Latest News

സെ​ർ​ജി സ്​​ക്രി​പാ​ൽ വ​ധം: പിന്നിൽ റഷ്യൻ ഇൻറലിജൻസ്​ ! ഒ​രാ​ളെ കൂ​ടി ​ തി​രി​ച്ച​റി​ഞ്ഞതായി ബ്രിട്ടീഷ്​ വെബ്​സൈറ്റായ ബെ​ല്ലി​ങ് കാ​റ്റ് റിപ്പോർട്ട്

2018-10-11 02:28:03am |

ബ്രി​ട്ട​ൻ: മു​ൻ റ​ഷ്യ​ൻ ചാ​ര​ൻ സെ​ർ​ജി സ്​​ക്രി​പാ​ലി​നും മ​ക​ൾ​ക്കു​മെ​തി​രെ രാ​സാ​യു​ധാ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​നു​പി​ന്നി​ൽ ഒ​രാ​ളെ കൂ​ടി ​ തി​രി​ച്ച​റി​ഞ്ഞതായി ബ്രിട്ടീഷ്​ വെബ്​സൈറ്റായ ബെ​ല്ലി​ങ് കാ​റ്റ്  റിപ്പോർട്ട്​. റ​ഷ്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ സം​ഘ​മാ​യ ജി.​ആ​ർ.​യു​വി​ലെ  ഡോ​ക്​​ട​റാ​യ അ​ല​ക്​​സാ​ണ്ട​ർ മി​ഷ്​​കി​ൻ ആ​ണ് കൃ​ത്യം ന​ട​ത്തി​യ ര​ണ്ടാ​മ​ത്തെ ആ​ളെ​ന്ന വി​വ​ര​മാ​ണ്​ ബെ​ല്ലി​ങ്​ കാ​റ്റ്​ സം​ഘം പു​റ​ത്തു​വി​ട്ട​ത്. സ്​തുത്യർഹ സേവനത്തിന്​ ഇയാൾക്ക്​ പു​ടി​​െൻറ ആ​ദ​രം ല​ഭി​ച്ചി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.   

2018 മാ​ർ​ച്ചി​ൽ ആ​​ക്ര​മ​ണം ന​ട​ന്ന ബ്രി​ട്ട​നി​ലെ സാ​ലി​സ്​​ബ​റി​യി​ലേ​ക്ക്​ മി​ഷ്​​കി​ൻ യാ​ത്ര​ചെ​യ്​​ത​തി​നും തെ​ളി​വു​ണ്ട്. വ​ട​ക്ക​ൻ റ​ഷ്യ​യി​ലെ ഗ്രാ​മ​ത്തി​ലാ​ണ്​ മി​ഷ്​​കി​ൻ ജ​നി​ച്ച​ത്. ജി.​ആ​ർ.​യു വി​ലേ​ക്ക്​ റി​ക്രൂ​ട്ട്​ ചെ​യ്​​ത​തി​നു പി​ന്നാ​ലെ​യാ​ണ്​ ഇ​യാ​ൾ സൈ​നി​ക ഡോ​ക്​​ട​റാ​യി പേ​രെ​ടു​ത്ത​ത്. ഇ​ൻ​റ​ലി​ജ​ൻ​സ്​ ഏ​ജ​ൻ​സി ന​ൽ​കി​യ പു​തി​യ​പേ​രി​ലും വി​ലാ​സ​ത്തി​ലും ആ​ണ്​ മി​ഷ്​​കി​ൻ ബ്രി​ട്ട​നി​ലെ​ത്തി​യ​ത്. അ​ല​ക്​​സാ​ണ്ട​ർ ​െപ​ട്രോ​വ്​ എ​ന്ന വ്യാ​ജ പേ​രി​ൽ യു​ക്രെ​യ്ൻ, മാ​ൽ​ഡോ​വ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും യാ​ത്ര​ചെ​യ്​​തു.

മാ​ർ​ച്ചി​ൽ റു​സ്​​ല​ൻ ബോ​ഷി​റോ​വ്​ എ​ന്ന വ്യാ​ജ നാ​മ​ത്തി​ലെ​ത്തി​യ അ​​ന​റ്റോ​ളി ഷെ​പി​ഗ​ക്ക്​ ഒ​പ്പ​മാ​ണ്​ ബ്രി​ട്ട​നി​ലെ​ത്തി​യ​ത്. സാ​ലി​സ്​ ബ​റി​യി​ൽ​വെ​ച്ച്​ സ്​​ക്രി​പാ​ലി​നെ​യും മ​ക​ളെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ ആ​രോ​പ​ണം. ആ​ഴ്​​ച​ക​ൾ​നീ​ണ്ട ചി​കി​ത്സ​ക്കു​ശേ​ഷ​മാ​ണ്​ ഇ​രു​വ​രും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങി​വ​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം ഇ​രു​വ​ർ​ക്കു​മെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നും കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്​​ത​തി​നും ബ്രി​ട്ട​ൻ കു​റ്റം ചു​മ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ റ​ഷ്യ കു​റ്റം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. റ​ഷ്യ​ൻ പൗ​ര​ന്മാ​രാ​യ ഇ​രു​വ​രും ടൂ​റി​സ്​​റ്റ​ു​ക​ളാ​യാ​ണ്​ സാ​ലി​സ്​​ബ​റി​യി​ലെ​ത്തി​യ​തെ​ന്നാ​യി​രു​ന്നു അ​വ​കാ​ശ​വാ​ദം. 

ക​ഴി​ഞ്ഞാ​ഴ്​​ച സ്​​ക്രി​പാ​ലി​നെ രാ​ജ്യ​ദ്രോ​ഹി​യെ​ന്നും വ​ഞ്ച​ക​നെ​ന്നും വി​ളി​ച്ച്​ രം​ഗ​ത്തു​വ​ന്ന റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ രാ​സാ​യു​ധാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.  ബെ​ല്ലി​ങ് കാ​റ്റ് മു​മ്പ്​ സി​റി​യ​യി​ലെ രാ​സാ​യു​ധാ​ക്ര​മ​ണ​ത്തെ കു​റി​ച്ചും മ​ലേ​ഷ്യ​ൻ വി​മാ​ന​മാ​യ എം.​എ​ച്ച്​ 17​െൻ​റ തി​രോ​ധാ​ന​ത്തെ കു​റി​ച്ചും സം​ഘം അ​ന്വേ​ഷി​ച്ചി​രു​ന്നു.