Latest News

നാട്ടിലെ പ്രതിഷേധം ഹിന്ദു സമൂഹം യുകെയിലേക്കും വ്യാപിപ്പിക്കുന്നു, രോഷാഗ്നി ജ്വലിപ്പിക്കാന്‍ രാഹുല്‍ ഈശ്വര്‍ എത്തുന്നു, ക്രോയിഡോണ്‍ ഹിന്ദു സമാജം പരിപാടിയില്‍ പങ്കെടുക്കും

2018-10-05 02:48:41am | പ്രേംകുമാർ
ശബരിമല വിഷയത്തിൽ യുകെയിലെ ഭക്തർക്കിടയിൽ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ പരിപാടികൾക്ക് ആവേശം പകരാൻ കേരളത്തിലെ പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന തന്ത്രി കുടുംബാംഗം  രാഹുൽ ഈശ്വർ യുകെ സന്ദർശിക്കും.  ക്രോയ്ഡൻ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിശദമായ പൊതുപരിപാടി എത്രയും വേഗത്തിൽ ക്രോയ്ഡനിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് കുമാർ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി പ്രേംകുമാർ എന്നിവർ അറിയിച്ചു. 
 
ഓരോ മണിക്കൂറും പ്രതിഷേധം വർദ്ധിച്ചു വരുന്ന കേരളത്തിൽ നിന്നും സമയ പരിമിതികൾ ഉണ്ടെങ്കിലും ക്രോയ്ടോൻ ഹിന്ദു സമാജത്തിന്റെ ക്ഷണം സ്വീകരിച്ച  രാഹുൽ ഈശ്വർ   എത്രയും വേഗം യുകെയിലേക്ക് വരാം എന്ന് സന്തോഷത്തോടെ  സമ്മതിച്ചു.  രാഹുൽ ഈശ്വരുമായി ഫോണിൽ സംസാരിച്ച ശേഷം പ്രസിഡന്റ് കുമാർ സുരേന്ദ്രൻ അറിയിച്ചതാണ് ഇൗ വിവരം. വലിയ ഒരു ഭക്ത സഞ്ജയത്തെ പ്രതീക്ഷിക്കുന്ന പരിപാടിക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ വേദി കണ്ട്‌ പിടിക്കാനുള്ള തിരക്കിലാണ് ഇപ്പോള്  സംഘാടകർ. യുകെയിലെ ഹൈന്ദവർക്ക് സുപരിചിതനായ എ. പി. രാധാകൃഷ്ണന്റെ സേവനം ഇൗ പരിപാടിയുടെ വിപുലമായ നടത്തിപ്പിനായി ഉപയോഗപ്പെടുത്താനും ക്രോയ്ഡൻ ഹിന്ദു സമാജം തീരുമാനിച്ചിട്ടുണ്ട്. 
 
വേദിയും തിയതിയും കിട്ടുന്ന മുറയ്ക്ക് യുകെയിലെ മറ്റു ഹൈന്ദവ സമാജം പ്രതിനിധികളുമായി യോജിച്ചു കൊണ്ടാണ് പരിപാടി നടത്താൻ ക്രോയ്ഡൻ ഹിന്ദു സമാജം ആഗ്രഹിക്കുന്നത്. എല്ലാ ഹൈന്ദവ സമാജങ്ങളും തങ്ങളാൽ കഴിയുന്ന തരത്തിൽ പരിപാടിയിൽ സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർ്ഥിച്ചു.  കൂടുതൽ വിവരങ്ങൾ എത്രയും നേരത്തെ ജനങ്ങളെ അറിയിക്കാൻ കഴിയുമെന്ന് സംഘാടകർക്ക് പ്രതീക്ഷയുണ്ട്.