ബ​ൾ​ഗേ​റി​യയിൽ​ അ​ന്വേ​ഷ​ണാ​ത്മ​ക ദൃ​ശ്യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടു; കൊലപ്പെടുത്തിയത് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും

2018-10-10 02:35:55am |

സോ​ഫി​യ: അ​ന്വേ​ഷ​ണാ​ത്മ​ക ദൃ​ശ്യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ വി​ക്​​ടോ​റി​യ മാ​രി​നോ​വ ബ​ൾ​ഗേ​റി​യ​യി​ലെ വ​ട​ക്ക​ൻ ന​ഗ​ര​മാ​യ റൂ​സി​ൽ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്​​ച റൂ​സി​ലെ ഒ​രു പാ​ർ​ക്കി​ൽ ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​​​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​രി​നോ​വ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ, കാ​റി​​​െൻറ താ​ക്കോ​ൽ, ക​ണ്ണ​ട, വ​സ്​​ത്ര​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ കാ​ണാ​താ​യി​ട്ടു​മു​ണ്ട്.  ത​ല​ക്ക്​ അ​ടി​ച്ചും ശ്വാ​സം മു​ട്ടി​ച്ചു​മാ​ണ്​ ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന്​ റീ​ജ​ന​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജോ​ർ​ജി ജോ​ർ​ജി​യേ​വ്​ പ​റ​ഞ്ഞു.

കൊ​ല്ല​പ്പെ​ടും മു​മ്പ്​ മാ​രി​നോ​വ ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ട​താ​യും സ്​​ഥി​രീ​ക​രി​ച്ചു.  സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ തൊ​ഴി​ൽ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യും അ​ന്വേ​ഷ​ണം ന​ട​ത്തും. സം​ഭ​വ​സ്​​ഥ​ല​ത്തു​നി​ന്ന്​ ഡി.​എ​ൻ.​എ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. മാ​രി​നോ​വ​യു​ടെ കൊ​ല​യി​ൽ ന​ടു​ങ്ങി​യ​താ​യി മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ.​എ​സ്.​സി.​ഇ​യു​ടെ പ്ര​തി​നി​ധി ഹാ​ലെം ഡെ​സി​ൽ പ്ര​തി​ക​രി​ച്ചു. കൊ​ല​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച അ​ദ്ദേ​ഹം ഉ​ട​ന​ടി പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. 

റൂ​സി​ലെ സ്വ​കാ​ര്യ ടെ​ലി​വി​ഷ​​​െൻറ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ജ​ന​റ​ൽ ആ​യി​രു​ന്നു മാ​രി​നോ​വ.  ‘ഡി​റ്റ​ക്​​ട​ർ’ എ​ന്ന പേ​രി​ൽ അ​ടു​ത്തി​ടെ പു​തി​യൊ​രു ടോ​ക്​ ഷോ ​അ​വ​ർ ഇ​തി​ൽ ആ​രം​ഭി​ച്ചി​രു​ന്നു.  യൂ​റോ​പ്യ​ൻ യൂ​നി​യ​​​െൻറ ഫ​ണ്ട്​ വെ​ട്ടി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന രാ​ഷ്​​​ട്രീ​യ​ക്കാ​രി​ലേ​ക്കും വ​ൻ വ്യ​വ​സാ​യി​ക​ളി​ലേ​ക്കും നീ​ളു​ന്ന ​അ​ന്വേ​ഷ​ണാ​ത്മ​ക പ​രി​പാ​ടി​യാ​യി​രു​ന്നു സെ​പ്​​റ്റം​ബ​ർ 30ന്​ ​ന​ട​ന്ന അ​വ​സാ​ന ​പരിപാടി.