Latest News

ഉ​​യി​​ർ​​പ്പ്, ജീ​​വ​​ന്‍റെ തി​​രു​​നാ​​ൾ! ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രിയുടെ ഈസ്റ്റര്‍ ചിന്തകള്‍ വായിക്കാം

2017-04-16 04:16:54am | ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി (മേ​​

അ​​വ​​ർ​​ക്കു ജീ​​വ​​നു​​ണ്ടാ​​കു​​വാ​​നും അ​​തു സ​​മൃ​​ദ്ധ​​മാ​​യി ഉ​​ണ്ടാ​​കു​​വാ​​നു​​മാ​​ണു ഞാ​​ൻ വ​​ന്നി​​രി​​ക്കു​​ന്ന​​ത് (യോ​​ഹ. 10.10). ത​​ന്നെ​​ത്ത​​ന്നെ ന​​ല്ല ഇ​​ട​​യ​​നാ​​യി വി​​ശേ​​ഷി​​പ്പി​​ച്ചു​​കൊ​​ണ്ട് ഈ​​ശോ സം​​സാ​​രി​​ക്കു​​ന്പോ​​ഴാ​​ണ് ആ​​ടു​​ക​​ൾ​​ക്കു ജീ​​വ​​നു​​ണ്ടാ​​കു​​വാ​​ൻ അ​​വി​​ടു​​ന്നു വ​​ന്നി​​രി​​ക്കു​​ന്നു എ​​ന്നു പ​​റ​​യു​​ന്ന​​ത്. ഉ​​പ​​മ​​യി​​ൽ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന ആ​​ടു​​ക​​ൾ മ​​നു​​ഷ്യ​​ർ ത​​ന്നെ​​യാ​​ണ്. മ​​നു​​ഷ്യ​​വം​​ശ​​ത്തി​​നു ജീ​​വ​​ൻ ന​​ൽ​​കു​​വാ​​ൻ യേ​​ശു വ​​ന്നു. ത​​ന്‍റെ ത​​ന്നെ ജീ​​വ​​ൻ ന​​ൽ​​കി​​ക്കൊ​​ണ്ടാ​​ണ് ആ ​​ജീ​​വ​​ൻ അ​​വി​​ടു​​ന്നു മ​​നു​​ഷ്യ​​ർ​​ക്കു ന​​ൽ​​കി​​യ​​ത്; ഇ​​ന്നും ന​​ൽ​​കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

സൃ​​ഷ്ടി​​യു​​ടെ ക​​ഥ​​യി​​ൽ ജീ​​വ​​ന്‍റെ വൃ​​ക്ഷ​​ത്തെ​​ക്കു​​റി​​ച്ചു പ​​രാ​​മ​​ർ​​ശ​​മു​​ണ്ട്. അ​​തി​​ന്‍റെ ഫ​​ല​​ത്തി​​ൽ നി​​ന്നു ഭ​​ക്ഷി​​ക്ക​​രു​​തെ​​ന്നാ​​യി​​രു​​ന്നു ദൈ​​വ​​ത്തി​​ന്‍റെ ക​​ല്പ​​ന. എ​​ന്നാ​​ൽ മ​​നു​​ഷ്യ​​ൻ ആ ​​ഫ​​ല​​ത്തി​​ൽ കൈ​​വ​​ച്ചു. ജീ​​വ​​ൻ ദൈ​​വ​​ത്തി​​ന്‍റെ ദാ​​ന​​മാ​​ണ്. അ​​തി​​നു ഹാ​​നി വ​​രു​​ത്താ​​ൻ മ​​നു​​ഷ്യ​​ന് അ​​വ​​കാ​​ശ​​മി​​ല്ല എ​​ന്നു ത​​ന്നെ​​യാ​​ണു സൃ​​ഷ്ടി​​ക​​ഥ​​യി​​ലെ സൂ​​ച​​ന. ആ​​ദം ദൈ​​വ​​ത്തി​​ൽ നി​​ന്നു​​ള്ള ജീ​​വ​​ന്‍റെ ഉ​​ത്ഭ​​വ​​ത്തെ ചോ​​ദ്യം ചെ​​യ്തു​​വെ​​ന്നു​​വ​​രി​​കി​​ൽ മ​​ക​​നാ​​യ കാ​​യേ​​ൻ ത​​ന്‍റെ സ​​ഹോ​​ദ​​ര​​നെ വ​​ധി​​ച്ചു​​കൊ​​ണ്ടു ദൈ​​വം ന​​ൽ​​കി​​യ ജീ​​വ​​നെ ന​​ശി​​പ്പി​​ച്ചു. അ​​ന്നു തു​​ട​​ങ്ങു​​ന്നു മ​​നു​​ഷ്യ​​ച​​രി​​ത്ര​​ത്തി​​ൽ ജീ​​വ​​ന്‍റെ നാ​​ശം.

