Latest News

രാജ്‌ഞിയുടെ ബഹുമതിക്ക്‌ സ്വാധീനം: ഇന്ത്യന്‍ വംശജയ്‌ക്കെതിരേ സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡ്‌ അന്വേഷണം

2018-07-08 04:30:08am |

ലണ്ടന്‍: രാജ്‌ഞിയുടെ ബഹുമതി ലഭിക്കാന്‍ വഴിവിട്ട സ്വാധീനം ചെലുത്തിയെന്ന ആരോപണത്തെത്തുടര്‍ന്നു യു.കെയില്‍ ഇന്ത്യന്‍ വംശജയായ മുതിര്‍ന്ന ഓഫീസര്‍ക്കെതിരേ സ്‌കോട്ട്‌ലന്‍ഡ്‌ യാര്‍ഡിന്റെ അന്വേഷണം. ലണ്ടന്‍ മെട്രോപൊളീറ്റന്‍ പോലീസ്‌ സൂപ്രണ്ടിന്റെ താല്‍ക്കാലിക ചുമതലയുള്ള പരം സന്ധുവിനെതിരേയാണ്‌ അന്വേഷണം. കുറ്റം തെളിയിക്കപ്പെട്ടാല്‍ കടുത്ത അച്ചടക്കനടപടിയെടുത്തേക്കാം. സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന മറ്റു രണ്ടുപേര്‍ക്കുമെതിരേ അന്വേഷണം നടക്കുന്നുണ്ട്‌.

മികച്ച സേവനത്തിന്‌ രണ്ടുവര്‍ഷം കൂടുമ്പോള്‍ നല്‍കുന്ന രാജ്‌ഞിയുടെ മെഡല്‍ ലഭിക്കാന്‍ തന്റെ പേരു ശിപാര്‍ശ ചെയ്യാന്‍ സന്ധു സഹപ്രവര്‍ത്തകരെ പ്രേരിപ്പിച്ചു എന്നാണ്‌ ആരോപണം. 1989ല്‍ പോലീസ്‌ സര്‍വീസില്‍ ചേര്‍ന്ന സന്ധു യു.കെയിലെ വംശീയന്യൂനപക്ഷങ്ങളില്‍നിന്ന്‌ മെട്രോപൊളിറ്റന്‍ പോലീസിന്റെ ഉന്നതസ്‌ഥാനങ്ങളിലെത്തിയ ചുരുക്കം ചില വനിതകളിലൊരാളാണ്‌.