Latest News

മെഴുകില്‍ അഴകായി മേഗന്‍ മോര്‍ക്കലും, ഹാരിക്ക് വിവാഹത്തോട് അനുബന്ധിച്ച് മുഖം മിനുക്കല്‍!

2018-05-11 03:04:29am |
ലണ്ടൻ: പ്രശസ്തമായ മദാം തുസാദ്സ് മെഴുക് പ്രതിമാ മ്യൂസിയത്തിൽ പുതിയ അതിഥിയായി ഹാരി രാജകുമാരന്റെ വധു മേഗൻ മാർക്കലും (36). ഹാരിയുടെ പ്രതിമയുടെ ഇടതുവശം ചേർന്നുനിൽക്കും വിധമാകും മേഗന്റെ സ്ഥാനം. വിവാഹദിനമായ 19 മുതൽ ഇവിടെ പ്രതിമ കാണാം. ചരിത്രപുരുഷന്മാരുടെയും ലോകനേതാക്കളുടെയും സെലിബ്രിറ്റികളുടെയും മെഴുകു പ്രതിമകൾ വച്ച മ്യൂസിയത്തിൽ ബ്രിട്ടിഷ് രാജകുടുംബത്തിലെ എല്ലാവരുടെയും പ്രതിമകളുണ്ട്.

വിവാഹത്തോടനുബന്ധിച്ച് മുഖം മിനുക്കി പ്രതിഷ്ഠിച്ച ഹാരിയുടെ പ്രതിമയുടെ ഇടതുവശം ചേർന്ന് ഒരുമിച്ചു നിൽക്കുംവിധമാകും  മെഗാന്റെ മ്യൂസിയത്തിലെ സ്ഥാനം. വിവാഹനിശ്ചയത്തിന് അണിഞ്ഞ മോതിരമുൾപ്പെടെയുള്ള തനിരൂപമാണ് മ്യൂസിയത്തിലേക്കായി തയാറാക്കിയിരിക്കുന്നത്. 

ഹാരി- മെഗാൻ വിവാഹം നടക്കുന്ന ഈ മാസം 19 മുതൽ തന്നെ  പൊതുജനങ്ങൾക്ക് മ്യൂസിയത്തിൽ പ്രതിമ കാണാം. 

വിവിധ ചരിത്രപുരുഷന്മാരുടെയും ലോകനേതാക്കളുടെയും  ലോകമെമ്പാടുമുള്ള നിരവധി സെലിബ്രിറ്റികളുടെയും മെഴുകു പ്രതിമകൾകൊണ്ട് സമ്പന്നമായ മാഡം തുസാഡ്സ് മ്യൂസിയത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ എല്ലാവരുടെയും തന്നെ പ്രതിമകളുണ്ട്. ഇതോടൊപ്പമാകും കൊട്ടാരത്തിലെ പുതിയ അംഗത്തിന്റെയും സ്ഥാനം. 

ഇന്നലെ മുതൽ റോയൽ വിവാഹത്തിനായുള്ള അവസാന പത്തുദിവസത്തെ കൌണ്ട് ഡൌൺ ആരംഭിച്ചതോട ബ്രിട്ടീഷ് പത്രങ്ങളെല്ലാം നിരവധി പേജുകളാണ് വിവാഹ വാർത്തയ്ക്കായി മാറ്റിവയ്ക്കുന്നത്. വിവാഹ വസ്ത്രത്തിന്റെയും സൽക്കാരങ്ങളുടെയും വാർത്തകൾകൊണ്ട് സമ്പന്നമാണ് പത്രങ്ങൾ. എലിസബത്ത് രാജ്ഞിയുടെയും ചാൾസ്, വില്യം രാജകുമാരന്മാരുടെയും വിവാഹ വിശേഷങ്ങൾ ആവർത്തിച്ചും പത്രങ്ങൾ മൽസരിക്കുന്നു.