Latest News

സഹനത്തിന്‍റെ വാതിൽ, സ്നേഹത്തിന്‍റെ ക്ഷാളനം! ഈ പെസഹാ വ്യാഴം പുതിയൊരു തുടക്കമാകട്ടെ, ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് പുതിയൊരു ലോകത്തിലേക്ക് ആകട്ടെ

2017-04-13 03:28:14am |

സ്നേ​ഹ​പ്ര​കാ​ശ​ന​ത്തി​ന്‍റെ​യും സ​ഹ​ന​സ​പ​ര്യ​യു​ടെ​യും ദി​വ്യ​മാ​യ സ​മ്മേ​ള​ന​മാ​ണു യേ​ശു​വി​ന്‍റെ പെ​സ​ഹാ​രാ​ത്രി​യെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ രാ​ത്രി​യാ​ക്കി​യ​ത്. ദൈ​വ​പു​ത്ര​നാ​യ യേ​ശു പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ ത​ലേ രാ​ത്രി ശി​ഷ്യ​രോ​ടൊ​ത്തു​ള്ള പെ​സ​ഹാ ആ​ച​ര​ണ​ത്തി​ൽ, വ​രാ​നി​രി​ക്കു​ന്ന കു​രി​ശു​മ​ര​ണ​ത്തി​ലേ​ക്കും അ​തി​നു മു​ന്പാ​യു​ള്ള ക​ഠി​ന​പീ​ഡ​ക​ളി​ലേ​ക്കും മു​ൻ​കൂ​ട്ടി ക​ട​ന്നു​ചെ​ല്ലു​ന്ന മ​ണി​ക്കൂ​റു​ക​ൾ ത​ന്നെ​യാ​ണ് അ​വി​ട​ത്തെ സ്നേ​ഹ​ത്തി​ന്‍റെ ക​വി​ഞ്ഞൊ​ഴു​ക​ൽ​കൊ​ണ്ട് ആ​ർ​ദ്ര​മാ​യ​തും. ത​ന്‍റെ ര​ക്ഷാ​ക​ര ദൗ​ത്യ​ത്തി​ന്‍റെ പൂ​ർ​ണ​ത​യി​ലേ​ക്കു​ള്ള പ്ര‍യാ​ണ​ത്തി​ലെ നി​ർ​ണാ​യ​ക​വും അ​ന്തി​മ​വു​മാ​യ നാ​ഴി​ക​ക​ൾ ശി​ഷ്യ​രോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു യേ​ശു.

വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ സ്ഥാ​പ​ന​ത്തി​ലൂ​ടെ ത​ന്‍റെ സാ​ന്നി​ധ്യം മാ​ന​വ​രാ​ശി​ക്ക് എ​ന്ന​ന്നേ​ക്കു​മാ​യി അ​വി​ടു​ന്നു ന​ൽ​കി​യ​ത് അ​പ്പോ​ഴാ​ണ്. ത​നി​ക്കൊ​പ്പം ഭ​ക്ഷ​ണ​മേ​ശ​യി​ൽ ഇ​രി​ക്കു​ന്ന​വ​രി​ൽ ഒ​രാ​ൾ ആ ​രാ​ത്രി ത​ന്നെ ഒ​റ്റി​ക്കൊ​ടു​ക്കു​മെ​ന്ന് അ​റി​ഞ്ഞി​രു​ന്ന അ​വി​ടു​ന്ന് അ​യാ​ളു​ടെ വ​ഴി മു​ട​ക്കി​യി​ല്ല. മ​റ്റു​ള്ള​വ​ർ​ക്കു ന​ൽ​കി​യ​തെ​ല്ലാം അ​യാ​ൾ​ക്കും ന​ൽ​കി. സ്വ​ന്തം ശ​രീ​ര​വും ര​ക്ത​വും മ​നു​ഷ്യ​ർ​ക്കെ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​ണ്, എ​ല്ലാ​ക്കാ​ല​ത്തേ​ക്കും​വേ​ണ്ടി​യാ​ണ് അ​വി​ടു​ന്ന് ന​ൽ​കി​യ​ത്.

അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്‍റെ​യും വി​ശു​ദ്ധ കു​ർ​ബാ​ന സ്ഥാ​പ​ന​ത്തി​ന്‍റെ​യും വേ​ള ത​ന്നെ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്കാ​യും യേ​ശു തെ​ര​ഞ്ഞെ​ടു​ത്തു. എ​ളി​മ​യു​ടെ മ​ഹാ​മാ​തൃ​ക​യാ​ണു ശി​ഷ്യ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി​ത്തു​ട​ച്ച ഗു​രു ന​ൽ​കി​യ​ത്. എ​ളി​മ​യി​ലൂ​ടെ​യേ വി​ശു​ദ്ധി​യി​ലേ​ക്കു ക​ട​ക്കാ​നാ​വൂ എ​ന്നു പ​ഠി​പ്പി​ക്കു​ക​യാ​യി​രു​ന്നു ദൈ​വ​പു​ത്ര​ൻ.

ത​നി​ക്കു വ​രാ​നി​രി​ക്കു​ന്ന ക​ഠോ​ര​വേ​ദ​ന​ക​ൾ മു​ന്നി​ൽ തെ​ളി​ഞ്ഞു കാ​ണു​ന്പോ​ഴും ലോ​ക​ത്തി​ന് എ​ക്കാ​ല​ത്തേ​ക്കു​മു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ യേ​ശു ആ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​ന്നു. വേ​ദ​ന​യി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​തി​നു മു​ന്പു താ​ൻ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം അ​വി​ടു​ന്നു പൂ​ർ​ത്തി​യാ​ക്കി. പ​റ​യേ​ണ്ട​തെ​ല്ലാം പ​റ​ഞ്ഞു; കൊ​ടു​ക്കേ​ണ്ട​തെ​ല്ലാം കൊ​ടു​ത്തു. പെ​സ​ഹാ​ദി​ന​ത്തി​ൽ യേ​ശു ചെ​യ്ത ‍ഓ​രോ കാ​ര്യ​വും പ​റ​ഞ്ഞ ഓ​രോ വാ​ക്കും ഇ​ന്നും ലോ​ക​ത്തി​ന്‍റെ മു​ന്നി​ലു​ണ്ട്. ആ ​രാ​ത്രി​യി​ലെ അ​വി​ടു​ത്തെ വ​ച​ന​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്ന് “നി​ങ്ങ​ൾ പ​ര​സ്പ​രം പാ​ദ​ങ്ങ​ൾ ക​ഴു​കു​വി​ൻ’’ എ​ന്ന​താ​ണ്.

മ​ത്സ​ര​ങ്ങ​ളു​ടെ​യും പ​ദ​വി മോ​ഹ​ങ്ങ​ളു​ടെ​യും അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി​യു​ള്ള നെ​ട്ടോ​ട്ട​ങ്ങ​ളു​ടെ​യും ഈ ​ലോ​ക​ത്ത് ആ​രും മ​റ്റാ​രു​ടെ​യും പാ​ദ​ങ്ങ​ൾ ക​ഴു​കാ​ൻ ത​യാ​റാ​വു​ന്നി​ല്ല. പ​ക​രം, ത​ങ്ങ​ളു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കാ​ൻ ആ​രു​ണ്ട് എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ഒ​ട്ടു​മി​ക്ക​വ​രും. സ്നേ​ഹി​ക്ക​പ്പെ​ടാ​ൻ, അം​ഗീ​ക​രി​ക്ക​പ്പെ​ടാ​ൻ, ആ​ദ​രി​ക്ക​പ്പെ​ടാ​ൻ വെ​ന്പ​ൽ കൊ​ള്ളു​ന്ന​വ​രാ​ണു മ​നു​ഷ്യ​ർ. ഇ​തി​ലേ​തെ​ങ്കി​ലു​മൊ​ന്ന് താ​ൻ ആ​ഗ്ര​ഹി​ച്ച അ​ള​വി​ൽ കി​ട്ടി​യി​ല്ലെ​ങ്കി​ൽ പ​രാ​തി​യാ​യി, പ​രി​ഭ​വ​മാ​യി. എ​ന്നാ​ൽ മ​റ്റു​ള്ള​വ​ർ​ക്കു താ​ൻ ഇ​വ വേ​ണ്ട​വി​ധം ന​ൽ​കാ​റു​ണ്ടോ​യെ​ന്ന് ആ​രും സ്വ​യം ചോ​ദി​ക്കാ​റി​ല്ല. പെ​സ​ഹ ന​ൽ​കു​ന്ന​തു പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ പാ​ഠ​മാ​ണ്, സ​മ​ഭാ​വ​ന​യു​ടെ പാ​ഠ​മാ​ണ്, കീ​ഴ്പെ​ട​ലി​ന്‍റെ പാ​ഠ​മാ​ണ്.

