Latest News

ബ്രെക്‌സിറ്റിന്റെ പേരില്‍ ബ്രിട്ടനെ ഭയപ്പെടുത്താന്‍ വരേണ്ട! യൂറോപ്യന്‍ യൂണിയനെതിരേ തെരേസാ മേയ് നിലപാട് കടുപ്പിക്കുന്നു

2018-10-03 02:45:40am |

ബ​ർ​മി​ങ്​​ഹാം: ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടി​യ ​െബ്ര​ക്​​സി​റ്റി​​െൻറ പേ​രി​ൽ ബ്രി​ട്ട​നെ ​ഭ​യ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്. ​െബ്ര​ക്​​സി​റ്റ്​ ച​ർ​ച്ച​ക​ളി​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ക​ടു​ത്ത നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്. ​തെ​രേ​സ മേ​യ്​ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളും സ​മാ​ന നി​ല​പാ​ടു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​കാ​ൻ ആ​റു മാ​സം ബാ​ക്കി​നി​ൽ​ക്കെ നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ളി​ൽ ഇ​നി​യും ധാ​ര​ണ​യി​ലെ​ത്താ​നാ​യി​ട്ടി​ല്ല.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റ നിയമങ്ങളിൽ യൂറോപ്യൻ പൗരന്മാർക്കുണ്ടായിരുന്ന പ്രത്യേക പരിഗണനയും തൊഴിൽ മേഖലയിലെ  മുൻഗണനയും അവസാനിപ്പിക്കുന്ന പുതിയ കുടിയേറ്റ നയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.മറ്റു രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ബാധകമായ എല്ലാ നിയമങ്ങളും ഭാവിയിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലുള്ളവർക്കും ബാധകമാകും.  സ്വതന്ത്ര സഞ്ചാരം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ തീരുമാനം യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ഉടമ്പടിയുടെ പുരോഗതിയനുസരിച്ചാകും നിശ്ചയിക്കുകയെന്നും സർക്കാർ മുന്നറിയിപ്പു നൽകുന്നു. 

ബ്രക്സിറ്റ് ചർച്ചകൾ ഉടമ്പടിയിലേക്ക് നീങ്ങാനുള്ള  സാധ്യത ഇല്ലാതായതോടെ ഓരോ ദിവസവും കുടിയേറ്റ നിയമങ്ങളിലും മറ്റും നിലപാടു കടുപ്പിച്ച് ശക്തമായ സമ്മർദ തന്ത്രം പയറ്റുകയാണ് ബ്രിട്ടീഷ് സർക്കാർ. സമാനമായ രീതിയിൽ ബ്രിട്ടനെ സമ്മർദത്തിലാക്കാൻ യൂറോപ്യൻ യൂണിയനും ഭീഷണി തന്ത്രം പയറ്റുന്നുണ്ട്. തെരേസ മേക്കെതിരേ കടുത്ത ശബ്ദത്തിൽ പ്രതികരിച്ചാണ് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കർ കഴിഞ്ഞദിവസം രംഗത്തെത്തിയത്. ബ്രിട്ടന്റെ പിടിവാശിമൂലം ബ്രക്സിറ്റ് തെറ്റായ രീതിയിലാണ് നടപ്പാകുന്നതെങ്കിൽ ബ്രിട്ടീഷ് വിമാനങ്ങളെ യൂറോപ്പിൽ ലാൻഡ് ചെയ്യാൻ അനുവദിക്കില്ലെന്നും വളർത്തുമൃഗങ്ങൾക്കുപോലും പ്രവേശനം വിലക്കുമെന്നുമാണ് ജങ്കർ തുറന്നടിച്ചത്. 

ടോറി പാർട്ടിയിലെ വിമത ശബ്ദങ്ങളും പ്രതിപക്ഷത്തിന്റെ വിമർശനങ്ങളും ഒപ്പം യൂറോപ്പിന്റെ ഭീഷണിയും   അതിജീവിച്ച് ബ്രക്സിറ്റിനെ നേടിരേണ്ട സ്ഥിതിയിലാണ് ഇപ്പോൾ തെരേസ മേ. ഇതിനുള്ള തന്ത്രംകൂടിയാണ് പുതിയ കുടിയേറ്റ നയം. എമിഗ്രേഷൻ നയങ്ങളിൽ നലപാടു കടുപ്പിച്ച്, ബ്രക്സിറ്റ് മായം ചേർക്കാതെ നടപ്പാക്കുമെന്ന സന്ദേശത്തിലൂടെ വിമതരുടെ വിമർശനങ്ങൾക്കും യൂറോപ്പിന്റെ ഭീഷണിക്കും  ഒരേസമയം മറുപടി നൽകുകയാണ്   പ്രധാനമന്ത്രി.