Latest News

കാറുപയോഗം പരമാവധി കുറച്ച് അന്തരീക്ഷ മലിനീകരണത്തെ ചെറുക്കണം! നഗ്നരായി സൈക്കിളില്‍ ലണ്ടനില്‍ നിരത്തിലിറങ്ങിയത് 500 പേര്‍; ഈ വര്‍ഷത്തെ നഗ്നപരേഡ് ഇങ്ങനെ

2018-06-12 03:00:35am |

അഞ്ഞൂറിലധികം പേര്‍ പൂര്‍ണ്ണനഗ്നരായി റോഡിലേക്കിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ. ലണ്ടനിലായിരുന്നു സംഭവം. ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന നേക്കഡ് ബൈക്ക് റൈഡിന്റെ ഭാഗമായിരുന്നു ബ്രിട്ടണിലെ നഗ്‌നപരേഡും. അപ്രതീക്ഷിതമായി ഒരുകൂട്ടം ആളുകള്‍ നഗ്‌നരായി പ്രത്യക്ഷപ്പെട്ടപ്പോള്‍, കാര്യമറിയാത്ത വഴിയാത്രക്കാരില്‍പ്പലരും ഒന്നമ്പരന്നു. ചിലര്‍ കൈയടിച്ചും മറ്റുചിലര്‍ കൂക്കിവിളിച്ചും പരേഡിനെ സ്വാഗതം ചെയ്തു.

uploads/news/2018/06/225018/7.jpg

നഗ്‌നപരേഡ് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു വഴിയാത്രക്കാരില്‍പ്പലരും. 2006ലാണ് നേക്കഡ് ബൈക്ക് പരേഡ് ആരംഭിച്ചത്.  റോഡുകളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷ ഉറപ്പാക്കുന്നതിനും കാറുപയോഗം പരമാവധി കുറച്ച് അന്തരീക്ഷ മലിനീകരണത്തെ ചെറുക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് ഇത്തവണ ബൈക്ക് റൈഡ് സംഘടിപ്പിച്ചത്. 2007ലാണ് ഈ പരേഡിന് പരസ്യമായ നഗ്‌നതാ പ്രദര്‍ശനം നടത്താമെന്ന് സസക്സ് പൊലീസ് അനുമതി നല്‍കിയത്.

 

uploads/news/2018/06/225018/6.jpg

സമൂഹത്തിന് ഗുണകരമായ കാര്യത്തിനുവേണ്ടി നടത്തുന്ന പരേഡ് എന്ന നിലയ്ക്കാണ് ഇതിന് അനുമതി നല്‍കിയത്. അന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തിരുന്നു. ലണ്ടന പുറമെ പോര്‍ട്സ്മത്തിലും സമാനമായ രീതിയില്‍ പരേഡ് നടക്കാറുണ്ട്. മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളും ചായം പുരട്ടിയും അത്യാവശ്യം മറയ്ക്കേണ്ടിടത്ത് സ്റ്റിക്കര്‍ പതിപ്പിച്ചുമൊക്കെയാണ് അവര്‍ സൈക്കിള്‍ ചവി്ട്ടിയെത്തിയത്. പലരുടെയും മുതുകത്ത് ബൈക്ക് റൈഡിന്റെ സന്ദേശങ്ങളും എഴുതിവെച്ചിരുന്നു. ടൗണ്‍ സെന്ററില്‍ നിന്നാരംഭിച്ച സൈക്കിള്‍ പരേഡ് ഹോവ് കടപ്പുറത്താണ് അവസാനിച്ചത്.