ഉ​​യി​​ർ​​പ്പു​​തി​​രു​​നാ​​ൾ ജീ​​വ​​ന്‍റെ തി​​രു​​നാ​​ളാ​​ണ്. മ​​നു​​ഷ്യ​​നി​​ലും പ്ര​​പ​​ഞ്ച​​ത്തി​​ലും നി​​ല​​നി​​ൽ​​ക്കു​​ന്ന ദൈ​​വി​​ക​​ജീ​​വ​​ന്‍റെ വി​​വി​​ധ രൂ​​പ​​ങ്ങ​​ളി​​ലു​​ള്ള പ്ര​​കാ​​ശ​​ന​​ത്തി​​ന്‍റെ തി​​രു​​നാ​​ൾ. പ്ര​​പ​​ഞ്ച​​ത്തി​​ന്‍റെ ചൈ​​ത​​ന്യ​​വും സ​​ക​​ല ച​​രാ​​ച​​ര​​ങ്ങ​​ളി​​ലും ജീ​​വ​​ജാ​​ല​​ങ്ങ​​ളി​​ലു​​മു​​ള്ള ജീ​​വ​​ന്‍റെ ശ​​ക്തി​​യും ദൈ​​വ​​ത്തി​​ൽ നി​​ന്നു വ​​രു​​ന്ന​​താ​​ണ്. എ​​ല്ലാ​​റ്റി​​ലു​​മു​​പ​​രി മ​​നു​​ഷ്യ​​ജീ​​വ​​നി​​ലാ​​ണു ദൈ​​വി​​ക​​ജീ​​വ​​ന്‍റെ ഉ​​ന്ന​​ത​​മാ​​യ പ്ര​​കാ​​ശ​​നം. ദൈ​​വം മ​​നു​​ഷ്യ​​നെ ത​​ന്‍റെ ഛായ​​യി​​ലും സാ​​ദൃ​​ശ്യ​​ത്തി​​ലും സൃ​​ഷ്ടി​​ച്ചു​​വെ​​ന്നു ബൈ​​ബി​​ൾ പ​​റ​​യു​​ന്പോ​​ൾ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​തും ഇ​​തു ത​​ന്നെ​​യാ​​ണ്. ദൈ​​വ​​ത്തി​​ന്‍റെ ജീ​​വ​​ൻ അ​​തി​​ന്‍റെ സ​​ത്ത​​യി​​ൽ​​ത്ത​​ന്നെ മ​​നു​​ഷ്യ​​ന് അ​​വി​​ടു​​ന്നു ന​​ൽ​​കി​​യി​​രി​​ക്കു​​ന്നു. ദൈ​​വ​​ത്തി​​ൽ നി​​ന്നു​​ള്ള ആ ​​ജീ​​വ​​നെ​​യാ​​ണ് നാം ​​ദൈ​​വ​​ത്തി​​ന്‍റെ ആ​​ത്മാ​​വ് എ​​ന്നു വി​​ളി​​ക്കു​​ന്ന​​ത്. ദൈ​​വ​​ത്തി​​ൽ​​നി​​ന്നു വ​​രു​​ന്ന മ​​നു​​ഷ്യാ​​ത്മാ​​വ് ദൈ​​വ​​ത്തി​​ങ്ക​​ലേ​​ക്കു ത​​ന്നെ​​യാ​​ണു തി​​രി​​ച്ചു​​പോ​​കു​​ന്ന​​ത്. മ​​നു​​ഷ്യ​​ന്‍റെ ശ​​രീ​​ര​​ത്തി​​ലും മ​​ന​​സി​​ലു​​മാ​​യി