Latest News

മരണവുമായി മല്ലിടുന്ന ജയിംസ് ജോസിന് ഉയര്‍പ്പാകാന്‍ ഒരു ജനസമൂഹം ഒന്നിക്കും! മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷം വിശുദ്ധമാകുന്നത് ഇങ്ങനെ

2017-04-21 02:32:09am | സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റർ: കേരളാ കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റർ ആഘോഷപരിപാടികളും,ജെയിംസ് ജോസിനായുള്ള സ്റ്റംസെൽ ക്യാമ്പും നാളെ (ശനി) നടക്കും.സെയിൽമൂർ കമ്യൂണിറ്റി സെന്ററിൽ ശനിയാഴ്ച  ഉച്ചക്ക് 2 .30 ന് നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും.റെവ.ഡോ ലോനപ്പൻ അറങ്ങാശേരി ദിവ്യബലിയിൽ കാർമ്മികനാകും.തുടർന്ന് അസോസിയേഷൻ പ്രസിഡൻറ് ജെയ്സൺ ജോബ്,റെവ.ഡോ ലോനപ്പൻ അറങ്ങാശേരി എന്നിവർ ഈസ്റ്റർ ആശംസകൾ നേർന്നു സംസാരിക്കുന്നതോടെ കലാപരിപാടികൾക്കും,ഗാനമേളക്കും തുടക്കമാകും.
.
 ഇതേസമയം ബ്ലഡ് ക്യാൻസർ ബാധിച്ച ജെയിംസ് ജോസിനായി ഉപഹാറിൻറെ നേതൃത്വത്തിൽ സ്റ്റംസെൽ കാമ്പയിനും നടക്കും.നിങ്ങൾ മാഞ്ചെസ്റ്ററിലോ പരിസര പ്രദേശങ്ങളിലോ ആണ് താമസിക്കുന്നതെങ്കിൽ ദയവായി വൈകുന്നേരം 5 മുതൽ രാത്രി 9 വരെയുള്ള സമയങ്ങളിൽ എപ്പോഴെങ്കിലും ഇവിടെത്തി രണ്ടു മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന സ്വാബ്‌ ശേഖരണത്തിൽ പങ്കാളികൾ ആകണമെന്ന് അഭ്യർത്ഥിക്കുന്നു.
 
ഓൾഡാം ബെന്നിയുടെ നേതൃത്വത്തിലുള്ള ഗായകരാണ് പരിപാടിയിൽ സംഗീതവിരുന്ന് ഒരുക്കുക.വിവിധങ്ങളായ പരിപാടികളെ തുടർന്ന് സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തും.
 
ഈസ്റ്റർ ആഘോഷപരിപാടിയിലും ജെയിംസ് ജോസിനായുള്ള  സ്റ്റംസെൽ കാമ്പയിനും പങ്കെടുക്കുവാൻ ഏവരെയും അസോസിയേഷൻ എസ്‌സിക്യൂട്ടിവ്‌ കമ്മറ്റി സ്വാഗതം ചെയ്യുന്നു.
 
 
വേദിയുടെ വിലാസം 
 
Sale moor community hall
Norris road
Sale
M33 2TN.