Latest News

പോളണ്ട്​ സ്വദേശിയെ നാലുവർഷത്തോളം തോട്ടത്തിലെ മുറിയിൽ താമസിപ്പിച്ച്​ ‘അടിമപ്പണി’ ! ഇം​ഗ്ല​ണ്ടി​ൽ​ ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ

2018-11-04 02:47:36am |

ലണ്ടൻ: 40കാരനായ പോളണ്ട്​ സ്വദേശിയെ നാലുവർഷത്തോളം തോട്ടത്തിലെ മുറിയിൽ താമസിപ്പിച്ച്​ ‘അടിമപ്പണി’ ചെയ്യിച്ച ഇന്ത്യൻ വംശജരായ ദമ്പതികൾ പിടിയിൽ. പൽവീന്ദറും കോളജ്​ അധ്യാപികയായ ഭാര്യ പ്രിത്​പാൽ ബിന്നിങ്ങുമാണ്​ ദക്ഷിണ ഇംഗ്ലണ്ടിലെ വീട്ടിൽ നടന്ന പരിശോധനയിൽ പിടിയിലായത്​.

ബ്രിട്ടനിലെ തൊഴിൽ ചൂഷണങ്ങൾ പരിശോധിക്കുന്ന വിഭാഗമാണ്​ പരിശോധന നടത്തിയത്​. ഭക്ഷണം മാത്രം നൽകി നാലുവർഷമായി തന്നെ ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നെന്ന്​ തൊഴിലാളി മൊഴി നൽകിയിട്ടുണ്ട്​. പ്ലാസ്​റ്റിക്​ കൊണ്ടുണ്ടാക്കിയ കസേരയിലാണ് ഉറങ്ങിയതെന്നും പഴകിയ ഭക്ഷണമാണ്​ പലദിവസങ്ങളിലും നൽകിയിരുന്നതെന്നും മൊഴിയിലുണ്ട്​.