കുന്നു 
ഈ ഈസ്റ്റെര്‍ നാളില്‍ ഈ രണ്ടു കുടുബത്തിനും ഒരു ലക്ഷം രൂപയെങ്കിലും വീതം കൊടുത്തു സഹായിക്കാന്‍ നിങ്ങള്‍ കൈയഴച്ചു സഹായിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അപേക്ഷിക്കുന്നു .
ചാരിറ്റി കളക്ഷന്‍ വരുന്ന 17ാം തിയതി  തിങ്കളാഴ്ച വരെ തുടരാനാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് .ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുധാരൃവും സതൃസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിനു ഞങ്ങള്‍ നന്ദി പറയുന്നു നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേത്രുത്വം കൊടുക്കുന്ന ഞങ്ങളെ സംബധിച്ചിടത്തോളം ഞങ്ങള്‍ അനുഭവിച്ച പട്ടിണിയും കഷട്ടപ്പാടും മറ്റുള്ളവര്‍ അനുഭവിക്കുമ്പോള്‍ അവര്‍ക്ക്  ഒരു ചെറു കൈത്താങ്ങാവുക എന്ന ഉദേശം മാത്രമേയുള്ളൂ എന്നറിയിക്കുന്നു ,.
 .
 .പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ . കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനും . കിഡ്നി രോഗം വന്നു പിടിപെട്ടത് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോനും ശശിധരനും ഒരു കൈ സഹായിക്കുന്നതിനു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ ചാരിറ്റി കളക്ഷന്‍ നടത്തികൊണ്ടിരിക്കുന്നത്
, ഞങ്ങള്‍ക്കു ലഭിക്കുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി തുലൃമായി വീതിച്ചു കൊടുക്കുമെന്നു അറിയിക്കുന്നു . നിങ്ങളുടെ സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു . .
കൃഷി്യിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍ പെട്ട വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്‍റെ അരോഗൃം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരിരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു .ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചിലവാക്കി കഴിഞ്ഞു .ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നാട്ടോട്ടമോടുകയാണ് .മൂന്നുകുട്ടികളും ഭാരൃയും കൂടാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്ലസ്‌ ടു കഴിഞ്ഞു നിര്‍ബന്ധമായി പഠനം നിര്‍ത്തേണ്ടിവന്ന മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് .

.
മലയാറ്റൂര്‍,കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍ ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുമ്പത്തെ സംരക്ഷിച്ചിരുന്ന സമയത്താണ് കിഡ്നി രോഗം വന്നു പിടിപെട്ടത് . കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തിവരുന്നു കിഡ്നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത്‌ എട്ടു ലക്ഷം രൂപയെങ്കിലും വേണമേന്നാണ് അറിയാന്‍ കഴിഞ്ഞത് . അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു . നിങ്ങളുടെ എളിയ സഹായങ്ങള്‍ താഴെകാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍  ദയവായി നിക്ഷേപിക്കുക.
.
ACCOUNT NAME , IDUKKI GROUP 
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
 
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.
ടോം ജോസ് തടിയംപാട്