Latest News

അമ്മയുടെ മരണം കടുത്ത വിഷാദരോഗത്തിലേക്ക് നയിച്ചു, മാനസിക രോഗത്തിന് ചികിത്സ തേടിയതു വെളിപ്പെടുത്തി ഹാരി രാജകുമാരന്‍

2017-04-20 02:57:08am |

ലണ്ടൻ: അമ്മയുടെ മരണമുണ്ടാക്കിയ മാനസികാഘാതവും ദുഃഖവും തുറന്നു പറഞ്ഞ് ഡയാന രാജകുമാരിയുടെ ഇരു പുത്രൻമാരും. 1997ൽ പാരിസിൽ കാറപകടത്തിലായിരുന്നു ഡയാന രാജകുമാരി മരിച്ചത്. 20 വർഷത്തിനു ശേഷവും അമ്മയുടെ മരണത്തിെൻറ ഞെട്ടലിൽ നിന്ന് മുക്തി നേടാൻ കഴിഞ്ഞിട്ടില്ലെന്ന് 34കാരനായ വില്ല്യം രാജകുമാരൻ പറഞ്ഞു. ആ ഞെട്ടൽ തന്നെ വിട്ട് ഒരിക്കലും മാറില്ല. മാനസികാരോഗ്യത്തെ കുറിച്ച് ആളുകൾ കൂടുതൽ തുറന്നു സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.കെയിൽ മാനസികാരോഗ്യ സേവനങ്ങൾ പ്രേത്സാഹിപ്പിക്കാനൊരുക്കിയ ഡോക്യൂമെൻററിക്കു നൽകിയ അഭിമുഖത്തിലാണ് വില്ല്യം അഭിപ്രായം പ്രകടിപ്പിച്ചത്.

ദുഃഖം കടിച്ചമർത്തുന്ന ബ്രിട്ടീഷ് സംസ്കാരം അവസാനിപ്പിക്കാൻ സമയമായെന്ന് കഴിഞ്ഞയാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. അമ്മുടെ വേർപാടിനു ശേഷം താൻ വിഷാദത്തിനടിമയായതും തുടർന്ന് നാലു വർഷം മുമ്പ് കൗൺസലിങ്ങിനു വിധേയനായതായും കഴിഞ്ഞ ദിവസം ഹാരി രാജകുമാരനും വെളിപ്പെടുത്തിയിരുന്നു. രണ്ടു ദശാബ്ദക്കാലം തനിക്ക് എല്ലാ വികാരങ്ങളെയും അടക്കി നിർത്തേണ്ടി വന്നതായും 32കാരനായ ഹാരി രാജകുമാരൻ കൂട്ടിച്ചേർത്തു.രാജകുമാരന്റെ വെളിപ്പെടുത്തലിന് വന്‍പിന്തുണയാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഹാരിക്ക് 12 വയസ്സുള്ളപ്പോഴാണ് അമ്മയുടെ മരണം സംഭവിച്ചത്. അത് ഹാരിയുടെ ജീവിതത്തെ ആകെ ബാധിച്ചു. വിഷാദരോഗിയായി യാതൊരു ലക്കും ലഗാനുമില്ലാത്ത അവസ്ഥയിലെത്തിയ ഹാരി അതില്‍ നിന്നും രക്ഷ നേടാന്‍ 28ാം വയസ്സിലാണ് കൗണ്‍സലിങ്ങിനു വിധേയമായത്.

prince-harry-and-diana

1997 ഓഗസ്റ്റ് 31-നായിരുന്നു ലോകത്തെ മുഴുവന്‍ നടുക്കി വെയില്‍സ് രാജകുമാരിയായ ഡയാന പാരീസില്‍ വച്ചു കാറപകടത്തില്‍ കൊല്ലപ്പെട്ടത്. അമിത മദ്യപാനത്തിന്റെയും മാരിജുവാന ഉപയോഗിച്ചതിന്റെയുമെല്ലാം പേരില്‍ ഹാരി രാജകുമാരന്‍ ഏറെ പഴി കേട്ടിട്ടുണ്ട്. ബ്രിട്ടീഷ് ആര്‍മിയിലെ 10 വര്‍ഷത്തെ സേവനത്തിന് ശേഷം 2015-ലാണു ഹാരി വിരമിച്ചത്. ഹാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാനസികാരോഗ്യം ചികിത്സിച്ച് മാറ്റേണ്ടതിന്റെ ആവശ്യകത തുറന്ന് പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

മാനസികമായ രോഗത്തിന് അടിമപ്പെടുമ്പോള്‍ ചികിത്സയ്ക്ക് മടി കാണിക്കുന്ന പ്രവണത ശക്തിപ്പെടുമ്പോഴാണ് ഹാരി രാജകുമാരന്റെ വെളിപ്പെടുത്തല്‍ പ്രസക്തമാകുന്നത്. ഡിപ്രഷനില്‍ നിന്ന് നാം വേര്‍പെട്ട് സാധാരണ നിലയിലേക്ക് എത്തുന്നത് കാണാന്‍ നിരവധി പേര്‍ കാത്തിരിക്കുന്നുണ്ടാകും. കൗണ്‍സിലിങ്ങിലൂടെ ഇത് സാധ്യമാകുന്നതാണ്-ഹാരി പറഞ്ഞു. 

യുകെയില്‍ മാനസികമായി തളര്‍ന്ന് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ ഹാരിയെപ്പോലുള്ള സെലിബ്രിറ്റികള്‍ ഡിപ്രഷനെ ചികിത്സിക്കാന്‍ ബോധവല്‍ക്കരണം നടത്തുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമാണ് പുരഷന്‍മാര്‍ വിഷാദ രോഗത്തിന് അടിമപ്പെട്ടാലുള്ള അവസ്ഥയെന്നാണ് മാനസിക രോഗവിദഗ്ധര്‍ പറയുന്നത്. അവര്‍ ഒറ്റപ്പെട്ടുപോകും, ആരോടും ഒന്നും തുറന്നു പറയില്ല, ഈ സാഹചര്യത്തില്‍ കൗണ്‍സലിങ്ങും ചികിത്സയും വലിയ ഗുണം ചെയ്യുമത്രെ.