അ​​ധി​​വ​​സി​​ക്കു​​ന്ന ഈ ​​ആ​​ത്മാ​​വ് അ​​വ​​ന്‍റെ ജീ​​വ​​ൻ പി​​രി​​യു​​ന്പോ​​ൾ ദൈ​​വ​​ത്തി​​ങ്ക​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തു​​ന്നു. അ​​വ​​ന്‍റെ ശ​​രീ​​ര​​ത്തി​​ന്‍റെ​​യും മ​​ന​​സി​​ന്‍റെ​​യും സ​​ഹാ​​യ​​ത്തോ​​ടെ അ​​വ​​ൻ ചെ​​യ്യു​​ന്ന നന്മക​​ളും തിന്മക​​ളും അ​​വ​​ന്‍റെ ആ​​ത്മാ​​വി​​നെ​​യും ബാ​​ധി​​ക്കു​​ന്നു. നന്മക​​ൾ ചെ​​യ്തു ജീ​​വി​​ക്കു​​ന്ന മ​​നു​​ഷ്യാ​​ത്മാ​​വ് യേ​​ശു​​വി​​നോ​​ടൊ​​പ്പം ഉ​​യി​​ർ​​ത്തെ​​ഴു​​ന്നേ​​ൽ​​ക്കു​​ന്നു. ഇ​​താ​​ണ് ഉ​​യി​​ർ​​പ്പു തി​​രു​​നാ​​ളി​​ന്‍റെ കാ​​ത​​ലാ​​യ സ​​ന്ദേ​​ശം.
യേ​​ശു പ​​റ​​യു​​ന്നു​​ണ്ട് ’ഞാ​​ൻ ഈ ​​ഭൂ​​മി​​യി​​ൽ നി​​ന്ന് ഉ​​യ​​ർ​​ത്ത​​പ്പെ​​ടു​​ന്പോ​​ൾ എ​​ല്ലാ മ​​നു​​ഷ്യ​​രെ​​യും എ​​ന്നി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ക്കും’ (യോ​​ഹ 12.32). യേ​​ശു​​വി​​ന്‍റെ കു​​രി​​ശു​​മ​​ര​​ണ​​ത്തി​​ലൂ​​ടെ​​യും ഉ​​ത്ഥാ​​ന​​ത്തി​​ലൂ​​ടെ​​യു​​മാ​​ണ് ഈ ​​ഭൂ​​മി​​യി​​ൽ​​നി​​ന്ന് അ​​വി​​ടു​​ന്ന് ഉ​​യ​​ർ​​ത്ത​​പ്പെ​​ട്ട​​ത്. അ​​തോ​​ടെ മ​​നു​​ഷ്യ​​വം​​ശ​​വും അ​​വി​​ടു​​ത്തോ​​ടൊ​​പ്പം ഉ​​യ​​ർ​​ത്ത​​പ്പെ​​ട്ടു. അ​​വി​​ടു​​ന്നു വീ​​ണ്ടും പ​​റ​​യു​​ന്നു; ഞാ​​നാ​​ണു പു​​ന​​രു​​ത്ഥാ​​ന​​വും ജീ​​വ​​നും. എ​​ന്നി​​ൽ വി​​ശ്വ​​സി​​ക്കു​​ന്ന​​വ​​ൻ മ​​രി​​ച്ചാ​​ലും ജീ​​വി​​ക്കും (യോ​​ഹ. 11.25).

