Latest News

മാതൃകയാക്കാം ഈ മലയാളികളെ! അമേരിക്കയിലെ മലയാളി സുമനസുകൾ കൈകോർത്തു; 3 പെൺജീവിതങ്ങൾക്ക് വീട്

2018-11-08 02:11:57am |

വിധവയായ വീട്ടമ്മയ്ക്കും 2 പെൺമക്കൾക്കും അടച്ചുറപ്പുള്ള വീട്ടിൽ ഇനിയും സുരക്ഷിതമായി അന്തിയുറങ്ങാം. അമേരിക്കയിലെ സാറ്റ് ഐലൻഡ് കേരളസമാജം അവർക്കു വീട് പണിയുന്നതിനു സാമ്പത്തിക സഹായം അനുവദിച്ചതോടെയാണിത്. ഏഴോലി ഇലഞ്ഞാന്ത്രമണ്ണിൽ ബ്ലെസി സാമുവലിനും കുടുംബത്തിനുമാണ് വീടൊരുങ്ങുന്നത്.

അമേരിക്ക സന്ദർശിച്ചപ്പോൾ അങ്ങാടി പഞ്ചായത്തംഗം കൊച്ചുമോൾ പൂവത്തൂരാണ് ബ്ലെസിയുടെ കാര്യം കേരളസമാജത്തെ ധരിപ്പിച്ചത്. അവർ 7 ലക്ഷം രൂപ നൽകി. പഞ്ചായത്തംഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുന്നത്. 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയുമാണുള്ളത്. വാർപ്പ് കഴിഞ്ഞു. സിമന്റ് പൂശുന്ന പണിയും വയറിങ്ങും നടക്കുകയാണ്. വേഗം പണി പൂർത്തിയാക്കി ഗൃഹപ്രവേശം നടത്താനാണ് നീക്കം.ഏഴോലി സ്വദേശി ബ്ലസിക്കായി അമേരിക്കയിലെ സാറ്റ് ഐലന്റ് കേരളസമാജം നിർമിച്ചു നൽകുന്ന വീടിന്റെ പണി പുരോഗമിക്കുന്നു.