Latest News

വിഷ്​ണു-മീനാക്ഷി ദമ്പതികൾ സാഹസികതയുടെ പര്യായം; സാ​ഹ​സി​ക യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​തി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന​വ​രാ​യി​രു​ന്നു​വെ​ന്ന്​ ‘ദ ​സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ ക്രോ​ണി​ക്ക്​​ൾ’, യാ​ത്ര​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ‘ഹോ​ളി​ഡേ​സ്​ ആ​ൻ​ഡ്​ ഹാ​പ്പി​ലി ആ​ഫ്​​റ്റേ​ഴ്​​സ്​’ എ​ന്ന ബ്ലോ​ഗും

2018-11-01 03:06:27am |

അ​മേ​രി​ക്ക​യി​ൽ സാ​ഹ​സി​ക യാ​ത്ര​ക്കി​ടെ 800 അ​ടി താ​ഴ്​​ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക്​ വീ​ണു​മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളാ​യ വി​ഷ്​​ണു വി​ശ്വ​നാ​ഥും (29) മീ​നാ​ക്ഷി മൂ​ർ​ത്തി​യും (30) സാ​ഹ​സി​ക​ത ജീ​വി​ത​മാ​ക്കി​യ​വ​ർ. ഏ​റെ യാ​ത്രാ​പ്രി​യ​രാ​യ ഇ​രു​വ​രും ലോ​ക​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സാ​ഹ​സി​ക യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​തി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന​വ​രാ​യി​രു​ന്നു​വെ​ന്ന്​ ‘ദ ​സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ ക്രോ​ണി​ക്ക്​​ൾ’ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു. ത​ങ്ങ​ളു​ടെ യാ​ത്ര​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ‘ഹോ​ളി​ഡേ​സ്​ ആ​ൻ​ഡ്​ ഹാ​പ്പി​ലി എ​വ​ർ ആ​ഫ്​​റ്റേ​ഴ്​​സ്​’ എ​ന്ന ബ്ലോ​ഗും കൈ​കാ​ര്യം ചെ​യ്​​തി​രു​ന്നു. 

ഇൗ​മാ​സം 25നാ​ണ്​ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ​ക​ണ്ടെ​ടു​ത്ത​ത്. എ​പ്പോ​ൾ, എ​ങ്ങ​നെ​യാ​ണ്​ ഇ​രു​വ​രും വീ​ണ​തെ​ന്ന്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കാ​​ലി​​ഫോ​​ർ​​ണി​​യ​​യി​​ൽ യോ​സെ​മൈ​റ്റ്​ വാ​ലി​യി​ലെ നാ​ഷ​ന​ൽ പാ​ർ​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​ർ​ക്കി​ലെ ഏ​റെ പ്ര​ശ​സ്​​ത​മാ​യ ടാ​ഫ്​​റ്റ്​ പോ​യ​ൻ​റി​ൽ​നി​ന്നാ​ണ്​ ഇ​രു​വ​രും കൊ​ക്ക​യി​ലേ​ക്ക്​ വീ​ണ​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ വീ​ണ​തെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ങ്കി​ലും വീ​ഴ്​​ച​യു​ടെ കാ​ര​ണം വ്യ​ക്​​ത​മ​ല്ലെ​ന്ന്​ പാ​ർ​ക്ക്​ വ​ക്​​താ​വ്​ ജാ​മി റി​ച്ചാ​ഡ്​​സ്​ പ​റ​യു​ന്നു. ഇൗ ​വ​ർ​ഷം​ത​​ന്നെ പാ​ർ​ക്കി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ 10 പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. മേ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ ആ​ശി​ഷ്​ പെ​നു​ഗോ​ൻ​ഡ (29) മ​രി​ച്ചി​രു​ന്നു. പ്ര​ശ​സ്​​ത​മാ​യ ഹാ​ഫ്​ ഡോം ​ട്രെ​യ്​​ൽ ക​യ​റു​േ​മ്പാ​ൾ വീ​ണാ​യി​രു​ന്നു അ​പ​ക​ടം. ‘‘യോ​സെ​മൈ​റ്റ്​ ഏ​റെ വ​ന്യ​വും സു​ന്ദ​ര​വു​മാ​യ സ്ഥ​ല​മാ​ണ്. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ ഏ​തു​സ​മ​യ​വും വീ​ണ്​ അ​പ​ക​ട​മു​ണ്ടാ​വാ​ൻ ഇ​ട​യു​ള്ള സ്ഥ​ലം’’ -റി​ച്ചാ​ഡ്​​സ്​ പ​റ​ഞ്ഞു. 

കണ്ണൂർ ക​​തി​​രൂ​​രിലെ ഡോ. ​​എം.​​വി. വി​​ശ്വ​​നാ​​ഥ്-​ഡോ. ​സി. ​സു​​ഹാ​​സി​​നി ദ​​മ്പ​​തി​​ക​​ളു​​​ടെ മ​​ക​​നാ​​ണ് വി​​ഷ്ണു. കോ​​​ട്ട​​​യം​ യൂ​​നി​​​യ​​​ന്‍ ക്ല​​​ബി​​​നു​ സ​​​മീ​​​പ​​​ത്തെ രാ​​​മ​​​മൂ​​​ര്‍​ത്തി-​​ചി​​​ത്ര ദ​​​മ്പ​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് മീ​​​നാ​​​ക്ഷി. 2006-10 കാ​ല​ത്ത്​ ചെ​​ങ്ങ​​ന്നൂ​​രി​​ലെ െഎ.​​എ​​ച്ച്.​​ആ​​ർ.​​ഡി എ​​ൻ​​ജി​​നീ​​യ​​റി​​ങ് കോ​​ള​​ജി​​ൽ സ​​ഹ​​പാ​​ഠി​​ക​​ളാ​​യി​​രു​​ന്ന ഇ​രു​വ​രും 2014ലാ​ണ്​ വി​വാ​ഹി​ത​രാ​യ​ത്. നേ​ര​ത്തേ ന്യൂ​യോ​ർ​ക്കി​ലാ​യി​രു​ന്ന ഇ​രു​വ​രും വി​ഷ്​​ണു​വി​ന്​ ആ​റു​മാ​സം മു​മ്പ്​ സി​​സ്​​​കോ സോ​​ഫ്റ്റ്‌​​വെ​​യ​​ർ ക​​മ്പ​​നി എ​​ൻ​​ജി​​നീ​​യ​​റാ​​യി ജോ​ലി കി​ട്ടി​യ​തോ​ടെ​യാ​ണ്​ കാ​​ലി​​ഫോ​​ർ​​ണി​​യ​​യി​​ലെ​ത്തി​യ​ത്.