പ​ര​ന്പ​രാ​ഗ​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ലോ​ക​മെ​ങ്ങും പെ​സ​ഹ ആ​ച​രി​ക്ക​പ്പെ​ടു​ന്നു. ച​ട​ങ്ങു​ക​ൾ അ​ട​യാ​ള​ങ്ങ​ളാ​ണ്. അ​വ​യു​ടെ സ​ത്ത ഹൃ​ദ​യ​ത്തി​ലേ​ക്കു ക​ട​ന്നു​ചെ​ല്ലു​ന്നി​ല്ലെ​ങ്കി​ൽ ച​ട​ങ്ങു​ക​ൾ ഫ​ല​ശൂ​ന്യ​മാ​കും. ലൗ​കി​ക​ത​യു​ടെ അ​ർ​ഥ​ശൂ​ന്യ​ത​യും ഹൃ​ദ​യ​ശു​ദ്ധി​യു​ടെ അ​ർ​ഥ​വും പെ​സ​ഹാ ന​മു​ക്കു​വേ​ണ്ടി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

ഭ​ക്ഷ​ണ​മേ​ശ​യി​ൽ ത​ന്നോ​ടൊ​പ്പം ഇ​രി​ക്കു​ന്ന യൂ​ദാ​സി​ന്‍റെ ഹൃ​ദ​യ​വ്യാ​പാ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യി​ട്ടും യേ​ശു സ​ഹ​താ​പ​ത്തോ​ടെ, ത​നി​ക്കു ന​ഷ്‌​ട​പ്പെ​ടു​ന്ന ആ​ടി​നെ​യോ​ർ​ത്ത് വേ​ദ​ന​യോ​ടെ​യാ​ണ് ആ ​ഒ​റ്റു​കാ​ര​നോ​ടു പെ​രു​മാ​റു​ന്ന​ത്. പ​ണ​ത്തി​ന്‍റെ പേ​രി​ൽ ബ​ന്ധ​ങ്ങ​ളെ ത​ക​ർ​ത്തെ​റി​യു​ന്ന​വ​ർ ഇ​ന്നു ധാ​രാ​ളം. പ​ണം നേ​ടാ​ൻ എ​ന്തും ചെ​യ്യാം, പ​ണം കൊ​ണ്ട് എ​ന്തും നേ​ടാം എ​ന്ന ചി​ന്ത ഇ​ന്ന​ത്തെ​പ്പോ​ലെ പ്ര​ബ​ല​മാ​യ മ​റ്റൊ​രു കാ​ല​മി​ല്ല. പ​ണ​ത്തി​ന് ആ​വ​ശ്യ​ത്തി​ലേ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന മ​ന​സ​ല്ലേ ന​മ്മു​ടേ​ത്? ലാ​ഭം എ​ന്ന​താ​ണ് ഇ​ന്ന​ത്തെ ലോ​ക​ത്തെ വ​ഴി​ന​ട​ത്തു​ന്ന ത​ത്ത്വം. ഏ​റ്റ​വും ലാ​ഭ​മു​ണ്ടാ​ക്കു​ന്ന​വ​ർ ഏ​റ്റ​വും യോ​ഗ്യ​ന്മാ​ർ. പ​ന്ത്ര​ണ്ടു ശി​ഷ്യ​ന്മാ​രി​ൽ ഏ​റ്റ​വും ബു​ദ്ധി​മാ​നും യോ​ഗ്യ​നും താ​നാ​ണെ​ന്നു യൂ​ദാ​സ് വി​ശ്വ​സി​ച്ചി​രു​ന്നി​രി​ക്ക​ണം.

