Latest News

നീലച്ചിത്ര നായകന്മാര്‍ ഉള്‍പ്പെടെ നിരവധി ചൂടന്‍ കാമുകന്മാര്‍? ബോയ്ഫ്രണ്ട്‌സ് ഇല്ലാതെ ജീവിതത്തില്‍ ആകെ കഴിഞ്ഞിട്ടുള്ളത് മാസങ്ങള്‍ മാത്രം എന്ന് ആരോപണം: മേഗന്‍ കൊട്ടാരത്തിന് തലവേദനയാകുമോ?

2018-05-13 03:06:33am |

ഒരാഴ്ച മാത്രമാണ് ഹാരി രാജകുമാരനും മേഗന്‍ മാര്‍കിളും തമ്മിലുള്ള വിവാഹത്തിന് ഇനിയുള്ളത്. മേഗനുമായി ബന്ധപ്പെട്ട വിവാദങ്ങളും പെരുകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഹാരിയുടെ വധുവായി രാജകുടുംബത്തില്‍ കയറി വരുന്ന സീരിയല്‍ നടിയുടെ മുന്‍ കാമുകന്മാരെ എണ്ണി തീര്‍ക്കാന്‍ പറ്റുമോ...? എന്നചോദ്യമാണ് ഈ അവസരത്തില്‍ ശക്തമാകുന്നത്. മേഗന്‍ നീലച്ചിത്ര നായകനായ സൈമണ്‍ റെക്‌സുമായുള്ള ബന്ധം വന്‍ വിവാദമാണുയര്‍ത്തുന്നത്. എന്നാല്‍ റെക്‌സുമായുള്ള ബന്ധത്തെപ്പറ്റിയുള്ള സൂചനകളോട് കൊട്ടാരവുമായി അടുത്ത വൃത്തങ്ങള്‍ അസംതൃപ്തി പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഡയാനയെ പോലെ കന്യകയല്ല മേഗനെങ്കിലും അത് അവരുടെ മതിപ്പിനെ ഇല്ലാതാക്കുന്നില്ലെന്നും കൊട്ടാരം വൃത്തങ്ങള്‍ പ്രതികരിച്ചു.

uploads/news/2018/05/216135/15.jpg

ബോയ്ഫ്രണ്ടുമാരില്ലാതെ മേഗനെ രണ്ടോ മൂന്നോ മാസങ്ങള്‍ മാത്രമേ കാണാാറുണ്ടായിരുന്നുള്ളുവെന്നും നിരവധി കാമുകന്മാര്‍ മേഗന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും മേഗന്റെ സുഹൃത്തായ നിനാകി പ്രിഡി വെളിപ്പെടുത്തിയിട്ടുണ്ട്. മേഗന്‍ പ്രണയിച്ചിരുന്ന സൈമണ്‍ റെക്‌സിന്റെ വിശദാംശങ്ങളും ചൂടന്‍ ചിത്രങ്ങളും ഇന്നലെ പുറത്ത് വന്നത് മേഗന് കടുത്ത തിരിച്ചടിയും അപമാനവുമാണുണ്ടാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഇത്രയും നാളും ഈ ഒരു ബന്ധം മേഗന്‍ മറച്ച് വയ്ക്കുയായിരുന്നുവെന്ന ആരോപണവും ശക്തമാകുന്നുണ്ട്. കരടിയുടെ തൊലി കൊണ്ട് നിര്‍മ്മിച്ച ഒരു പരവതാനിക്ക് മേല്‍ ചുണ്ടില്‍ സിഗററ്റ് കത്തിച്ച് തന്റെ നഗ്നത ഒരു നായയെ കൊണ്ട് മറച്ച് ലൈംഗികപരമായ രീതിയില്‍ പോസ് ചെയ്തിരിക്കുന്ന റെക്‌സിന്റെ ഫോട്ടോ ഇന്നലെ പുറത്ത് വന്നത് വന്‍ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. ഇത്തരത്തിലുള്ള ഒരാളെ പ്രണയിച്ച യുവതിയാണോ ഹാരിയെ വിവാഹം കഴിക്കാനെത്തുന്നതെന്ന് നിരവധി പേര്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.

uploads/news/2018/05/216135/16.jpg

43 വയസുള്ള റെഗ്‌സ് കൊമേഡിയന്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും മുമ്പ് പോണ്‍ സിനിമകളിലെ നായകനായിരുന്നു.ഇദ്ദേഹത്തിന്റെ ആദ്യ സിനിമകള്‍ സ്വവര്‍ഗാനുരാഗികളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. തന്റെ ട്വിറ്റര്‍ ഹോം പേജില്‍ റെക്‌സ് നഗ്നഫോട്ടോകള്‍ വരെ ഇടാന്‍ ധൈര്യം കാണിച്ചിട്ടുണ്ട്. 2004ല്‍ മേഗനും റെക്‌സുമായി കടുത്ത ഡേറ്റിംഗിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അന്ന് 22 കാരിയായ മേഗന്‍ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ച് പ്രഫഷണല്‍ അഭിനേത്രിയായി മാറിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. എസിലെ ടെലിവിഷന്‍ പരമ്പരയുടെ ഒരു എപ്പിസോഡില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്നും ഇതിന്റെ സെറ്റില്‍ വച്ച് ഇവര്‍ പരസ്പരം ഏറെ അടുത്തിരുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. 18ഉം 19ഉം വയസുള്ളപ്പോള്‍ താന്‍ പോണ്‍ സിനിമകളില്‍ അഭിനയിച്ചിരുന്നത് ബില്ലുകള്‍ അടയ്ക്കാനുള്ള പണത്തിന് വേണ്ടിയായിരുന്നുവെന്നാണ് റെക്‌സ് വെളിപ്പെടുത്തുന്നത്.