Latest News

ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ച​വ​റ്റുകൂ​ന​ക്ക് ന​ടു​വി​ല്‍ ഭ​ക്ഷ​ണം തി​ര​യു​ന്ന കു​ട്ടി​ക​ള്‍ സ്​​ഥി​രം കാ​ഴ്​​ച​! വെ​ന​സ്വേ​ല​യി​ല്‍ പ​ട്ടി​ണി മാ​റ്റാ​ന്‍ അ​മ്മ​മാ​ർ മ​ക്ക​ളെ വി​ൽ​ക്കു​ന്നു

2018-11-04 02:43:09am |

ക​റാ​ക്ക​സ്​: വെ​ന​സ്വേ​ല​യി​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ട്ടി​ണി സ​ഹി​ക്ക​ന്‍ ക​ഴി​യാ​തെ മ​ക്ക​ളെ വി​ല്‍ക്കു​ന്ന  അ​മ്മ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ചേ​രി​ക​ളി​ലാ​ണ്​ ദാ​രി​ദ്ര്യം കൂ​ടു​ത​ൽ രൂ​ക്ഷം. ഭ​ക്ഷ​ണ​മാ​ണ് ഇ​വി​ട​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​രം. ഭ​ക്ഷ​ണം ന​ല്‍കാ​ന്‍ ക​ഴി​യാ​തെ വ​രു​മ്പോ​ള്‍ പ​ല​രും കു​ട്ടി​ക​ളെ വീ​ട്ടി​ല്‍നി​ന്നും ഇ​റ​ക്കി വി​ടു​ന്ന​താ​യും ബി.​ബി.​സി റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ഇ​തു​പോ​ലെ പു​റ​ത്താ​ക്ക​പ്പെ​ട്ട നൂ​റു ക​ണ​ക്കി​ന് കു​ട്ടി​ക​ളാ​ണ് വെ​ന​സ്വേ​ല​യി​ലെ തെ​രു​വു​ക​ളി​ല്‍ അ​ല​യു​ന്ന​ത്. 

ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ച​വ​റ്റുകൂ​ന​ക്ക് ന​ടു​വി​ല്‍ ഭ​ക്ഷ​ണം തി​ര​യു​ന്ന കു​ട്ടി​ക​ള്‍ വെ​നി​സ്വേ​ല​യി​ലെ സ്​​ഥി​രം കാ​ഴ്​​ച​യാ​ണ​്​.  40 ഡി​ഗ്രി ചൂ​ടാ​യ​തി​നാ​ൽ  തെ​രു​വു​ക​ളി​ല്‍ ജി​വി​ക്കു​ക എ​ളു​പ്പ​മ​ല്ല. കാ​ര്‍ഡ് ബോ​ഡു​ക​ളും പേ​പ്പ​റു​ക​ളും വി​രി​ച്ചാ​ണ്​ ആ​ളു​ക​ൾ തെ​രു​വി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​ത്​. ആ​റു​മാ​സം ഗ​ര്‍ഭി​ണി​യാ​യ യു​വ​തി ത​നി​ക്ക് ജ​നി​ക്കു​ന്ന കു​ഞ്ഞി​നെ വി​ല്‍ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന്​ ബി.​ബി.​സി​യോ​ട് പ​റ​ഞ്ഞു. ഒ​രു കു​ഞ്ഞി​നെ വി​ല്‍ക്കു​മ്പോ​ള്‍ മ​റ്റു കു​ട്ടി​ക​ൾ ഭ​ക്ഷ​ണം ന​ൽ​കാ​ൻ സാ​ധി​ക്കു​മ​ല്ലോ എ​ന്നോ​ർ​ത്താ​ണി​ത്. സാ​മ്പ​ത്തി​ക സ്​​ഥി​തി ന​ന്നാ​യാ​ൽ മ​ക്ക​ളെ തി​രി​ച്ചു​വി​ളി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ഗ​ര്‍ഭ​നി​രോ​ധ​ന മാ​ർ​ഗ​ങ്ങ​ള്‍ക്കു​പോ​ലും വി​ല  വ​ര്‍ധി​ച്ച​തി​നാ​ല്‍ ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്കാ​നും സാ​ധ്യ​മാ​കു​ന്നി​ല്ല. അ​നാ​ഥാ​ല​യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളുെ​ട എ​ണ്ണം 60 ശ​ത​മാ​നം വ​ര്‍ധി​ച്ച​താ​യി സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.