സ്വ​ന്തം ബു​ദ്ധി​കൗ​ശ​ല​ത്തി​ലും ത​ന്ത്ര​ങ്ങ​ളി​ലും അ​ഭി​മാ​നി​ക്കു​ന്ന​വ​ർ ഇ​ന്ന് എ​ത്ര​യെ​ങ്കി​ലു​മു​ണ്ട്. അ​വ​രി​ൽ കു​റെ​പ്പേ​രെ​യെ​ങ്കി​ലും ഉ​ന്ന​ത​ന്മാ​രാ​യി കൊ​ട്ടി​ഘോ​ഷി​ക്കാ​ൻ സ​മൂ​ഹ​വു​മു​ണ്ട്. ആ​രെ​യെ​ങ്കി​ലും ഒ​റ്റി​ക്കൊ​ടു​ത്താ​ണോ, ബ​ലി​ക​ഴി​ച്ചാ​ണോ, ച​വി​ട്ടി​ത്താ​ഴ്ത്തി​യാ​ണോ ആ​ർ​ക്കെ​ങ്കി​ലും നീ​തി നി​ഷേ​ധി​ച്ചാ​ണോ അ​വ​ർ ഉ​ന്ന​ത​രാ​യ​തെ​ന്ന​ത് ഇ​ന്നു പ​രി​ഗ​ണ​നാ​വി​ഷ​യ​മ​ല്ല.

