Latest News

വിശ്വാസവും ,പാരമ്പര്യവും , തനിമയും ഒരുമിച്ച വേദിയിൽ യു കെ കെ സി എ കൺവെൻഷന് ഉജ്വല പരിസമാപ്തി

2018-07-08 09:10:28am |

ചെൽട്ടൻഹാം . യു കെ കെ സി എ യുടെ പതിനേഴാമത് കൺവെൻഷന് ചെൽറ്റൻഹാമിൽ ഉജ്വല പരിസമാപ്തി . ആയിരങ്ങൾ തടിചു കൂടിയ  കൺവെൻഷൻ വേദി ക്നാനായ പാരമ്പര്യവും , തനിമയും , പൈതൃകവും വിളിച്ചോതുന്നതായി , യു കെ യുടെ വിവിധ യൂണിറ്റുകളിൽ നിന്നും , കോച്ചുകളിലും  സ്വകാര്യ വാഹനനഗളിലും ഒക്കെ ആയി എത്തിയ ആയിരങ്ങൾ , തങ്ങളുടെ പാരമ്പര്യം സത്യാ വിശ്വാസവും ആർക്കും അടിയറ വാക്കില്ല എന്ന സന്ദേശം ഉച്ചൈസ്ഥരം പ്രഘോഷിച്ചാണ് വേദി വിട്ടത് . യു ഏക് കിസൈ എ പ്രസിഡന്റ്  തോമസ് തൊണ്ണൻ മാവുങ്കൽ നേതൃത്വം  നൽകിയ കമ്മറ്റി എണ്ണയിട്ട യന്ത്രം പോലെ മാസങ്ങളായി  നടത്തിയ അക്ഷീണ പ്രവർത്തനനത്തിനു ഫലം കണ്ട ദിവസം കൂടി  ആയിരുന്നു , ഇന്നലെ  ചെല്ലട്ടെൻ ഹാമിൽ കണ്ടത് .ക്നാനായക്കാരുടെ കൊച്ചു പിതാവിന്റെയും , ഇടുക്കി എം എൽ എ റോഷി അഗസ്റ്റിന്റെയും  സാന്നിധ്യം കൂടി ആയപ്പോൾ ആവേശം ഇരട്ടി ആയി .രാവിലെ വിശുദ്ധ കുർബാനയോടെ ആരംഭിച്ച കൺവെൻഷൻ ഉച്ചക്ക് സമുദായ റാലി , തുടർന്ന് നടന്ന പൊതു സമ്മേളനം , വിവിധ കലാപരിപാടികൾ എന്നിവയോടെയാണ് സമാപിച്ചത്  തോമസ് തൊണ്ണൻ മാവുങ്കൽ , ഫാ സജി മലയിൽ പുത്തൻപുര , ഫാ. സജി തോട്ടത്തിൽ , സാജു പാണപറമ്പിൽ , വിജി ജോസഫ്, സണ്ണി രാഗമാലിക , ജോസി നെടുംതുരുത്തി , ബിജു മടുക്കക്കുഴി  എന്നിവർ സമീപം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി