Latest News

കൺവെൻഷൻ റാലിയിൽ ഇഞ്ചോടിഞ്ചു പോരാട്ടം, ചരിത്രം വഴി മാറുമോ ? മാർ ജോസഫ് പണ്ടാരശ്ശേരി യുടെ ദിവ്യബലിയോടുകൂടി പതിനേഴാമത് യുകെകെസിഎ കൺവെൻഷൻ തുടക്കം

2018-07-05 02:49:56am | സണ്ണി ജോസഫ്, ജെറി ജയിംസ്‌

പതിനേഴാമത് യുകെകെസിഎ കൺവെൻഷനിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയുടെ ക്രമീകരണങ്ങൾ അനസ്യൂതം പുരോഗമിക്കുന്നു കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷകരമായ. ദിവ്യബലിയിൽ യുകെകെസിഎയുടെ യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുത്തിരിക്കുന്ന ഗായകസംഘം. ഗീതങ്ങൾ ആലപിക്കും. വികാരി ജനറാൾ ഫാദർ സജി മലയിൽ പുത്തൻപുര യിലും ,ഫാദർ മാത്യു Kattangal , ഫാദർ സജി തോട്ടവും ,ഫാദർ ജസ്റ്റിൻ കാരക്കാട്ട്SDV, ഫാദർ പോൾ വെട്ടിക്കാട്ട് ആയിരിക്കും സഹകാർമികർ.

ഫാദർ സാജി തോട്ടം വിശുദ്ധ കുർബാനയ്ക്കുള്ള ഒരുക്കങ്ങളിൽ മേൽനോട്ടം വഹിക്കുന്നതായിരിക്കും. ലിറ്റർജി കമ്മിറ്റിയുടെ ചെയർമാൻ യുകെകെസിഎ വൈസ് പ്രസിഡണ്ട് ബിപിൻ ലൂക്കോസ് പണ്ടാരശ്ശേരി യുടെ നേതൃത്വത്തിൽ. ജോസ് മുഖച്ചിറ ,സാജൻ പടിക്കമാലിൽ, തോമസ് പാലകൻ, ജോബി എബ്രഹാം ,Shinto കെ ജോൺ ,ജെയ് തോമസ് ,ജയൻ മുപ്രാ പള്ളിയിൽ , സജി രാമച്ചിനാട് ,ബന്നി ആശാരിപറമ്പിൽ ,ടോമി പടപുരക്കൽ എന്നിവർടൊപ്പം സെൻട്രൽ കമ്മിറ്റി യോടം ചേർന്ന് ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. വിശുദ്ധ ബലിയിലേക്കം തുടർന്നുള്ള കൺവെൻഷനിലേക്ക് ആദിയന്ത്യം പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

കൺവെൻഷനിലെ ഏറ്റവും വലിയ ആകർഷണവും, യു കെ യിലെ ക്നാനായ ജനതയുടെ ശക്തി പ്രകടനവുമായ  കൺവെൻഷൻ റാലി മനോഹരമാക്കുവാൻ റാലി കമ്മറ്റി തയ്യാറായി കഴിഞ്ഞു. ചെൽറ്റൻഹാമിലെ റേസ്ഹോഴ്സ് സെന്ററിലെ അതി വിശാലമായ മൈതാനത്ത് കഴിഞ്ഞ വർഷങ്ങളിലെപ്പോലെ തന്നെ യൂണിറ്റുകളെ മൂന്ന് കാറ്റഗറികളിലായി തിരിച്ചാണ് റാലി നടക്കുന്നത്. ഓരോ കാറ്റഗറിയിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്ന യൂണിറ്റുകൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കുന്നതാണ്.യു കെ കെ സി എ യുടെ 51 യൂണിറ്റുകളും സമ്മാനങ്ങൾ തങ്ങളുടെ യൂണിറ്റിന് ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുന്നു. മിക്ക യൂണിറ്റുകളും പ്രത്യേകം ഡ്രസ്സ് കോഡുകളിലായിരിക്കും റാലിയിൽ പങ്കെടുക്കുന്നത്.

റാലി കമ്മിറ്റി ചെയർമാൻ  ജെറി ജെയിംസിനോടൊപ്പം മറ്റ് കമ്മറ്റി അംഗങ്ങളായ മാത്തുക്കുട്ടി ആനകുത്തിക്കൽ( നോട്ടിങ്ഹാം )തോമസ് ജോൺ വാരികാട്ട് (ലിവർപൂൾ)ജോൺ ചാക്കോ (ബ്ലാക്ക് പൂൾ )വിനോദ് മാണി ( ഗ്ലോസ്റ്റെർ)പ്രിൻസ് മോൻ മാത്യു (സ്വിൻഡൻ) അലക്സ് മാത്യു( ഈസ്റ്റ് സസെക്സ് )അനൂപ് അലക്സ് (പ്രെസ്റ്റൺ )റോബിൻ ജോസഫ്  (പൂൾ & ബൗൺമൗത്ത്‌ ) ജോബി ജോൺ ( സ്റ്റോക്ക് ഓൺ ട്രെന്റ് )സുനിൽ മലയിൽ (കാർഡിഫ് & ബ്രന്മവൂർ ന്യൂ പോർട്ട് ) ജോസഫ് ജോൺ കട്ടപ്പുറം (കാർഡിഫ് & ബ്രന്മവൂർ ന്യൂ പോർട്ട് ) എന്നിവരുടെ നേതൃത്വത്തിൽ റാലിയുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നു.