Latest News

സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങള്‍ ഇടുന്ന യുവതികള്‍ സൂക്ഷിച്ചോ; സെക്‌സ് ഡോളിന് ഒരു പക്ഷേ നിങ്ങളുടെ മുഖമാകാം; ജീവനക്കാരിയുടെ തുറന്നു പറച്ചിലില്‍ ഞെട്ടല്‍

2018-11-06 04:49:50am |

പലരാജ്യങ്ങളിലും ലൈംഗിക പാവകളുടെ വില്‍പ്പന തകൃതിയാണ്. വളരെ വലിയ ഒരു ബിസിനസ്സ് തന്നെയാണിതെന്ന് പറയാനാകും. ദിവസം ചെല്ലുംതോറും സെക്‌സ് പാവകള്‍ക്കായുള്ള ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും. വമ്പന്‍ ബീസിനസായി മാറിയ ലൈംഗികപാവകളിലെ കമ്പനിയിലെ ഒരു ജീവനക്കാരിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ യുവതികളുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ യുവതികള്‍ പോസ്റ്റ് ചെയ്യുന്ന അവരുടെ ചിത്രങ്ങള്‍ കമ്പനി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. യുവതികളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങള്‍ എടുക്കുകയും ചിത്രത്തിലേത് പോലെ മുഖം ലൈംഗിക പാവകളില്‍ ഉണ്ടാക്കിയെടുക്കുന്നുമുണ്ടെന്ന് ജീവനക്കാരി പറയുന്നു. മാത്രമല്ല സെക്‌സ് പാവകള്‍ ആവശ്യപ്പെട്ട് വരുന്നവരുടെ ആവശ്യവും ഇത്തരത്തില്‍ തന്നെയാണെന്ന് 35കാരിയായ ജീവനക്കാരി വ്യക്തമാക്കുന്നു.

സെലിബ്രിറ്റികളുടെയോ, ഭാര്യയുടെയോ, കാമുകിയുടെയോ, മരിച്ചുപോയ ഭാര്യയുടെയോ മുഖമുള്ള പാവകള്‍ വേണമെന്ന ആവശ്യവുമായാണ് കൂടുതല്‍ ആള്‍ക്കാരും എത്തുന്നത്. ചിലര്‍ തങ്ങള്‍ക്ക് യാതൊരു പരിചയവും ഇല്ലാത്തവരുടെ മുഖമുള്ള ലൈംഗിക പാവകള്‍ വേണമെന്നും ആവശ്യം ഉന്നയിക്കുന്നു.

ചൈനയിലെ ഫാക്ടറിയിലാണ് പാവകള്‍ നിര്‍മ്മിക്കുന്നത്. കമ്പനിയിലേക്ക് ആവസ്യമുള്ള മുഖത്തിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുക്കണം. ചിത്രത്തിനൊപ്പം അളവും കൊടുക്കണം. ഇത് പ്രകാരം ലൈംഗികപാവകളെ കമ്പനി നിര്‍മ്മിച്ച് നല്‍കും. പലപ്പോഴും ഉപയോക്താക്കള്‍ അയച്ചുതരുന്ന ചിത്രത്തിലേത് പോലെ തന്നെ പാവകളെ രൂപപ്പെടുത്തിയെടുക്കാന്‍ കമ്പനി ശ്രമിക്കാറുണ്ടെന്ന് യുവതി പറയുന്നു. 38 ലക്ഷമാണ് ഒരു പാവയുടെ വില.