Latest News

ബീനാ ഫ്രാൻസീസിനു ഇന്ന് ലണ്ടൻ യാത്രാമൊഴി നേരും; മൃതദേഹം നാളെ നാട്ടിലേക്ക് അയക്കും, കുടുംബാംഗങ്ങള്‍ അനുഗമിക്കും

2018-10-04 02:41:17am |
ലണ്ടൻ: ന്യുഹാം ജനറൽ ഹോസ്പിറ്റലിൽ അർബുദ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാൻസീസിനു ഇന്ന് ലണ്ടൻ യാത്രാമൊഴി നേരും. ഇന്ന് 12:00 മണിക്ക് ഫോറസ്ററ് ഗേറ്റിൽ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തിൽ വെച്ച് അന്ത്യോപചാര തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നതാണ്. ഫാ.ജോസ് അന്ത്യാംകുളം തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും.
 
ഈസ്റ്റ് ഹാം സെന്റ് മൈക്കിൾസ് സീറോമലബാർ പാരീഷ് അംഗമായിരുന്ന ബീനയുടെ ഭർത്താവ് മലയാറ്റൂർ സ്വദേശി ഫ്രാൻസീസ് പാലാട്ടിയാണ്. റോൺ, ഫെബ, നിക്ക് എന്നിവർ മക്കളും. ബീനാ ഫ്രാൻസീസ്  ലണ്ടൻ ചെൽസി ആൻഡ് വെസ്റ്റ്മിൻസ്റ്റർ ഹോസ്പിറ്റലിൽ സ്റ്റാഫ്‌ നേഴ്സ് ആയി  സേവനം ചെയ്തുവരികെയാണ് അർബുദ രോഗം മൂർച്ചിച്ചു മരണത്തിനു കീഴടങ്ങിയത്. ലണ്ടനിൽ നിന്ന് മൃതദേഹം നാളെ  നാട്ടിലേക്ക് അയക്കും. കുടുംബാംഗങ്ങളും, ബന്ധുക്കളും അനുധാവനം ചെയ്യുന്നതാണ്.
 
കൂത്താട്ടുകുളം കോഴിപ്ലാക്കിത്തടത്തിൽ കുടുംബ വീട്ടിൽ ഒക്ടോബർ 6 നു ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അന്ത്യോപചാര ശുശ്രുഷകൾ ആരംഭിച്ചു കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സിമിത്തേരിയിൽ സംസ്കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
 
സ്വപനങ്ങൾ ബാക്കി വെച്ച് വിടവാങ്ങുന്ന സഹോദരിക്കു യാത്രാമൊഴി നേരുവാനും, അന്ത്യോപചാര തിരുക്കർമ്മങ്ങളിൽ പങ്കു ചേരുവാനും,  കുടുംബാംഗങ്ങൾക്ക് ആശ്വാസം പകരുവാനും ഏവരുടെയും സാന്നിദ്ധ്യം  ഈസ്റ്റ് ഹാം സെന്റ് മൈക്കിൾസ് സീറോമലബാർ  ചാപ്ലിനും, പാരീഷ്‌ക്കമ്മിറ്റിയും ഏവരോടും സസ്നേഹം അഭ്യർത്ഥിക്കുന്നു.
 
പള്ളിയുടെ വിലാസം.
 
St.Antony's Church, Forest gate  E7 9QB, London.