Latest News

റോബോര്‍ട്ടുകളുമായുള്ള സെക്‌സ് അത്ര നല്ലതല്ല! ബ്രിട്ടനിലെ സെന്റ് ജോര്‍ജ് സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടര്‍ കണ്ടെത്തിയത്‌

2018-06-10 03:06:35am |

BMJ സെക്ഷ്വല്‍ ആന്‍ഡ് റിപ്രൊഡക്ടീവ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം മനുഷ്യന്റെ കിടപ്പറകള്‍ കൈയ്യടക്കിക്കൊണ്ടിരിക്കുന്ന സെക്‌സ് റോബോട്ടുകളെ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നാണ് വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ സെന്റ് ജോര്‍ജ് സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടര്‍ ചാന്റ്റല്‍ കോക്‌സ്, ലണ്ടന്‍ കിങ്ങ്‌സ് ആശുപത്രിയിലെ ഡോക്ടര്‍ ബേവ്‌ലി എന്നിവരാണ് ഈ പഠനത്തിനു നേതൃത്വം നല്‍കിയത്. റോബോട്ടുകളുമായി സെക്‌സ് ചെയ്യുന്നത് കൊണ്ട് യാതൊരു വിധ ആരോഗ്യഗുണങ്ങളും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പഠനം പറയുന്നത്.

സേഫ് സെക്‌സ് എന്ന നിലയിലും പങ്കാളികള്‍ ഇല്ലാത്തര്‍ക്ക് തുണയാകാനുമാണ് സെക്‌സ് റോബോട്ടുകളെ വിപണിയിലെത്തിക്കാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീടിത് കൂടുതല്‍ പേരിലേക്ക് എത്തുകയായിരുന്നു. ഒരു പ്രമുഖ സെക്‌സ് പാവ നിര്‍മാതാക്കള്‍ പറയുന്നത്, ഒരു മനുഷ്യന്‍ പ്രതീക്ഷിക്കുന്നത് എന്തും നല്‍കാന്‍ തങ്ങളുടെ സെക്‌സ് പാവകള്‍ക്കു സാധിക്കുമെന്നാണ്. തങ്ങളുടെ ഏറ്റവും മുന്തിയ സെക്‌സ് പാവയായ 'റോക്കി' സ്‌നേഹവും പിന്തുണയും പോലും നല്‍കുമെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ മനുഷ്യര്‍ തമ്മില്‍ ഉണ്ടാകുന്ന വൈകാരിക അടുപ്പം ഒരിക്കലും സെക്‌സ് പാവകള്‍ക്കു നല്‍കാന്‍ സാധിക്കില്ല എന്നാണ് മിക്കവരും പറയുന്നത്. മാത്രമല്ല, മനുഷ്യരെ ഇത് ഒറ്റപ്പെടലിലേക്കു നയിക്കുമെന്നും ചിലര്‍ പറയുന്നു.

വന്‍ നഗരങ്ങളില്‍ സെക്‌സ് റോബോട്ടുകള്‍ക്ക് വന്‍തോതില്‍ ആവശ്യക്കാരുണ്ടാകുന്നുണ്ട്. പങ്കാളികളെ ആവശ്യമില്ലെന്ന് തോന്നുന്നവര്‍ക്ക് സെക്‌സ് പാവകളോടാണ് കൂടുതല്‍ താല്‍പര്യം. കംപ്യുട്ടര്‍ പ്രോഗ്രാമുകള്‍ വഴി നിയന്ത്രിക്കുന്ന ഇത്തരം പാവകള്‍ വൈകല്യങ്ങളുള്ളവര്‍ക്കും രോഗികള്‍ക്കും ആശ്വാസമാണ്. ഇവരുടെ ശാരീരിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇവ സഹായിക്കും. റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം എപ്പോഴും ലഭ്യമാവുന്നതും എളുപ്പമാണെന്നും പലരും അഭിപ്രായപ്പെടുന്നു. സെക്‌സ് റോബോട്ടുകള്‍ക്കായി അടുത്തിടെ വന്‍തോതില്‍ ആവശ്യക്കാര്‍ ഉണ്ടായിട്ടുണ്ട്. ഇത് മനുഷ്യര്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ മാത്രമാകും ചിലപ്പോള്‍ ഇതിന്റെ കൂടുതല്‍ പോരായ്മകള്‍ കണ്ടെത്താന്‍ സാധിക്കുകയെന്ന് കലിഫോര്‍ണിയ പൊളിടെക്‌നിക് സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥി ജൂലി കാര്‍പെന്റര്‍ പറയുന്നു.

പലരും ഡോക്ടര്‍മാരോട് സെക്‌സ് റോബോട്ടുകളെ ഉപയോഗിക്കുന്നതിനെപ്പറ്റി അഭിപ്രായം ആരാഞ്ഞു തുടങ്ങിയതോടെയാണ് അവര്‍ ഇതിനെപ്പറ്റി പഠിക്കാന്‍ തുടങ്ങിയത്. സെക്‌സ് റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള ശാരീരിക ബന്ധം സംബന്ധിച്ച് ഇതുവരെ ഇത്തരമൊരു പഠനം നടന്നിരുന്നില്ല. അതുകൊണ്ടു തന്നെ ഈ പഠനം ആരംഭിച്ചത് പൂജ്യത്തില്‍ നിന്നായിരുന്നു. ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് പ്രഫസര്‍ നോയേല്‍ ഷാര്‍ക്ക്ലി പറയുന്നതും മനുഷ്യനും റോബോട്ടുകളും തമ്മിലെ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ പൂര്‍ണമായൊരു പഠനം പുറത്തുവന്നിട്ടില്ലെന്നാണ്.