Latest News

ജി സി എസ് ഇ പരീക്ഷയിൽ മിന്നും തിളക്കവുമായി മലയാളി കുട്ടികൾ . താരമായി ആഷ്‌ഫോർഡിലെ ജെസ്റ്റിനും ,സന്ദർലാന്റിലെ മെലിനും , ചെസ്റ്ററിലെ എയിഞ്ചലയും

2018-08-24 07:59:30am |

 

ന്യൂ കാസിൽ . പതിവുപോലെ ഇത്തവണയും ജി സി എസ്  ഇ പരീക്ഷ ഫലം പുറത്തു വന്നപ്പോൾ മികച്ച വിജയവുമായി വിവിധ സ്ഥലങ്ങളിലെ മലയാളി കുട്ടികൾ , രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭ്യമായ  വിവരങ്ങളനുസരിച്ചു മലയാളി വിജയങ്ങളിൽ ഏറ്റവും മികച്ച വിജയം നേടിയത് ആഷ്‌ഫോർഡിലെ ജസ്റ്റിൻ ആണ് .പത്തിൽ പത്താണ്  ഈ മിടുക്കന്റെ സ്കോർ .ആറ്  വിഷയങ്ങൾക്ക് ഡബിൾ എ സ്റ്റാർ നേടിയ ഈ മിടുക്കൻ രാജു ഓമന ദമ്പതികളുടെ പുത്രനാണ് .

 


മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാർ നേടിയാണ് സന്ദർ ലാൻഡിലെ മെലിൻ സുനിൽ താരമായത് .ഒൻപതു വിഷയങ്ങൾക്ക് ഡബിൾ എ സ്റ്റാറും രണ്ടു എ സ്റ്റാറും നേടിയ മെലിൻ സന്ദർലാന്റിലെ സുനിൽ മിനി ദമ്പതികളുടെ പുത്രിയാണ് .

 


ആറ്  ഡബിൾ എ സ്റ്റാറും മൂന്നു എ സ്റ്റാറും ആയി ചെസ്റ്ററിലെ എയ്ഞ്ചല  ബെൻസൺ 
പഠിച്ച ഒൻപതു  വിഷയങ്ങളിൽ ആറ്  വിഷയങ്ങളിൽ ഡബിൾ എ സ്റ്റാറുകളും മൂന്നു എ സ്റ്റാറും നേടി തിളങ്ങുന്ന വിജയമാണ് എയ്ഞ്ചലാ ബെൻസൺ നേടിയത് .വെസ്റ്റ് കിർബി ഗ്രാമർ സ്കൂളിൽ പഠിക്കുന്ന ഈ മിടുക്കി ചങ്ങനാശേരി സ്വദേശി ബെൻസൺ ദേവസ്യ , ബീന ബെൻസൺ   ദമ്പദികളുടെ പുത്രിയാണ് . യു കെയിലെ അറിയപ്പെടുന്ന സൗണ്ട് എൻജിനീയറും , മികച്ച ഗായകനുമാണ്  ബെൻസൺ .ചെസ്റ്റർ ആശുപത്രിയിലെ നേഴ്സ് ആണ് 'അമ്മ ബീന .അലീന , അനബെല്ല ,അമേസ്യ എന്നീ സഹോദരിമാരും , അൽഫോൻസ് എന്ന സഹോദരനും ഉണ്ട് .

സൗത്ത് ഷീൽഡിലെ ശാലോം ജോൺസൻ ഏഴു വിഷയങ്ങൾക്ക് ഡബിൾ എ സ്റ്റാറും ,രണ്ടു വിഷയങ്ങൾക്ക് എ യും നേടി താരമായി.സൗത്ത് ഷീൽഡ്‌സിലെ ജോൺസൻ , ജെൺസി ദമ്പതികളുടെ പുത്രിയാണ് , ഇരുവരും ഫയർ സീസൺസ് ഹെൽത് കെയർ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നു .


പത്തു വിഷയങ്ങൾക്ക്‌ ഡബിൾ എ സ്റ്റാറും ,ഒരു എ സ്റ്റാറും നേടി ചെൽറ്റൻഹാമിലെ ദിവ്യ ലിസ ചെറിയാൻ ,ചെൽറ്റൻഹാമിലെ ഡോ .സന്തോഷ് ചെറിയാന്റെയും , ഡോ . ജെനുവിന്റെയും പുത്രിയാണ് .
വടക്കൻ അയർലണ്ടിലെ ലണ്ടൻ ഡെറിയിൽ നിന്നും പത്തു എ സ്റ്റാറും ഒരു എ യും നേടി ആഷ്‌ലി സോജൻ ,