വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്നവർക്കും നിയമപരിരക്ഷ ലഭിക്കാൻ വിവാഹനിയമം ഭേദഗതി ചെയ്യുന്നു; പുതിയ നീക്കവുമായി തെരേസാ മേയ്‌

2018-10-03 02:44:01am |
ലണ്ടൻ: യുകെയിൽ വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്നവർക്കും നിയമപരിരക്ഷ ലഭിക്കാൻ വിവാഹനിയമം ഭേദഗതി ചെയ്യുന്നു. നിയമപരിരക്ഷ നിലവിൽ പങ്കാളിത്തജീവിതം നയിക്കുന്ന സ്വവർഗപങ്കാളികൾക്കു മാത്രമേ ലഭിക്കൂ. സ്ത്രീപുരുഷൻമാർക്കും നികുതി, പിന്തുടർച്ചാവകാശം തുടങ്ങിയവ സംബന്ധിച്ചു നിയമ പരിരക്ഷ ലഭിക്കാൻ നിയമം ഭേദഗതി ചെയ്യുമെന്നു പ്രധാനമന്ത്രി തെരേസ മേ അറിയിച്ചു.