Latest News

അമിതവേഗതയിൽ കാറോടിച്ചു വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ ന്യൂകാസിൽ മലയാളിക്ക് ആറ് വർഷവും ഒൻപതു മാസവും തടവ് ശിക്ഷ

2018-05-14 10:31:10am |

 

ന്യൂകാസിൽ .അമിത വേഗതയിൽ കാറോടിച്ചു ഉണ്ടായ അപകടത്തിൽ പതിനെട്ടു വയസുകാരൻ മരിച്ച സംഭവത്തിൽ ന്യൂകാസിലിനടുത്തു വിറ്റ്ലി ബേയിൽ താമസിക്കുന്ന മലയാളി യുവവിനെ ആറു  വർഷവും ഒൻപതു മാസവും തടവ് ശിക്ഷക്ക് വിധിച്ചു.കാലങ്ങളായി ഇവിടെ താമസിക്കുന്ന ഡോക്ടർ കുടുംബത്തിലെ മൂന്നാം തലമുറയിൽ പെട്ട ജോഷ്വാ ചെറുകരയാണ് ശിക്ഷിക്കപ്പെട്ടത് . ഇന്നലെ ഡെയിലി മെയിൽ , ക്രോണിക്കിൾ ഉൾപ്പടെ ഉള്ള പ്രാദേശിക പത്രങ്ങളിൽ വിധിപ്രസ്താവം കേട്ട യുവാവ് മുഖംപൊത്തി പൊട്ടിക്കരഞ്ഞുകൊണ്ട് പൊലീസ് ജീപ്പിൽ ഇരിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇത് ആരാണ് എന്ന് മലയാളികൾ അന്വേഷണം നടത്തിയിരുന്നു കഴിഞ്ഞവർഷം മേയ് ഏഴിനായിരുന്നു അപകടം.രാവിലെ ജോഗിങ്ങിനു ശേഷം വീട്ടിലേക്കു വരികയായിരുന്നു വില്യം ‍ഡോറ എന്ന ചെറുപ്പക്കാരനാണ് അപകടത്തിൽ കൊല്ലപ്പെട്ടത് .

പതിനെട്ടു വയസുകാരനായ വില്യം എ ലെവൽ വിദ്യാർഥി ആയിരുന്നുജോഷ്വായും സുഹൃത്തായ ഹാരിയും മൽസരിച്ച് കാറോടിക്കവേ നിയന്ത്രണം വിട്ട് റോഡരികിലെ നടപ്പാതയിലൂടെ പോകുകയായിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവിചാരണയ്ക്കൊടുവിൽ പ്രതികൾ കുറ്റം സമ്മതിച്ചതോടെയാണ് ന്യൂകാസിൽ ക്രൗൺ കോടതി ഇരുവർക്കും ശിക്ഷ വിധിച്ചത്. ഹാരിക്ക് നാലര വർഷമാണ് തടവുശിക്ഷ. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാലും പിന്നീട് നാലു വർഷത്തേക്ക് ഇരുവർക്കും ഡ്രൈവ് ചെയ്യാനും വിലക്കുണ്ട്ജോഷ്വാ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വില്യം ഡോറയെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കേസന്വേഷണത്തിനും വിചാരണയ്ക്കും സഹായകമായി. കഴിഞ്ഞവർഷം മേയ് ഏഴിനായിരുന്നു അപകടം. രാവിലെ ജോഗിങ്ങിനു ശേഷം വീട്ടിലേക്കു വരികയായിരുന്നു വില്യം ‍ഡോറ. യുവാക്കളുടെ അപകടകരമായ ഡ്രൈവിംങ് മാത്രമാണ് ദുരന്തകാരണമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജോഷ്വായുടെ സഹോദരനും അമ്മയും ഉൾപ്പടെയുള്ള കുടുംബങ്ങങ്ങൾ  ന്യൂകാസിലിൽ തന്നെ യാണ് താമസിക്കുന്നത്. മുപ്പതു മൈൽ  വേഗതയിൽ പോകേണ്ട സ്ഥലത്തു എൺപതു മൈൽ 

 

സ്പീഡിൽ കാറോടിച്ചു ആണ് ജോഷ്വാ അപകടത്തിലേക്ക് കാറോടിച്ചു കയറ്റിയത് .