Latest News

നൂറു കണക്കിന് മോഹിനിമാര്‍ തിരുവാതിരയാടും, ചെണ്ടമേളത്തിന്റെ താളത്തില്‍ ലണ്ടന്‍ നഗരം ചുവടുവയ്ക്കും!

2018-05-14 03:36:07am |

ലണ്ടൻ: തിരുവാതിരയും ചെണ്ടമേളവും ലണ്ടനിലെ തെരുവുകളില്‍ മുഴങ്ങുമ്പോള്‍ അതു സായിപ്പിന്റെ നാട്ടില്‍ മലയാളിയുടെ വിജയഭേരിയാകും. മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോൽസവം 2018ന്റെ ഭാഗമായി നൂറിലേറെ നർത്തകിമാർ ചേർന്നവതരിപ്പിക്കുന്ന തിരുവാതിരകളിയും മെഗാ ചെണ്ടമേളവും ഒരുങ്ങുന്നു. യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് കേരളോൽസവം 2018 ഒരുങ്ങുന്നത്. ജൂലൈ 1 ന് ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള ഫ്ലാന്റേഴ്സ് ഫീൽഡിലാണ് (E6 2SG)  ആഘോഷപരിപാടികൾ അരങ്ങേറുന്നത്. 

രോഹിണി ദയാനന്ദന്റെ സംവിധാനത്തിലാണ് നൂറിലെറെപ്പേരുടെ തിരുവാതിരകളി. ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളിൽ ഇരുപതിലേറെ കോ- ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ തിരുവാതിര പരിശീലനം നടത്തും. ഇനിയും താൽപര്യമുള്ളവർക്ക് മലയാളി അസോസിയേഷൻ ഓഫ് യുകെ യുടെ ഇ-മെയിലിൽ ബന്ധപ്പെടാമെന്ന് സെക്രട്ടറി ശ്രീജിത് അറിയിച്ചു. (info@mauk.org). അജി-07956550601, സീന- 07872953348. ചെണ്ടമേള കലാകാരനും തബലിസ്റ്റുമായ വിനോദ് നവധാരയാണ് മെഗാചെണ്ടമേളയ്ക്ക് നേതൃത്വം നൽകുന്നത്.