ജീ​​വ​​ന്‍റെ സം​​ര​​ക്ഷ​​ണ​​വും പ​​രി​​പോ​​ഷ​​ണ​​വും മ​​നു​​ഷ്യ​​ന്‍റെ ക​​ട​​മ​​യാ​​ണ്. എ​​ല്ലാ ജീ​​വ​​നും സം​​ര​​ക്ഷി​​ക്ക​​പ്പെ​​ട​​ണം. മ​​നു​​ഷ്യ​​ജീ​​വ​​ന്‍റെ സം​​ര​​ക്ഷ​​ണം ഏ​​റ്റ​​വും പ്രാ​​ധാ​​ന്യ​​മ​​ർ​​ഹി​​ക്കു​​ന്നു. മ​​ദ​​ർ തെ​​രേ​​സ പ​​റ​​യു​​ന്നു​​ണ്ട്: നി​​ങ്ങ​​ളു​​ടെ ഇ​​ഷ്ട​​വും സു​​ഖ​​വും അ​​നു​​സ​​രി​​ച്ചു ജീ​​വി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി ഒ​​രു കു​​ഞ്ഞി​​ന്‍റെ ജീ​​വ​​നെ നി​​ങ്ങ​​ൾ കൊ​​ല ചെ​​യ്യു​​ന്നു​​വെ​​ങ്കി​​ൽ അ​​തു നി​​ങ്ങ​​ളു​​ടെ പാ​​പ്പ​​ര​​ത്ത​​മാ​​ണ്. മ​​നു​​ഷ്യ​​ജീ​​വ​​നെ അ​​തി​​ന്‍റെ ആ​​ദ്യ അ​​വ​​സ്ഥ മു​​ത​​ൽ സം​​ര​​ക്ഷി​​ക്കാ​​ൻ മ​​നു​​ഷ്യ​​നു​​ള്ള ക​​ട​​മ ഇ​​ന്നു പ​​ല രാ​​ജ്യ​​ങ്ങ​​ളി​​ലും നി​​യ​​മം മൂ​​ല​​വും നി​​ഷേ​​ധി​​ക്കു​​ന്നു​​ണ്ട്. പി​​റ​​ക്കാ​​ൻ പോ​​കു​​ന്ന കു​​ഞ്ഞി​​ന് അം​​ഗ​​വൈ​​ക​​ല്യ​​മോ മാ​​ന​​സി​​ക വ​​ള​​ർ​​ച്ച​​യു​​ടെ അ​​ഭാ​​വ​​മോ ഉ​​ണ്ടെ​​ന്ന​​തി​​ന്‍റെ പേ​​രി​​ൽ അ​​തി​​ന്‍റെ ഗ​​ർ​​ഭ​​സ്ഥാ​​വ​​സ്ഥ​​യി​​ൽ ന​​ശി​​പ്പി​​ക്കു​​ന്ന​​ത്, കൊ​​ല്ല​​രു​​ത് എ​​ന്ന ദൈ​​വ​​ത്തി​​ന്‍റെ ക​​ല്പ​​ന​​യ്ക്കു വി​​രു​​ദ്ധ​​മാ​​ണ്. അ​​ത്ത​​രം കു​​ഞ്ഞു​​ങ്ങ​​ളെ സം​​ര​​ക്ഷി​​ക്കാ​​ൻ ആ ​​കു​​ഞ്ഞു​​ങ്ങ​​ൾ ജ​​നി​​ക്കു​​ന്ന കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു സാ​​ധ്യ​​മ​​ല്ലെ​​ന്നു വ​​രി​​കി​​ൽ മ​​ത​​ങ്ങ​​ളും സ​​ഭ​​യും സ​​ർ​​ക്കാ​​രും അ​​തി​​നാ​​വ​​ശ്യ​​മാ​​യ സം​​വി​​ധാ​​ന​​ങ്ങ​​ളേ​​ർ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണു വേ​​ണ്ട​​ത്. പൂ​​ർ​​ണ​​വ​​ള​​ർ​​ച്ച​​യെ​​ത്തി​​യ മ​​നു​​ഷ്യ​​രു​​ടെ ജീ​​വി​​ത​​ത്തി​​നു സം​​വി​​ധാ​​ന​​ങ്ങ​​ളേ​​ർ​​പ്പെ​​ടു​​ത്താ​​ൻ സ​​മൂ​​ഹ​​വും സ​​ർ​​ക്കാ​​രും എ​​ത്ര​​മാ​​ത്രം ബ​​ദ്ധ​​പ്പെ​​ടു​​ന്നു. നാം ​​നി​​രൂ​​പി​​ച്ചാ​​ൽ ശാ​​രീ​​രി​​ക​​വും മാ​​ന​​സി​​ക​​വു​​മാ​​യ വൈ​​ക​​ല്യ​​ങ്ങ​​ളു​​ള്ള കു​​ഞ്ഞു​​ങ്ങ​​ളെ​​യും സം​​ര​​ക്ഷി​​ക്കാ​​ൻ സാ​​ധി​​ക്കു​​ക​​യി​​ല്ലെ​​ന്നോ? ഒ​​രു ആ​​റ്റം​​ബോം​​ബി​​നു വേ​​ണ്ടി മ​​നു​​ഷ്യ​​ൻ ചെ​​ല​​വി​​ടു​​ന്ന പ​​ണം​​പോ​​ലും ആ​​വ​​ശ്യ​​മി​​ല്ല ഇ​​ത്ത​​രം ഒ​​രു ല​​ക്ഷം കു​​ഞ്ഞു​​ങ്ങ​​ളെ സം​​ര​​ക്ഷി​​ക്കാ​​ൻ. മാ​​നു​​ഷി​​ക​​മൂ​​ല്യ​​ങ്ങ​​ളെ വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​ലാ​​ണു മ​​നു​​ഷ്യ​​നു തെ​​റ്റു​​പ​​റ്റി​​യി​​രി​​ക്കു​​ന്ന​​ത്.

ജീ​​വ​​ൻ സം​​ര​​ക്ഷി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം ജീ​​വ​​നു ഹാ​​നി​​ക​​ര​​മാ​​യ എ​​ല്ലാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​കൂ​​ടി നാം ​​മാ​​റി​​നി​​ൽ​​ക്ക​​ണം. മ​​ദ്യ​​പാ​​നം മ​​നു​​ഷ്യ​​ന് ആ​​രോ​​ഗ്യ​​ക്ഷ​​ത​​വും കു​​ടും​​ബ​​ത്ത​​ക​​ർ​​ച്ച​​യും സ​​മൂ​​ഹ​​ശൈ​​ഥി​​ല്യ​​വും വ​​രു​​ത്തു​​ന്ന ദു​​ശീ​​ല​​മാ​​ണ്. അ​​തു​​പോ​​ലെ​​ത​​ന്നെ പു​​ക​​വ​​ലി​​യും ല​​ഹ​​രി​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ ഉ​​പ​​യോ​​ഗ​​വും. വി​​വി​​ധ​​ങ്ങ​​ളാ​​യ മ​​ലി​​നീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ജീ​​വ​​നെ അ​​പ​​ക​​ട​​ത്തി​​ലാ​​ക്കു​​ന്നു.

പ​​രി​​സ​​ര​​മ​​ലി​​നീ​​ക​​ര​​ണം, അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര​​ണം, ജ​​ല മ​​ലി​​നീ​​ക​​ര​​ണം, മാ​​യം​​ചേ​​ർ​​ക്കു​​ന്ന​​തു​​വ​​ഴി​​യു​​ള്ള ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ മ​​ലി​​നീ​​ക​​ര​​ണം എ​​ന്നി​​വ​​യെ​​ല്ലാം മ​​നു​​ഷ്യ​​ജീ​​വ​​നെ അ​​പ​​ക​​ട​​ത്തി​​ലാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. കാ​​ൻ​​സ​​റും ശ്വാ​​സ​​കോ​​ശ, കി​​ഡ്നി സം​​ബ​​ന്ധ​​മാ​​യ രോ​​ഗ​​ങ്ങ​​ളും ഈ ​​മ​​ലി​​നീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ബാ​​ക്കി​​പ​​ത്ര​​മാ​​ണ്. ആ​​ധു​​നി​​ക ന​​ഗ​​ര​​ങ്ങ​​ളി​​ൽ അ​​വ വ​​ർ​​ധി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. ന​​ദി​​ക​​ളും പു​​ഴ​​ക​​ളും എ​​ന്തി​​നേ​​റെ, ക​​ട​​ലും ത​​ന്നെ മ​​നു​​ഷ്യ​​ൻ മാ​​ലി​​ന്യ​​ങ്ങ​​ൾ നി​​ക്ഷേ​​പി​​ക്കു​​ന്ന ഇ​​ട​​ങ്ങ​​ളാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു. രോ​​ഗാ​​ണു​​ക്ക​​ളും വൈ​​റ​​സു​​ക​​ളും പെ​​രു​​കു​​ന്നു. പു​​തി​​യ രോ​​ഗ​​ങ്ങ​​ൾ രം​​ഗ​​പ്ര​​വേ​​ശം ചെ​​യ്യു​​ന്നു. മ​​നു​​ഷ്യ​​ൻ ത​​ന്‍റെ ജീ​​വ​​നു​​ത​​ന്നെ ഒ​​രു​​ക്കു​​ന്ന കൊ​​ല​​ക്കു​​രു​​ക്കു​​ക​​ളാ​​ണ് ഇ​​വ​​യെ​​ല്ലാം. കാ​​ലാ​​വ​​സ്ഥ​​യു​​ടെ വ്യ​​തി​​യാ​​ന​​വും താ​​പ​​നി​​ല​​യു​​ടെ വ​​ർ​​ധ​​ന​​വും മ​​നു​​ഷ്യ​​ൻ പ്ര​​പ​​ഞ്ച​​ത്തെ വി​​ക​​ല​​മാ​​യി കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ന്‍റെ ഫ​​ല​​മാ​​ണെ​​ന്ന പ​​ണ്ഡി​​ത​​മ​​ത​​ത്തെ നാം ​​ഗൗ​​ര​​വ​​ത്തോ​​ടെ വീ​​ക്ഷി​​ക്കേ​​ണ്ട​​തു​​ണ്ട്. താ​​പ​​നി​​ല​​യി​​ൽ വ​​ന്ന മാ​​റ്റം പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടാ​​ൻ മാ​​നു​​ഷി​​ക​​മാ​​യി പ​​രി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നൊ​​പ്പം മ​​ഴ​​യ്ക്കാ​​യി സ​​ർ​​വ​​ശ​​ക്ത​​നാ​​യ ദൈ​​വ​​ത്തോ​​ടു പ്രാ​​ർ​​ഥി​​ക്കു​​ക​​യും വേ​​ണം.

