Latest News

ഇങ്ങോട്ട് കിട്ടിയാൽ അങ്ങോട്ടും കൊടുക്കും! മന്ത്രി ബാലന്റെ പ്രസ്താവനയക്ക് പഴി കേള്‍ക്കുന്നത് യുകെയിലുള്ള മകന്, കൊലയ്ക്ക് മക്കളെ കൊടുക്കുമോ എന്ന് മറുചോദ്യം

2018-05-11 03:05:53am |

‘ഇങ്ങോട്ട് കിട്ടിയാൽ അങ്ങോട്ടും കൊടുക്കും‘ മാഹിയിലെ ഇരട്ട കൊലപാതകത്തെ കുറിച്ചുള്ള മന്ത്രി എ കെ ബാലന്റെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം.അങ്ങോട്ടു കൊടുക്കാൻ യൂറോപ്പിൽ കറങ്ങുന്ന മക്കൾ വരുമോ എന്ന ചോദ്യമാണ് ബാലനെതിരെ ഉയരുന്നത്. പാർട്ടി അനുഭാവി കൊല്ലപ്പെട്ടപ്പോൾ അതിന്റെ സത്യാവസ്ഥ തിരിച്ചറിയാതെ വെട്ടിക്കൊന്ന് നീതി നടപ്പാക്കാനിറങ്ങിയ പാർട്ടി അനുഭാവികളെ അല്ലെങ്കിൽ പാർട്ടിക്ക് വേണ്ടി കൊല്ലാനും,ചാകാനും തയ്യാറായി നടക്കുന്നവരെ കണ്ടാകാം മന്ത്രിയുടെ ഈ വീമ്പ് പറച്ചിലെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

പാവപ്പെട്ട തൊഴിലാളിയുടെ ജീവൻ പോയാലും പാർട്ടിക്ക് ഒരു രക്ത സാക്ഷിയെ കിട്ടുമല്ലോയെന്ന ചിന്ത മാത്രമാവാം മന്ത്രി എ കെ ബാലന്റെ പ്രസ്താവനക്കു പിന്നിലെന്നും ആരോപണമുയരുന്നു. അല്ലാതെ നെതർലാൻഡിലും,യു കെയിലും ആഡംബര സൗകര്യങ്ങളോടെ കഴിയുന്ന മക്കളെ ‘പാർട്ടിക്ക് കിട്ടിയാൽ അങ്ങോട്ടും കൊടുക്കണമെന്ന് ‘ പറഞ്ഞ് വിളിച്ച് വരുത്താൻ കഴിയില്ലല്ലോയെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

എ കെ ബാലന്റെ മക്കൾ രണ്ടു പേരും വിദേശ സർവ്വകലാശാലകളിൽ പോയി വിദ്യാഭ്യാസം ചെയ്യുകയും വിദേശ രാജ്യങ്ങളിൽ തന്നെ  കറങ്ങി നടക്കുകയും ചെയ്യുനെന്നാണ് ചില പോസ്റ്റുകളിൽ ചൂണ്ടിക്കാട്ടുന്നത്.

എന്നിട്ടും പാവങ്ങളായ തൊഴിലാളികളെ കണ്ട് ഇങ്ങോട്ട് കിട്ടിയാൽ അങ്ങോട്ടും കൊടുക്കുമെന്ന് പറഞ്ഞ മന്ത്രി എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നും സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു.