Latest News

ബാലഭാസ്‌കറിന്റെ വയലിന്‍ ഒരിക്കല്‍ കൂടി സംഗീതമുതിര്‍ക്കും! വേദനയുടെ താളത്തില്‍ ലണ്ടനിലെ കലാസ്‌നേഹികള്‍ ഒത്ത്കൂടി പ്രണാമം അര്‍പ്പിക്കുന്നു

2018-11-02 02:55:01am | മുരളീ മുകുന്ദന്‍

വയലിൻ മന്ത്രികനായിരുന്ന ബാലഭാസ്‌കറിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടി ലണ്ടനിലെ കലാസ്നേഹികൾ ഈ  ശനിയാഴ്ച്ച ഒത്ത്കൂടി അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുകയാണ് . തന്റെ മാന്ത്രിക വിരലുകളാൽ വയലിൻ തന്ത്രികളിൽ കൂടി  ശ്രുതി ലയങ്ങളാൽ സംഗീതത്തിന്റെ മായപ്രപഞ്ചം  തീർത്ത യുവ സംഗീത പ്രതിഭ , ബാലഭാസ്‌കർ ഇപ്പോൾ  ഓർമ്മയായി നമുക്കൊക്കെ മറക്കാനാകാത്ത നൊമ്പരമായി മാറിയ അവസരത്തിൽ , 'മലയാളി അസോസ്സിയേഷൻ ഓഫ്‌ ദി യു.കെ' അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുകയാണ് .

സംഘടനയുടെ കീഴിലുള്ള വനിതാവിഭാഗം കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിലാണ്  നാളെ , ശനിയാഴ്ച്ച വൈകീട്ട് 5  മുതൽ 9  മണി വരെ ലണ്ടനിലെ മനോപാർക്കിലുള്ള കേരള ഹൌസിൽ വെച്ച് , ബാലഭാസ്‌ക്കർ എന്ന സംഗീത പ്രതിഭയെ കുറിച്ചുള്ള പ്രഭാഷണങ്ങളും ,വയലിൻ കച്ചേരിയും ,പാട്ടുകളുമായി ഈ സ്മരണാഞ്ജലി പരിപാടി അരങ്ങേറുന്നത് .

നൂറിലധികം രംഗമണ്ഡപങ്ങളിൽ വയലിൽ കച്ചേരി നടത്തിയിട്ടുള്ള 'സംഗീത കലാ രത്നം' നേടിയ 'ലണ്ടൻ കിങ്ങ് സോളമൻ മ്യൂസിക് അക്കാദമി'യിലെ സംഗീതാദ്ധ്യാപികയായ 'ജാൻസിറാണി'യുടെ നേതൃത്വത്തിലാലാണ് നാളെ ബാലഭാസ്കറിന്റെ ഓർമ്മയെ സ്മരിച്ചുകൊണ്ട് ,'കേരള ഹൌസി'ൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നത് ... ഒപ്പം തന്നെ ബാലഭാസ്‌ക്കറിന്റെ വിവിധ ഫോട്ടോകളുടേയും , സംഗീത പരിപാടികളുടേയും ,സംഗീത ആൽബങ്ങളുടേയും അകമ്പടിയോടെ ഒരു 'പ്രൊജക്ടർ' പ്രദർശനത്തിലൂടെ അദ്ദേഹത്തിൻറെ ഒരു ലഘു ജീവചരിത്രം  പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട് .ഇവരോടൊപ്പം സഹകരിച്ച് 'കട്ടൻ കാപ്പിയും കവിതയും 'കൂട്ടായ്മ പ്രവർത്തകരും  അണിചേരുന്നു .ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു .

കൂടുതൽ വിവരങ്ങൾക്ക് 'വിമൺസ് ഫോറം' 'കോ -ഓർഡിനേറ്റർ' , സീന അജീഷിനെ വിളിക്കുക - 07872953348