Latest News

റഷ്യന്‍ സൈബര്‍ അധിനിവേശം! ബ്രിട്ടന് പിന്നാലെ മറ്റു രാജ്യങ്ങളും പുടിനെതിരേ, രാസായുധ വിരുദ്ധ സംഘടനയെയും ലക്ഷ്യം വച്ചു

2018-10-06 02:38:04am |

ല​ണ്ട​ൻ: റ​ഷ്യ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ്രി​ട്ട​നും വിവിധ പടിഞ്ഞാറൻ രാജ്യങ്ങളും രം​ഗ​ത്ത്. റ​ഷ്യ ലോ​ക​ത്തെ വ​ൻ​ശ​ക്​​തി രാ​ജ്യ​ത്തി​​െൻറ പ്ര​വ​ർ​ത്ത​ന​മ​ല്ല ന​ട​ത്തു​ന്ന​തെ​ന്നും ‘നീ​ച​രാ​ഷ്​​ട്ര’​ത്തി​​െൻറ നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും യു.​കെ പ്ര​തി​രോ​ധ​മ​ന്ത്രി ആ​രോ​പി​ച്ചു.​ ലോ​ക​ത്തെ പ്ര​മു​ഖ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും രാ​ജ്യ​ങ്ങ​ൾ​ക്കും നേ​രെ​യു​ണ്ടാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ റ​ഷ്യ​ൻ സൈ​നി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണെ​ന്ന്​ ബ്രി​ട്ട​ൻ സൈ​ബ​ർ വി​ഭാ​ഗം വെ​ളി​പ്പെ​ടു​ത്തി​യ​തി​ന്​ തൊ​ട്ടു​ട​നെ​യാ​ണ്​ മ​ന്ത്രി​യു​ടെ പ്ര​തികരണം. 

സ​ഖ്യ​രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ റ​ഷ്യ​യെ ഒ​റ്റ​പ്പെ​ടു​ത്താ​ൻ ശ്ര​മം തു​ട​രു​മെ​ന്നും ബ്ര​സ​ൽ​സി​ൽ നാ​റ്റോ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ടി​ക്കാ​ഴ്​​ച​ക്കെ​ത്തി​യ അ​​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​ത്ത നി​ല​പാ​ടു​ക​ളി​ൽ​നി​ന്ന്​ റ​ഷ്യ പി​ന്മാ​റ​ണ​മെ​ന്ന്​ നാ​റ്റോ മേ​ധാ​വി ജെ​ന​സ്​ സ്​​റ്റോ​ൾ​ട്ട​ൻ​ബ​ർ​ഗും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. യു.​എ​സ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി, ബ്രി​ട്ട​നി​ലെ ടി.​വി നെ​റ്റ്​​​വ​ർ​ക്, യു​െ​ക്ര​യ്​​നി​ലെ​യും റ​ഷ്യ​യി​ലെ​യും സ്​​ഥാ​പ​ന​ങ്ങ​ൾ, ലോ​ക മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ ഏ​ജ​ൻ​സി എ​ന്നി​വ​ക്ക്​ നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ലാ​ണ്​ റ​ഷ്യ​ൻ പ​ങ്ക്​ ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്. സു​ര​ക്ഷാ താ​ൽ​പ​ര്യ​ങ്ങ​ളി​ല്ലാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രാ​യാ​ണ്​ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​തെ​ന്ന്​ ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജെ​റ​മി ഹ​ൻ​റ്​ പ​റ​ഞ്ഞു. 

പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ​യി​ൽ വ​രെ ഇ​ട​പെ​ടാ​നു​ള്ള ശ്ര​മം ന​ട​ന്ന​താ​യ ഗു​രു​ത​രാ​രോ​പ​ണ​മാ​ണ്​ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. 2016ലെ ​യു.​എ​സ്​ ​പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി റി​പ്പ​ബ്ലി​ക്ക​ൻ സ്​​ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ സ​ഹാ​യി​ച്ച​താ​യി നേ​​ര​ത്തേ​ത​ന്നെ ആ​രോ​പ​ണ​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ  യു.​എ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ്​ ബ്രിട്ടൻ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​്​ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റ​ഷ്യ​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ‘ഗ്രൂ’ ​എ​ന്ന​പേ​രു​ള്ള സം​ഘ​ത്തെ​ക്കു​റി​ച്ച്​ നേ​ര​ത്തെ​യും വി​വി​ധ രാ​ജ്യ​ങ്ങ​ൾ ആ​രോ​പ​ണ​മു​യ​ർ​ത്തി​യി​രു​ന്നു.

അ​തി​നി​ടെ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ബ്രി​ട്ട​നി​ൽ രാ​സാ​യു​ധാ​ക്ര​മ​ണ​ത്തി​നി​ര​യാ​യ മു​ൻ റ​ഷ്യ​ൻ ചാ​ര​ൻ സെ​ർ​ജി സ്​​ക്രി​പാ​ൽ രാ​ജ്യ​ദ്രോ​ഹി​യും നി​കൃ​ഷ്​​ട​നു​മാ​ണെ​ന്ന്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ പ്ര​സ്​​താ​വി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ പു​ടി​ൻ പ്ര​തി​ക​രി​ക്കു​ന്ന​ത്. രാ​സാ​യു​ധാ​ക്ര​മ​ണം യു.​കെ-​റ​ഷ്യ​ൻ ബ​ന്ധം വ​ഷ​ളാ​വാ​ൻ കാ​ര​ണ​മാ​യി​രു​ന്നു. റ​ഷ്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​ണ്​ ഇൗ ​ആ​ക്ര​മ​ണ​ത്തി​നും പി​ന്നി​ലെ​ന്നാ​ണ്​ ബ്രി​ട്ട​​െൻറ ആ​രോ​പ​ണം. ബ്രി​ട്ട​​െൻറ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അ​തി​നി​ടെ ഹേ​ഗി​ലെ അ​ന്താ​രാ​ഷ്​​ട്ര രാ​സാ​യു​ധ വി​രു​ദ്ധ സം​ഘ​ട​ന​യെ ല​ക്ഷ്യം​വെ​ച്ച്​ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ റ​ഷ്യ പ​ദ്ധ​തി​യി​ട്ട​താ​യി ഡ​ച്ച്​ സു​ര​ക്ഷാ​വി​ഭാ​ഗം വെ​ളി​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ നാ​ലു റ​ഷ്യ​ൻ പൗ​ര​ന്മാ​രെ രാ​ജ്യ​ത്തു​നി​ന്ന്​ പു​റ​ത്താ​ക്കു​ക​യും റ​ഷ്യ​ൻ അം​ബാ​സി​ഡ​റെ വി​ളി​ച്ചു​വ​രു​ത്തു​ക​യും ചെ​യ്​​തതായും അറിയിച്ചു.