Latest News

നിങ്ങളുടെ കുട്ടിക്ക് പാട്ട് പഠിക്കണോ? സാക്ഷാല്‍ എംജി ശ്രീകുമാര്‍ ക്ലാസെടുക്കും! 15 പൗണ്ടിന് ഒറ്റയ്ക്ക് പഠിക്കാം, മൂന്നു പേരുടെ ഗ്രൂപ്പ് ക്ലാസിന് എട്ടു പൗണ്ട്

2018-05-12 03:15:35am |

യുകെയിലുള്ള മലയാളി കുട്ടികള്‍ക്കായി സാക്ഷാല്‍ എംജി ശ്രീകുമാര്‍ പാട്ടുക്ലാസ് എടുത്താലോ? ട്യൂട്ടേഴ്‌സ് വാലിയാണ് മലയാളത്തിന്റെ പ്രിയ ഗായകനുമായി ചേര്‍ന്ന് യുകെയിലെ സംഗീത പ്രേമികളായ കുട്ടികള്‍ക്കു വേണ്ടി ഈ അവസരം ഒരുക്കിയിരിക്കുന്നത്. എംജി ശ്രീകുമാറിന്റെ സരി ഗ മ സ്‌കൂള്‍ ഓഫ് മ്യൂസികിന്റെ ആഭിമുഖ്യത്തിലാകും ക്ലാസുകള്‍.

for more details contact .01932 796497,01483600444

എല്ലാ ദിവസവും ക്ലാസുകള്‍ ഉണ്ടായിരിക്കും. വണ്‍ ടു വണ്‍ ക്ലാസിന് 15 പൗണ്ടാണ് ഫീസ്. മൂന്നു പേരുടെ ഗ്രൂപ്പ് ക്ലാസിന് എട്ടു പൗണ്ട് നല്‍കിയാല്‍ മതിയാകും. ഓരോരുത്തര്‍ക്കും സൗകര്യമുള്ള സമയത്ത് ക്ലാസുകളില്‍ അറ്റന്‍ഡ് ചെയ്യാനുള്ള അവസരം ഉണ്ടാകും. ഇന്ത്യന്‍ കര്‍ണാട്ടിക്- ലളിത ഗാനം എന്നിവയിലാകും പരിശീലനം നല്‍കുക. ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

എംജി ശ്രീകുമാറിനെപ്പോലെ പരിണതപ്രജ്ഞനായ ഒരു ഗായകനില്‍ നിന്ന് സംഗീതം അഭ്യസിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. കര്‍ണാടിക് സംഗീതത്തിലും സിനിമാ പിന്നണിഗാന രംഗത്തും സ്വന്തം ഇരിപ്പിടം കണ്ടെത്തിയ ഈ സംഗീതാചാര്യന്റെ സ്ഥാപനത്തില്‍ പഠിക്കാന്‍ കഴിയുന്നതു തന്നെ അഭിമാനമാണ്. യുകെയിലെ മലയാളി കുട്ടികള്‍ക്ക് ഇന്നലെ വരെ സ്വപ്‌നം കാണാന്‍ മാത്രം കഴിഞ്ഞിരുന്ന ഈ അവസരം സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുകാണ്.

ക്ലാസുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇപ്പോള്‍ത്തന്നെ ട്യൂട്ടേഴ്‌സ്വാലിയുടെ വെബ്‌സൈ്റ്റ് സന്ദര്‍ശിക്കുകയോ ബ്രോഷറിലുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാം. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ചുള്ള ക്ലാസുകള്‍ നിശ്ചയിച്ച് ഉടന്‍ തന്നെ പഠനം ആരംഭിക്കാം.  

Website: www,tutorsvalley.com

Email- info@tutorsvalley.co.uk