അ​ധി​കാ​രം ശു​ശ്രൂ​ഷ​യ്ക്കു​ള്ള വി​ളി​യാ​ണെ​ന്ന് യേ​ശു ഉ​പ​ദേ​ശി​ക്കു​ക​യ​ല്ല, കാ​ട്ടി​ത്ത​രു​ക​യാ​ണു ചെ​യ്ത​ത്. “നി​ങ്ങ​ളു​ടെ ഗു​രു​വും ക​ർ​ത്താ​വു​മാ​യ ഞാ​ൻ നി​ങ്ങ​ളു​ടെ പാ​ദം ക​ഴു​കി​യെ​ങ്കി​ൽ നി​ങ്ങ​ളും പ​ര​സ്പ​രം പാ​ദ​ങ്ങ​ൾ ക​ഴു​ക​ണം’’(​യോ​ഹ.13:14)​എ​ന്ന് എ​ടു​ത്തു​പ​റ​യു​ക​യും ചെ​യ്തു . കു​തി​കാ​ൽ വെ​ട്ടി​യാ​ണെ​ങ്കി​ലും അ​ധി​കാ​രം പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് യേ​ശു​വി​ന്‍റെ ഈ ​വാ​ക്കു​ക​ൾ അ​രോ​ച​ക​മാ​യി​രി​ക്കും; അ​ല്ല, വി​ഡ്ഢി​ത്ത​മാ​യി തോ​ന്നു​മാ​യി​രി​ക്കും. മ​റ്റു​ള്ള​വ​രു​ടെ മേ​ൽ അ​ധി​കാ​രം സ്ഥാ​പി​ക്കാ​ൻ എ​ന്തു ക്രൂ​ര​ത​ക​ളാ​ണ് ഇ​ന്നു മ​നു​ഷ്യ​ർ ചെ​യ്യു​ന്ന​ത്. ക്രൂ​ര​ത​യെ പു​ണ്യ​മാ​യി ക​രു​തു​ന്ന​വ​ർ​പോ​ലും ഏ​റെ. മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ മ​നു​ഷ്യ​രെ കൊ​ന്നൊ​ടു​ക്കാ​നും ചി​ല​ർ മ​ടി​ക്കു​ന്നി​ല്ല. ഈ​ജി​പ്തി​ൽ ഈ ​ആ​ഴ്ച​യി​ലും ദൈ​വാ​ല​യ​ങ്ങ​ളി​ൽ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ര​ങ്ങേ​റി. കൂ​ട്ട​ക്കു​രു​തി​ക​ൾ. ക്രൈ​സ്ത​വ​ർ കൂ​ട്ട​ത്തോ​ടെ പ​ലാ​യ​നം ചെ​യ്യു​ന്നു. വി​ശ്വാ​സ​ത്തി​നു​വേ​ണ്ടി സ്വ​ന്തം ജീ​വ​നോ നാ​ടോ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​വ​രെ വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ കൊ​ല ന​ട​ത്തു​ന്ന​വ​ർ പ​രാ​ജി​ത​രാ​യി കാ​ണു​ന്നു​ണ്ടാ​വാം. യെ​മ​നി​ൽ യു​ദ്ധ​മു​ഖ​ത്തു സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന സ​ന്ന്യാ​സി​നി​ക​ളെ വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ​വ​രും ത​ട്ടി​ക്കൊ​ണ്ടു​പോ​യ വൈ​ദി​ക​നെ വി​ല​പേ​ശി ദ്രോ​ഹി​ക്കു​ന്ന​വ​രും ത​ങ്ങ​ൾ വി​ജ​യി​ച്ചു​വെ​ന്ന സം​തൃ​പ്തി​യി​ലാ​യി​രി​ക്കാം. സ​മൂ​ഹ​ത്തെ ഇ​രു​ട്ടി​ൽ ത​ള​ച്ചി​ടാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ൾ​ക്ക് യേ​ശു​വി​ന്‍റെ കാ​രു​ണ്യ​വും സ​ഹ​ന​വും സ്നേ​ഹ​വും ലോ​കാ​വ​സാ​ന​ത്തോ​ള​മെ​ത്തു​ന്ന സ്വാ​ധീ​ന​വും മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കി​ല്ല.

കാ​ൽ ക​ഴു​കാ​ൻ നാം ​കു​നി​യ​ണം. മ​റ്റു​ള്ള​വ​രു​ടെ പാ​ദം ക​ഴു​കാ​ൻ ഭൂ​മി​യോ​ളം താ​ഴ​ണം. കു​നി​യു​ന്പോ​ഴേ നാം ​ഭൂ​മി​യി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ കാ‍ണൂ. മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ടു പാ​ദ​ക്ഷാ​ള​നം ന​ട​ത്തി​ക്കാ​ൻ സിം​ഹാ​സ​ന​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കു കു​നി​യേ​ണ്ട കാ​ര്യ​മി​ല്ല. സ്വ​യം താ​ഴ്ത്തു​ന്ന​തി​ന്‍റെ​യും പ​ങ്കു​വ​യ്ക്കു​ന്ന​തി​ന്‍റെ​യും ക​രു​ണാ​ർ​ദ്ര​മാ​യി സ്നേ​ഹി​ക്കു​ന്ന​തി​ന്‍റെ​യും മ​ഹ​നീ​യ ദൃ​ശ്യ​ങ്ങ​ളാ​ണു പെ​സ​ഹാ ന​മു​ക്കു കാ​ട്ടി​ത്ത​രു​ന്ന​ത്. പെ​സ​ഹാ​യു​ടെ ചൈ​ത​ന്യം ഉ​ൾ​ക്കൊ​ള്ളാ​ൻ ലോ​ക​ത്തി​നു ക​ഴി​യ​ട്ടെ.