Latest News

കൊച്ചു ലൂയിക്ക് മാമോദീസ പുണ്യം! ലൂയി രാജകുമാരനെ മാമോദീസ മുക്കുന്നതു കാണാന്‍ അടുപ്പമുള്ളവര്‍ മാത്രം

2018-07-11 02:39:24am |

ലണ്ടൻ: ഇളം മേനിയിലേക്ക് പുണ്യവെള്ളം വീണപ്പോള്‍ അവന്‍ കുളിര്‍ന്നു. എന്നിട്ട് മോണ കാട്ടി പുഞ്ചിരിച്ചു. ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെയും കേറ്റ് മിഡിൽടണിന്റെയും മൂന്നാമത്തെ കുട്ടി ലൂയി രാജകുമാരന്റെ മാമോദീസ ചടങ്ങ് നടത്തി. തികച്ചും സ്വകാര്യമായിരുന്നു ചടങ്ങ്. ചിത്രങ്ങൾ മാത്രമാണ് കൊട്ടാരം പുറത്തുവിട്ടിരിക്കുന്നത്.

11 ആഴ്ച പ്രായമായ കുട്ടിയെ കാന്റർബറി ആർച്ച് ബിഷപ് മോസ്റ്റ് റവ. ജസ്റ്റിൻ വെൽബിയാണ് ജ്ഞാനസ്നാനം ചെയ്യിച്ചത്. സെന്റ് ജയിംസ് കൊട്ടാരത്തിലെ റോയൽ ചാപ്പലിലായിരുന്നു ചടങ്ങ്.

mammodi

വില്യമിന്റെ സഹോദരൻ ഹാരിയും ഭാര്യയും അടക്കം അടുത്ത ബന്ധുക്കൾ മാത്രമാണു ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ടിരുന്നത്. എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ് രാജകുമാരനും പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാൽ നേരത്തെ തന്നെ എടുത്ത തീരുമാനമനുസരിച്ചാണിതെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. വില്യം കേറ്റ് ദമ്പതികളുടെ ബാല്യകാല സുഹൃത്തുക്കൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.പ്രിൻസ് ലൂയീസിന് ആറു ഗോഡ് ഫാദർമാരും ആറു ഗോഡ് മദേസ്ഴും ഉണ്ടെന്നുള്ളതാണ് മാമ്മോദീസയുടെ മറ്റൊരു പ്രത്യേകത.