Latest News

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അഭൃര്‍ഥന രണ്ടുകൈയും നീട്ടി യുകെ മലയാളികള്‍ സ്വികരിച്ചു; ഈസ്റ്റര്‍ അപ്പീല്‍ രണ്ടായിരം പൗണ്ട് കഴിഞ്ഞു, ഇന്ന് അവസാനിക്കും

2017-04-17 02:51:47am | ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക്  ഇതുവരെ 2006 പൗണ്ട്    ലഭിച്ചു. പണത്തിന്റെ  സമ്മറി   സ്റ്റേറ്റ്‌മെന്റ്  താഴെ പ്രസിദ്ധികരിക്കുന്നു .ഫുള്‍ സ്റ്ററ്റ്‌മെന്റ് ആവശൃമുള്ളവര്‍ താഴെകാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.  പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ . കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ ഇടുക്കി ,തോപ്രംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനും . കിഡ്‌നി രോഗം വന്നു പിടിപെട്ടത് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും  ഒരു കൈ സഹായിക്കുന്നതിനു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ചാരിറ്റി കളക്ഷന്‍ നടത്തികൊണ്ടിരിക്കുന്നത്..

ഏപ്രില്‍  17ാം തിയതി  തിങ്കളാഴ്ച  വൈകുന്നേരംവരെ പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി, മലയാറ്റൂര്‍ സ്വദേശികള്‍വശം ചെക്കായി കൊടുത്തു വിട്ട് ഷാനുമോന്‍ ശശിധരനും, വര്‍ക്കി ജോസഫിനും, ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ കൈമാറും എന്നറിയിക്കുന്നു. ഈ ഈസ്റ്റെര്‍ നാളില്‍ നിങ്ങള്‍ ഈ രണ്ടു കുടുംബത്തോടും കാണിച്ച സ്‌നേഹത്തിനും കാരുണൃത്തിനും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി നന്ദി അറിയിക്കുന്നു എന്നു കണ്‍വീനര്‍ സാബു ഫിലിപ്പ് പറഞ്ഞു .

2004 ല്‍  കേരളത്തില്‍ ഉണ്ടായ  സുനാമിക്ക് ഒരു ലക്ഷത്തിപതിനായിരം രൂപ  പിരിച്ച് അന്നത്തെ മുഖൃമന്ത്രി ഉമ്മന്‍ചാണ്ടിക്കു നല്‍കികൊണ്ടാണ് ഞങ്ങള്‍  ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നിട് പല ഘട്ടങ്ങളിലായി  ഞങ്ങളുടെ നേതൃത്തത്തില്‍  25 ലക്ഷം രൂപയോളം പിരിച്ചു നാട്ടിലെ ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക്  .കഴിഞ്ഞിട്ടുണ്ട്.  കഴിഞ്ഞ ഒരു വര്‍ഷം 16000 ത്തോളം പൗണ്ട് പിരിച്ചു നാട്ടിലെ ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു എന്നത്  UK മലയാളികളുടെ അകമൊഴിഞ്ഞ സഹായം ഒന്നുകൊണ്ടുമാത്രമാണ് .അതിനു ഞങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു .നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു
നിങളുടെ എളിയ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക
,  .
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 2050.82
BANK BARCLAYS
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.