ഐഇഎല്‍ടിഎസ് സ്‌കോര്‍ 7 ഉണ്ടോ? യുകെയില്‍ പ്രതിവര്‍ഷം 35,000 പൗണ്ട് ശമ്പളം വാങ്ങുന്ന നഴ്‌സാകാന്‍ ഇതിലും മികച്ച അവസരമില്ല! സൗജന്യ റിക്രൂട്ട്‌മെന്റിനെക്കുറിച്ച് അറിയാന്‍ ഇതു വായിക്കുക

2017-04-15 02:42:14am |

ലോകമമ്പാടുനിന്നുമായി 20,000 നഴ്‌സുമാര്‍ക്ക് യുകെയില്‍ അവസരം. ഇതാദ്യമായാണ് ഒറ്റയടിക്ക് ഇത്രയും ആര്‍ജിഎന്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തികച്ചു സൗജന്യമാണ് റിക്രൂട്ട്‌മെന്റ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ മാസം 24നും 25നും നടക്കുന്ന സ്‌കൈപ്പ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയാണ് ആദ്യ പടി. യുകെയിലെ പ്രമുഖ നഴ്‌സിങ് ഹോമുകളിലേക്കും കെയര്‍  ഗ്രൂപ്പുകളിലേക്കും ആശുപത്രികളിലേക്കുമാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയുടെ കൂട്ടത്തില്‍ സ്വകാര്യ മേഖലയിലും എന്‍എച്ച്എസ് സ്ഥാപനങ്ങളും ഉണ്ട്.

സ്ഥിരനിയമനം ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം 32000 മുതല്‍ 35000 പൗണ്ട് വരെയാണ് ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 21നാണ് ഇത്രയും അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ലിങ്കില്‍ ക്ലിക ചെയ്താല്‍ ഇതിന്റെ വിശദാംശങ്ങള്‍ ആര്‍ക്കും പരിശോധിക്കാം.

ഐഇഎല്‍ട് സ്‌കോര്‍ 7ും സിബിടിയുടെ ഉള്ള ആര്‍ക്കും തികച്ചും സൗജന്യമായി യുകെയില്‍ നഴ്‌സായി ജോലി നേടാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ OSCE പരിശീലനം നല്‍ുകന്നതിനൊപ്പം OSCE പരീക്ഷയ്ക്കുള്ള ഫീസ് സൗജന്യമാക്കി കൊടുക്കുകയും ചെയ്യും. 992 പൗണ്ടാണ് ഫീസായി സാധാരണ ഈടാക്കുന്നത്. നോര്‍ത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ സൈറ്റ് പരിശോധിച്ചാല്‍ ഇതു മനസിലാക്കാം. ഇതിനുപുറമേ യുകെയിലേക്ക് സൗജന്യ വിമാന ടിക്കറ്റും ലഭ്യമാക്കും.

എഗ്രിമെന്റ് ഒപ്പുവച്ചാല്‍ 25 ദിവസത്തിനുള്ളില്‍ യുകെയിലേക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് ലഭ്യമാക്കും. മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്ക് യുകെയില്‍ ജോലി എന്ന ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാക്കാന്‍ അവസരം ലഭിക്കുന്നത്. മാഞ്ചസ്റ്ററിലെ പ്രമുഖ മലയാളി റിക്രൂട്ടമെന്റ് സ്ഥാപനമായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയാണ് ഈ അവസരം ഒരുക്കുന്നത്. ഈ വിവരം നഴ്‌സാകാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുക. പരമാവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇതു ഷെയര്‍ ചെയ്യുക.

രോഗികളെ പരിശോധിച്ച് രോഗനിര്‍ണയം നടത്തുകയും അവര്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കുകയും ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുള്ള നഴ്‌സുമാരെയാണ് യുകെ ക്ഷണിക്കുന്നത്. റെസിഡന്റുകളുടെ മനോനില പരിഗണിച്ച് അവരുമായി സുഗമമായി ഇടപെഴകാന്‍ കഴിയുന്നവര്‍ക്കാകും യുകെയുടെ വാതിലുകള്‍ തുറക്കുക. കെയര്‍ സ്റ്റാഫിനെ സൂപ്പര്‍വൈസ് ചെയ്യാനുള്ള കഴിവും കണക്കിലെടുക്കും. മരുന്നുകള്‍ നല്‍കുന്നതും മറ്റു സ്ഥിര ജോലികള്‍ ചെയ്യുന്നതിനും പുറമേ ഷിഫ്റ്റുകളുടെ ഉത്തരവാദിത്വം വഹിക്കുന്നതടക്കമുള്ള ജോലികളും നഴ്‌സുമാര്‍ക്ക് ചെയ്യേണ്ടി  വരും.