Latest News

സാറ മല്ലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്; സെന്റ് പോൾസ് കത്തീഡ്രലിൽ സ്ഥാനമേറ്റു, നഴ്‌സില്‍ നിന്ന് വൈദികവൃത്തിയിലേക്ക് എത്തിയ രണ്ടു കുട്ടികളുടെ അമ്മ

2018-05-15 02:38:59am |
ലണ്ടൻ: ലണ്ടന്റെ ചരിത്രത്തിലേക്ക് പുതിയഒരു അധ്യായം കൂടി. സാറ മല്ലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്. സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ പുതിയ ബിഷപ് സ്ഥാനമേറ്റു. ബ്രിട്ടിഷ് നാഷനൽ ഹെൽത്ത് സ‍ർവീസസിൽ 35 വർഷം സേവനമനുഷ്ഠിച്ച ബിഷപ് സാറ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ മൂന്നാമത്തെ മുതിർന്ന സ്ഥാനമാണ് അലങ്കരിക്കുന്നത്. വനിതാ ബിഷപ്പുമാരെ അനുവദിച്ചുകൊണ്ടുള്ള നിയമം 2014ലാണു ചർച്ച ഓഫ് ഇംഗ്ലണ്ട് സ്വീകരിച്ചത്.

അമ്പത്തിയഞ്ചുകാരിയ സാറാ റവ. ഡോ റിച്ചാര്‍ഡ് ചാര്‍ട്രെസിന്റെ പിന്‍ഗാമിയായിട്ടാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. 2014 മുതല്‍ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വനിതകളുടെ മെത്രാന്‍ സ്ഥാനത്തിന് അംഗീകാരം നല്‍കിയിരുന്നു.സാറാ ആദ്യകാലത്ത് നാഷനല്‍ഹെല്‍ത്ത് സര്‍വീസില്‍നഴ്‌സായി ജോലി ചെയ്തിരുന്നു. 1999 ല്‍ചീഫ് നഴ്‌സിങ്ങ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീടാണ് പൗരോഹിത്യവൃത്തിയിലേക്ക് തിരിഞ്ഞത്. 2001 ല്‍പുരോഹിതയായി അഭിഷേകം ചെയ്യപ്പെട്ടു….ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ 133–ാമത് മെത്രാനാണ് സാറ. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. …

എഴുപതിനായിരത്തോളം അംഗങ്ങളും ആയിരത്തോളം വൈദികരും ഇംഗ്ലണ്ടിലെ ഈ സഭയ്ക്കുണ്ട്. 150 സ്‌കൂളുകളും പരിധിയിലുണ്ട്. സെന്റ് പോള്‍ കത്തീഡ്രലില്‍ഒരു വര്‍ഷം 1.5 മില്യന്‍ സന്ദര്‍ശകര്‍ എത്താറുണ്ട്.” ഇത് എനിക്ക് നൽകിയ വലിയൊരു അംഗീകാരമാണ്. വീട്ടില്‍തിരികെയെത്തിയ അനുഭവമാണ് ഇതെനിക്ക് സമ്മാനിക്കുന്നത്”. 32 വര്‍ഷമായി ലണ്ടനില്‍ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ബിഷപ് സാറ തന്റെ സ്ഥാനലബ്ധിയെക്കുറിച്ച് പറയുന്നു….