മ​​നു​​ഷ്യ​​ന് ആ​​ത്മീ​​യ​​വും ഭൗ​​തി​​ക​​വു​​മാ​​യി ജീ​​വ​​ന്‍റെ സ​​മൃ​​ദ്ധി​​യു​​ണ്ടാ​​കു​​വാ​​ൻ വ​​ന്ന യേ​​ശു​​വി​​ന്‍റെ ഉ​​യി​​ർ​​പ്പു​​തി​​രു​​നാ​​ൾ ഈ ​​രം​​ഗ​​ത്തെ​​ല്ലാം ന​​മ്മി​​ൽ നി​​ന്നു തി​​രു​​ത്ത​​ലു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. മ​​നു​​ഷ്യ​​ജീ​​വ​​നെ സം​​ര​​ക്ഷി​​ക്കു​​ക, സ​​ർ​​വ​​ജീ​​വ​​ജാ​​ല​​ങ്ങ​​ളു​​ടെ​​യും സു​​സ്ഥി​​തി ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക, മ​​ര​​ങ്ങ​​ളും കാ​​ടു​​ക​​ളും സം​​ര​​ക്ഷി​​ക്കു​​ക, പു​​ഴ​​ക​​ളും തോ​​ടു​​ക​​ളും ശു​​ചീ​​ക​​രി​​ക്കു​​ക ഇ​​വ​​യെ​​ല്ലാം വ്യ​​ക്തി​​ക​​ളു​​ടെ​​യും കു​​ടും​​ബ​​ങ്ങ​​ളു​​ടെ​​യും സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​യി കാ​​ണാ​​ൻ ഉ​​യി​​ർ​​പ്പു​​തി​​രു​​നാ​​ൾ ന​​മ്മെ നി​​ർ​​ബ​​ന്ധി​​ക്കു​​ന്നു.

കൂ​​ട്ടാ​​യ്മ​​യോ​​ടെ പ്ര​​വ​​ർ​​ത്തി​​ച്ചു കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ഈ ​​ഉ​​ത്ത​​ര​​വാ​​ദി​​ത്വം നി​​റ​​വേ​​റ്റു​​വാ​​ൻ ന​​മു​​ക്കു പ​​രി​​ശ്ര​​മി​​ക്കാം. മ​​നു​​ഷ്യ​​നി​​ലും പ്ര​​കൃ​​തി​​യി​​ലും ജീ​​വ​​ന്‍റെ ചൈ​​ത​​ന്യം പ്ര​​കാ​​ശ​​മാ​​ന​​മാ​​ക​​ട്ടെ. ആ​​ത്മാ​​വി​​ലും ശ​​രീ​​ര​​ത്തി​​ലും ആ​​രോ​​ഗ്യ​​മു​​ള്ള ഒ​​രു ജ​​ന​​ത എ​​ല്ലാ​​യി​​ട​​ത്തും രൂ​​പ​​പ്പെ​​ടു​​വാ​​ൻ ഇ​​ട​​യാ​​ക​​ട്ടെ.