മല്യയ്‌ക്കു ബ്രിട്ടനില്‍ തിരിച്ചടി; സ്വത്തുക്കള്‍ നഷ്‌ടമായേക്കും! ബ്രിട്ടനിലെ സ്വത്ത് കണ്ടുകെട്ടാം എന്ന് കോടതി

2018-07-06 02:42:05am |

ല​​​​ണ്ട​​​​ൻ: ഒ​​​​ന്പ​​​​തി​​​​നാ​​​​യി​​​​രം കോ​​​​ടി രൂ​​​​പ വാ​​​​യ്പാ കു​ടി​ശി​ക​വ​രു​ത്തി ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ട​​​​ന്നു​​​​ക​​​​ള​​​​ഞ്ഞ വി​​​​ജ​​​​യ് മ​​​​ല്യ​​​​ക്കു ബ്രി​​​​ട്ടീ​​​​ഷ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ തി​​​​രി​​​​ച്ച​​​​ടി.​ മ​ല്യ​യു​ടെ ബ്രി​ട്ട​നി​ലെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ വ​ഴി​തെ​ളി​ക്കു​ന്ന വി​ധി ഇ​ന്ന​ലെ​യു​ണ്ടാ​യി. എ​സ്ബി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 13 ബാ​ങ്കു​ക​ളു​ടെ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ​ക്കോ അ​​​​യാ​​​​ൾ നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന എ​​​​ജ​​​​ന്‍റി​​​​നോ, മ​​​​ല്യ​​​​യു​​​​ടെ ബ്രി​ട്ട​നി​ലെ ആ​​​​സ്തി​​​​ക​​​​ളി​​​​ൽ ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ബ​​​​ലം പ്ര​​​​യോ​​​​ഗി​​​​ച്ചു പ്ര​​​​വേ​​​​ശി​​​​ച്ചു പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​നും വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നും ഉ​​​​ത്ത​​​​ര​​​​വ് അ​​​​ധി​​​​കാ​​​​രം ന​​​​ല്കു​​​​ന്നു. ല​​​​ണ്ട​​​​ന​​​​ടു​​​​ത്ത് മ​ല്യ താ​മ​സി​ക്കു​ന്ന ഹെ​​​​ർ​​​​ട്ട്ഫോ​ഡ്ഷ​​​​യ​​​​റി​​​​ലെ ബം​ഗ്ലാ​വി​ലും അ​വി​ട​ത്തെ തോ​ട്ട​ത്തി​ലും മ​റ്റു കെ​ട്ടി​ട​ങ്ങ​ളി​ലും പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​മാ​​​​ണ് കോ​​​​ട​​​​തി ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മല്യയുടെ വസതിയില്‍ പ്രവേശിച്ച് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള അനുമതിയാണ് യു.കെ കോടതി നല്‍കിയത്. എന്നാല്‍ ഇത് നിര്‍ബന്ധമായി നടപ്പിലാക്കേണ്ട ഉത്തരവല്ല. മല്യയുടെ വസതിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാം. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യ നിലവില്‍ വെല്‍വിനിലാണുള്ളത്. ഹെര്‍ട്‌ഫോര്‍ഡ് ഷെയറിലെ വസതിക്ക് പുറമെ ഇവിടെയും പരിശോധന നടത്താം. യു.കെ ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കും സംഘത്തിനുമാണ് റെയ്ഡ് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.

കേസില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ആശ്വാസകരമായ ഉത്തരവ് ജൂണ്‍ 26നാണ് യു.കെ ഹൈക്കോടതിയുടെ ക്യൂന്‍സ് ബെഞ്ച് ഡിവിഷന്‍ പുറപ്പെടുവിച്ചത്. യു.കെ കോടതിയുടെ ഉത്തരവ് പ്രകാരം 114 കോടി പൗണ്ടോ അതിന് തത്തുല്യമായ സ്വത്തുക്കളോ ആണ് കണ്ടുകെട്ടേണ്ടത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പ്പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജമ്മു കശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, യൂകോ ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി എന്നീ സ്ഥാപനങ്ങളെയാണ് വിജയ് മല്യ പറ്റിച്ചത്.

മ​​​​ല്യ ത​​​​രാ​​​​നു​​​​ള്ള പ​​​​ണം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ഈ ​​​​ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കു പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കു​​​​മെ​​​​ന്ന് നി​​​​യ​​​​മ​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. പ​​​​ണം​​​​വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ, ത​​​​ട്ടി​​​​പ്പു കു​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​ല്യ​​​​ക്കെ​​​​തി​​​​രേ ഇ​​​​ന്ത്യ​​​​യി​​​​ൽ കേ​​​​സു​​​​ക​ളു​ണ്ട്. മ​​​​ല്യ​​​​യെ വി​​​​ട്ടു​​​​കി​​​​ട്ട​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​ൽ വേ​​​​റെ കേ​​​​സ് ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. ഈ ​കേ​സി​ൽ മ​ല്യ ജാ​മ്യ​ത്തി​ലാ​ണ്.