Latest News

ചരിത്രത്തില്‍ ആദൃമായി ഒരു മലയാളി നെഴ്സിന് ബ്രിട്ടീഷ്‌ രാഞ്ജിയുടെ ഗാര്‍ഡന്‍ പാര്‍ടിയിലേക്ക് പ്രവേശനം

2018-06-10 09:30:39am | ടോം ജോസ് തടിയംപാട്

 

ബ്രിട്ടനിലെ കെന്റില്‍ താമസിക്കുന്ന കോട്ടയം ചുങ്കം സ്വദേശി അജിമോള്‍ പ്രദീപ് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായി മാറി. ബ്രിട്ടീഷ് സമൂഹത്തിനു വലിയ സംഭാവനകള്‍ ചെയ്തവരെ ആദരിക്കുന്ന എലിസബത്ത് രാഞ്ജിയുടെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് പ്രവേശനം ലഭിച്ചതിലൂടെയാണ് അജിമോള്‍ ഈ നേട്ടം കൈവരിച്ചത്.

അജിമോള്‍ക്ക് ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് പ്രവേശനം ലഭിച്ച വാര്‍ത്ത ഇംഗ്ലീഷ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഏഷ്യന്‍ വംശജര്‍ക്കിടയില്‍ അവയവദാനത്തിന്റെ പ്രധാനൃം പ്രചരിപ്പിച്ചതിലൂടെ ഒട്ടേറെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിനാലാണ് ഈ അംഗീകാരം ലഭിച്ചത്. വാര്‍ത്ത പത്രങ്ങളില്‍ വന്നപ്പോള്‍ മാത്രമാണ് അജിമോള്‍ ഈ വിവരം അറിഞ്ഞത്. കിഡ്‌നി ദാനത്തിന്റെ പ്രധാനൃം ആളുകള്‍ എത്തിക്കുന്നതിനുവേണ്ടി ഫാദര്‍ ഡേവിസ് ചിറമേലിനെ യു.കെയില്‍ കൊണ്ടുവന്നു മലയാളികളുടെ ഇടയില്‍ പ്രചാരം നടത്താനും അജിമോള്‍ മുന്‍കൈയെടുത്തിരുന്നു.

ചിറമേല്‍ അച്ചന്‍ യുകെയില്‍ വന്നപ്പോള്‍ അജിമോളുടെ വീട്ടില്‍പോയി അച്ഛന്റെ ഇന്റര്‍വ്യൂ നടത്തി ആ പ്രചരണങ്ങളെ സഹായിക്കാന്‍ എനിക്കും കഴിഞ്ഞിരുന്നു. കൂടാതെ ലിവര്‍പൂളില്‍ അക്കാളിന്റെ നേതൃത്വത്തില്‍ നടന്ന നഴ്‌സസ് ഡേ പരിപാടിയിലും ഇടുക്കി സംഗമത്തിന്റെ പരിപാടിയിലും അജിമോള്‍ക്ക് സ്റ്റാള്‍ വെച്ച് പ്രചരണം നടത്താന്‍ അവസരം ഒരുക്കാന്‍ സഹായിക്കാന്‍ എനിക്കു കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്.

അജിമോള്‍ 2015ല്‍ യുണിവേഴ്‌സിറ്റി ഓഫ് സാല്‍ഫോര്‍ഡില്‍ നിന്നും Increasing organ donation the south east എന്ന വിഷയത്തില്‍ PHD കരസ്ഥമാക്കിയിരുന്നു. അജിമോളുടെ പ്രവര്‍ത്തനം കൊണ്ട് അവയവങ്ങള്‍ ദാനം ചെയ്യാനും സ്വികരിക്കാനും മടികാണിച്ചിരുന്ന മുസ്ലിം സമൂഹങ്ങള്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ സമൂഹത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. അജിമോളുടെ ഭര്‍ത്താവ് ചാക്കോ പ്രദീപ് എല്ലാപ്രവര്‍ത്തനങ്ങക്കും വലിയ പിന്തുണയാണ് നല്‍കുന്നത്, രണ്ടുകുട്ടികള്‍ അടങ്ങുന്ന കുടുംബമാണ് ഇവരുടേത്. അജിമോള്‍ പ്രദീപ് കോട്ടയം ചുങ്കം കാനാകുന്നേല്‍ കുടുംബാഗംമാണ്.

ഇപ്പോള്‍ ലണ്ടന്‍ കിംഗ്സ് കോളേജ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അജിമോള്‍ നേരത്തെ മാഞ്ചസ്റ്ററിലാണ് താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതും. അജിമോളെ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ LIMAയുടെ ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണിക്കുകയും വരാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അജിമോളുടെ ഫേസ്ബുക്ക് പോസ്റ്റ്

Dear Family and Friends,

By the grace of God, Her Majesty our Queen has awarded me with British Empire Medal for the work in Organ Donation. Thank you all for the continuous support, guidance and prayers.

This honour is beyond imagination for a person like me, never dreamed about this recognition. One decade of volunteer work taught us, as a family many things and gave us lot of happiness even in the midst of difficulties.
I don’t know how the process work to enter into the honours list; but I am sure some of you out there have accepted me and played a vital role for me to get this. Please accept my sincere and heartfelt thanks for giving me this great honour.

Thank you all and please continue your prayers and support. Every life is precious and together we can save many more.

Love and prayers
Agimol and Fami-ly