Latest News

ലോകകപ്പില്‍ പന്തുരുളാന്‍ ഇനിയുള്ളത് മണിക്കൂറുകള്‍ മാത്രം ; പക്ഷേ ലോകം സംസാരിക്കുന്നത് ഈ റഷ്യന്‍ സുന്ദരിയെക്കുറിച്ചാണ്

2018-06-13 01:51:40am |

ലോകകപ്പില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ റഷ്യന്‍ സുന്ദരി വിക്‌ടോറിയ ലോപ്പിരേവയ്ക്ക് നിലത്തു നില്‍ക്കാന്‍ സമയമില്ല. ഒരു മാസം നീണ്ടു നില്‍ക്കുന്ന കായികമാമാങ്കത്തിന്റെ അംബാസഡറായി സുന്ദരിയെ തെരഞ്ഞെടുത്തതിന് പിന്നാലെ കഴിഞ്ഞ രണ്ടു മാസമായി താരം ഉലകം ചുറ്റുകയാണ്. എന്നാല്‍ പന്തുരുളാന്‍ രണ്ടുദിനം ബാക്കി നില്‍ക്കേ പെട്ടിയില്‍ നിന്നും പുറത്തിറങ്ങി.

രണ്ടുമാസമായി വിമാനത്തിലാണ് ജീവിച്ചതെന്നും സ്യൂട്ട്‌കേസ് സിറ്റിസണ്‍ എന്നെല്ലാം ആള്‍ക്കാര്‍ കളിയാക്കുന്നുണ്ട്. എന്നാല്‍ മോസ്‌ക്കോ, മൊറാക്കോ, ന്യൂയോര്‍ക്ക്, റിയോ, ബ്യൂണസ് ഐറിസ്, സുഡാന്‍, ദുബായ്, ഷംഗ്ഹായ്, ബെയ്‌റൂട്ട് ആര്‍ക്കെങ്കിലും ഇത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമോയെന്ന് സുന്ദരി ചോദിക്കുന്നു. മുന്‍ മിസ് റഷ്യയായ താരം ലോകകപ്പിന്റെ വലിയ ആകര്‍ഷണമാണ്. തിളച്ചുമറിയുന്ന രാഷ്ട്രീയ സാഹചര്യം പതിവാണെങ്കിലും ഫുട്‌ബോള്‍ റഷ്യയുടെ ജീവിതമാണെന്നതിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും സുന്ദരി പറയുന്നു. അക്കാര്യത്തില്‍ തങ്ങളെല്ലാരും ഒരുപോലെയാണ്.

രാഷ്ട്രീയം മാറിമറിഞ്ഞേക്കാം എന്നാല്‍ ഫുട്‌ബോളിനെക്കുറിച്ച് നിങ്ങള്‍ പറഞ്ഞുനോക്കൂ അത് ജീവിതചര്യയും വികാരവുമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന് താരം പറഞ്ഞു. കളിക്ക് മുമ്പും പിമ്പും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പറഞ്ഞു. ലോകകപ്പ് തൊട്ടടുത്തു നില്‍ക്കേ ഇത്തവണ ബ്രസീല്‍ കിരീടം നേടുമെന്ന പക്ഷക്കാരിയാണ് വിക്‌ടോറിയ. അഞ്ചു വര്‍ഷംമുമ്പ് താന്‍ അര്‍ജന്റീനയ്‌ക്കൊപ്പമാണ് നിന്നതെങ്കിലും ഇത്തവണ ബ്രസീലിനാണ് തന്റെ വോട്ടെന്നും അവര്‍ ജയിക്കുമെന്നും പറഞ്ഞു.